Today’s Horoscope: മനഃപ്രയാസം അലട്ടും, ആരോഗ്യപ്രശ്‌നങ്ങളും പിന്നാലെ; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം

Malayalam Horoscope Today 24-12-2025: വിവിധ നാളുകാര്‍ക്ക് ഏറെ സന്തോഷം പകരുന്ന പ്രവചനങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുള്ളത്. എന്നാല്‍ മറ്റ് ചില നാളുകാരില്‍ ഇന്ന് അത്ര മികച്ച ഫലം പ്രതീക്ഷിക്കേണ്ടതില്ല

Todays Horoscope: മനഃപ്രയാസം അലട്ടും, ആരോഗ്യപ്രശ്‌നങ്ങളും പിന്നാലെ; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം

Horoscope

Published: 

24 Dec 2025 06:52 AM

ഇന്ന് 2025 ഡിസംബര്‍ 24. പ്രതീക്ഷാനിര്‍ഭരമായ മറ്റൊരു ദിവസം കൂടിയെത്തി. വിവിധ നാളുകാര്‍ക്ക് ഏറെ സന്തോഷം പകരുന്ന പ്രവചനങ്ങളാണ് ഇന്നത്തെ രാശിഫലത്തിലുള്ളത്. എന്നാല്‍ മറ്റ് ചില നാളുകാരില്‍ ഇന്ന് അത്ര മികച്ച ഫലം പ്രതീക്ഷിക്കേണ്ടതില്ല. ഇന്നത്തെ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

ഇന്ന് ഈ നാളുകാര്‍ക്ക് മികച്ച ദിനമായിരിക്കാം. അംഗീകാരം, സല്‍ക്കാരയോഗം, യാത്രാവിജയം തുടങ്ങിയവ കാണുന്നു.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)

ഈ നാളുകാര്‍ക്ക് ഇന്ന് ചില അനുഭവങ്ങള്‍ മോശമായേക്കാം. മനഃപ്രയാസം, സാമ്പത്തിക പ്രയാസം, അമിതമായ ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയ്ക്ക് സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍ഭാഗം)

യാത്രാപരാജയം, കാര്യപരാജയം, പ്രവര്‍ത്തനതടസം ഇവയ്ക്ക് സാധ്യത. വൈകുന്നേരത്തിന് ശേഷം കാര്യങ്ങള്‍ ഭാഗികമായി ശരിയായേക്കാം.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, പ്രവര്‍ത്തനനേട്ടം, സാമ്പത്തിക ലാഭം ഇവ കാണുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

ദ്രവ്യലാഭം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. ബിസിനസില്‍ നേട്ടമുണ്ടായേക്കാം. ചര്‍ച്ചകള്‍ വിജയിച്ചേക്കാം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

അസ്വസ്ഥത, അലച്ചില്‍, പ്രവര്‍ത്തനപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ്, ശത്രുശല്യം ഇവയ്ക്ക് സാധ്യത.

Also Read: Paush Putrada Ekadashi 2025 Date: ഡിസംബർ 30നോ 31നോ? സന്താന ഭാ​ഗ്യത്തിനും കുടുംബ ഐശ്വര്യത്തിനും പൗഷ പുത്രാദ ഏകാദശി

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)

മനഃപ്രയാസം, സാമ്പത്തിക തടസം ഇവയ്ക്ക് സാധ്യത. പ്രവൃത്തികളില്‍ ജാഗ്രത വേണം. അനാവശ്യ വാഗ്വാദങ്ങള്‍ക്കും സാധ്യത.

വൃശ്ചികം (വിശാകം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. തൊഴില്‍ തേടുന്നവരാണെങ്കില്‍ ശ്രമം വിജയിച്ചേക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

കാര്യതടസം, മനഃപ്രയാസം, ശത്രുശല്യം, വാഗ്വാദം തുടങ്ങിയവയ്ക്ക് സാധ്യത. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം)

നിയമവിജയം, കാര്യവിജയം ഇവയ്ക്ക് സാധ്യത. സാമ്പത്തിക നേട്ടങ്ങളുണ്ടായേക്കാം. ബിസിനസ് ലാഭകരമായേക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

കാര്യപരാജയം, അസ്വസ്ഥത, യാത്രാപരാജയം, അപകടഭീതി, അമിത ചെലവ് ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

നിയമവിജയം, തൊഴില്‍ ലാഭം, കാര്യവിജയം, സാമ്പത്തികനേട്ടം, ഉല്ലാസയാത്രായോഗം ഇവയ്ക്ക് സാധ്യത.

നിരാകരണം

പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനങ്ങള്‍. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ് ഈ ലേഖനം. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
അക്‌സര്‍ പുറത്തേക്ക്, ആരാകും പുതിയ നായകന്‍?
വൈനിൽ മാത്രമല്ല ​ഗ്ലാസിലുമുണ്ട് കാര്യം
റോഡിലെ ക്രിമിനലുകൾ
അത് സ്കൂൾ കുട്ടികളാണോ? സ്തംഭിച്ച് പോയി
കോഴി പണി പറ്റിച്ചു ചത്തില്ലന്നേയുള്ളു
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ