AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: അപകടഭീതിയും, അഭിമാനക്ഷതവും; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം; രാശിഫലം അറിയാം

Horoscope Today August 20 2025: ഓരോ ദിവസവും തുടങ്ങുന്നതിന് മുമ്പ് രാശിഫലം വായിക്കുന്നത് പലരുടെയും ശീലമാണ്. അവരുടെ നാളുകളില്‍ പ്രവചിച്ചിരിക്കുന്നവ എന്തെല്ലാമെന്ന് അറിയാനുള്ള ആകാംക്ഷയാണ് ഇതിന് കാരണം. ചിലര്‍ക്ക് പോസിറ്റീവ് പ്രവചനങ്ങളും, മറ്റ് ചിലര്‍ക്ക് നെഗറ്റീവ് കാര്യങ്ങളുമാകും കാണാനാവുക

Horoscope Today: അപകടഭീതിയും, അഭിമാനക്ഷതവും; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം; രാശിഫലം അറിയാം
രാശിഫലം Image Credit source: sarayut Thaneerat/Getty Images Creative
jayadevan-am
Jayadevan AM | Published: 20 Aug 2025 06:20 AM

ന്ന് ഓഗസ്ത് 20, ബുധന്‍. രാശിഫലം വായിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ നിരവധിയാണ്. ഓരോ ദിവസവും തുടങ്ങുന്നതിന് മുമ്പ് രാശിഫലം വായിക്കുന്നത് പലരുടെയും ശീലമാണ്. ഇന്നത്തെ ദിവസം അവരുടെ നാളുകളില്‍ പ്രവചിച്ചിരിക്കുന്നവ എന്തെല്ലാമെന്ന് അറിയാനുള്ള ആകാംക്ഷയാണ് ഇതിന് കാരണം. ചിലര്‍ക്ക് പോസിറ്റീവ് പ്രവചനങ്ങളും, മറ്റ് ചിലര്‍ക്ക് നെഗറ്റീവ് കാര്യങ്ങളുമാകും അവരുടെ നാളുകളില്‍ കാണാനാവുക. ഇന്നത്തെ രാശിഫലവും അത്തരത്തിലുള്ളതാണ്. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

പകല്‍ സമയം അനുകൂലവു, വൈകുന്നേരത്തിന് ശേഷം പ്രതികൂലവുമാകാം. വൈകുന്നേരം വരെ ദ്രവ്യലാഭം, അംഗീകാരം, കാര്യവിജയം തുടങ്ങിയവ കാണുന്നു. അതിനു ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത.

ഇടവം

ഈ നാളുകാര്‍ക്ക് വൈകുന്നേരം വരെ പ്രതികൂലവും, അതിനുശേഷം അനുകൂലവുമായിരിക്കാം. വൈകുന്നേരം വരെ കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി തുടങ്ങിയവ കാണുന്നു. അതിനുശേഷം ആരോഗ്യം, അംഗീകാരം എന്നിവയ്ക്കും സാധ്യത.

മിഥുനം

സല്‍ക്കാരയോഗം, ബന്ധുസമാഗമം, ശത്രുക്ഷയം ഇവയ്ക്ക് സാധ്യത. വൈകുന്നേരത്തിന് ശേഷം ഇച്ഛാഭംഗം, മനഃപ്രയാസം തുടങ്ങിയവ കാണുന്നു.

കര്‍ക്കടകം

ശത്രുശല്യം, കലഹം, അപകടഭീതി, അഭിമാനക്ഷതം, അമിത ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവ കാണുന്നു. വൈകുന്നേരത്തിന് ശേഷം കാര്യവിജയം, മനസമാധാനം ഇവയ്ക്കും സാധ്യത.

ചിങ്ങം

പ്രവര്‍ത്തനവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. വൈകുന്നേരത്തിന് ശേഷം അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത ഇവയ്ക്ക് സാധ്യത.

കന്നി

സല്‍ക്കാരയോഗം, ശത്രുക്ഷയം, സുഹൃദ്‌സമാഗമം, കാര്യവിജയം ഇവ കാണുന്നു.

തുലാം

ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. അനുകൂല സ്ഥലമാറ്റം, സ്ഥാനക്കയറ്റം ഇവയ്ക്കും സാധ്യത.

വൃശ്ചികം

ഗുണദോഷസമ്മിശ്രം. കാര്യപരാജയം, മനഃപ്രയാസം, അസ്വസ്ഥത ഇവ കാണുന്നു.

ധനു

പ്രവര്‍ത്തനവിജയം, ബിസിനസില്‍ ലാഭം, അംഗീകാരം, അഭിമാനം ഇവയ്ക്ക് സാധ്യത. ആഗ്രഹങ്ങള്‍ വിജയിച്ചേക്കാം. തൊഴില്‍ അന്വേഷണവും വിജയിച്ചേക്കാം.

മകരം

അംഗീകാരം, പ്രവര്‍ത്തനവിജയം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

കുംഭം

സാമ്പത്തിക പ്രശ്‌നങ്ങള്‍, ഇച്ഛാഭംഗം, കാര്യപരാജയം, ശത്രുശല്യം, അമിത ചെലവവ് ഇവ കാണുന്നു.

മീനം

അഭിമാനക്ഷതം, അപകടഭീതി, വാഗ്വാദം, കലഹം, അലച്ചില്‍ ഇവയ്ക്ക് സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത്‌ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)