AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: തൊഴിലന്വേഷണങ്ങൾ വിജയിക്കും, നഷ്ടം ഈ രാശിക്കാർക്ക്, ഇന്നത്തെ നക്ഷത്രഫലം

Horoscope Prediction Today, May 9, 2026: ഇന്നത്തെ നക്ഷത്രഫലം നിങ്ങൾക്ക് അനുകൂലമാണോ? രാശിഫലത്തിനനുസരിച്ചാകും ഇന്നത്തെ ദിവസം. ചിലർക്ക് നേട്ടങ്ങളും സ്ഥാനക്കയറ്റവും അംഗീകാരവും കാത്തിരിക്കുമ്പോൾ മറ്റു ചിലർ ഇന്ന് നഷ്ടങ്ങളും വെല്ലുവിളികളുമാകും നേരിടേണ്ടി വരുന്നത്. നിങ്ങൾക്ക് ഇന്നത്തെ ദിവസം അനുകൂലമാണോ, പ്രതികൂലമാണോ എന്ന് അറിഞ്ഞാലോ....

Today’s Horoscope: തൊഴിലന്വേഷണങ്ങൾ വിജയിക്കും, നഷ്ടം ഈ രാശിക്കാർക്ക്, ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 09 May 2026 | 07:03 AM

ഇന്ന് മെയ് 9 ശനിയാഴ്ച. ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളും ജോലികളുമുള്ള മറ്റൊരു ദിവസം. എന്നാൽ ഇന്നത്തെ നക്ഷത്രഫലം നിങ്ങൾക്ക് അനുകൂലമാണോ? രാശിഫലത്തിനനുസരിച്ചാകും ഇന്നത്തെ ദിവസം. ചിലർക്ക് നേട്ടങ്ങളും സ്ഥാനക്കയറ്റവും അംഗീകാരവും കാത്തിരിക്കുമ്പോൾ മറ്റു ചിലർ ഇന്ന് നഷ്ടങ്ങളും വെല്ലുവിളികളുമാകും നേരിടേണ്ടി വരുന്നത്. നിങ്ങൾക്ക് ഇന്നത്തെ ദിവസം അനുകൂലമാണോ, പ്രതികൂലമാണോ എന്ന് അറിഞ്ഞാലോ…. നക്ഷത്രഫലം ഇതാ….

നക്ഷത്രഫലം

മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കാര്യവിജയം, നേട്ടം, ശത്രുക്ഷയം എന്നിവ ഉണ്ടാകും, സ്ഥാനക്കയറ്റത്തിനും അംഗീകാരത്തിനും സാധ്യത. നിങ്ങളുടെ തൊഴിലന്വേഷണങ്ങൾ വിജയിച്ചേക്കാം.

ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. കാര്യപരാജയം, യാത്രാതടസ്സം, കലഹം എന്നിവ ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മിഥുനം
മിഥുനം രാശിക്കാർക്കും ഇന്ന് പ്രതികൂലമാണ്. കാര്യതടസ്സം, നഷ്ടം എന്നിവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതാണ്.

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളും നന്മകളുമാണ് കാത്തിരിക്കുന്നത്. കാര്യവിജയം, അംഗീകാരം, എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. തൊഴിൽ അവസരങ്ങൾ വന്നുചേരും.

ചിങ്ങം
ചിങ്ങം രാശിക്കാർക്കും ഇന്നത്ത ദിവസം അനുകൂലമാണ്. അംഗീകാരം, ആരോഗ്യം, മത്സരവിജയം എന്നിവ കാണുന്നു. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

കന്നി
കന്നി രാശിക്കർക്കും ഇന്നത്തെ ദിവസം ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. സുഹൃത്തുക്കൾ അകലാം. കാര്യപരാജയം, ശരീരക്ഷതം എന്നിവ കാണുന്നു. കുടുംബത്തിൽ പ്രശ്നങ്ങൾക്കും സാധ്യത.

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടി വന്നേക്കും. കാര്യതടസം, പരാജയം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

വൃശ്ചികംH
വൃശ്ചിരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. തൊഴിലന്വേഷണങ്ങൾ വിജയിക്കും. സ്ഥാനക്കയറ്റത്തിനും സാധ്യത.

 ALSO READ: ഇവരുടെ മനസ്സിന്റെ സമാധാനം നഷ്ടപ്പെടും! മെയ് 11 മുതൽ കുംഭം ഉൾപ്പടെ രാശിക്കാർക്ക് ദുരിതകാലം

ധനു
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം ചില നഷ്ടങ്ങൾ ഉണ്ടായേക്കാം. കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.

മകരം
മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, ധനയോഗം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. തൊഴിലിടങ്ങളിൽ അംഗീകാരവും ,സ്ഥാനക്കയറ്റവും ഉണ്ടാകും.

കുഭം
കുംഭം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, അനാവശ്യ ചെലവുകൾ എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മീനം
മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം., തൊഴിൽലാഭം എന്നിവ കാണുന്നു. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

(നികാരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary:

Today is Saturday, May 9. Horoscope is just an indication of the events that are likely to happen in the lives of the 12 zodiac signs. While some will be waiting for achievements, promotions and recognition, others will have to face losses and challenges today. Check the astrological prediction of 12 stars like Aries, Cancer, Leo etc.

Follow Us