Horoscope : തൊഴില്‍ ശ്രമം വിജയിക്കും, ഇന്ന് ഈ നാളുകാര്‍ക്ക് നേട്ടങ്ങളുടെ ദിനം; രാശിഫലം അറിയാം

Today’s Horoscope 31th May 2025 in Malayalam: ചില നാളുകാര്‍ക്ക് കാര്യവിജയം, അംഗീകാരം തുടങ്ങിയ അനുകൂല പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. എന്നാല്‍ മറ്റുചിലര്‍ക്ക് കാര്യതടസം, അലച്ചില്‍ തുടങ്ങിയ പ്രതികൂല ഫലങ്ങളും കാണുന്നു

Horoscope : തൊഴില്‍ ശ്രമം വിജയിക്കും, ഇന്ന് ഈ നാളുകാര്‍ക്ക് നേട്ടങ്ങളുടെ ദിനം; രാശിഫലം അറിയാം

പ്രതീകാത്മക ചിത്രം

Published: 

31 May 2025 | 05:59 AM

ന്ന് മെയ് 31 ശനി. മെയ് മാസത്തിലെ അവസാന ദിനമാണ് ഇന്ന്. രാശിഫലത്തിലെ പ്രവചനങ്ങള്‍ ഈ ദിവസം നോക്കുന്നവരും ഏറെയാകാം. ചില നാളുകാര്‍ക്ക് കാര്യവിജയം, അംഗീകാരം തുടങ്ങിയ അനുകൂല പ്രവചനങ്ങളാണ് രാശിഫലത്തിലുള്ളത്. എന്നാല്‍ മറ്റുചിലര്‍ക്ക് കാര്യതടസം, അലച്ചില്‍ തുടങ്ങിയ പ്രതികൂല ഫലങ്ങളും കാണുന്നു. സമ്മിശ്ര ഫലങ്ങള്‍ ചില നാളുകളില്‍ കാണാം. ഇന്നത്തെ രാശിഫലം ഓരോ നാളുകാര്‍ക്കും എങ്ങനെയാണെന്ന് നോക്കാം.

മേടം

മികച്ച പ്രവചനങ്ങള്‍ കാണുന്നു. കാര്യവിജയം, ആഗ്രഹസഫലീകരണം, സല്‍ക്കാരയോഗം, ഉത്സാഹം, അംഗീകാരം ഇവയ്ക്ക് സാധ്യത.

ഇടവം

അനുകൂല പ്രവചനങ്ങളല്ല. ഇച്ഛാഭംഗം, കാര്യപരാജയം, പ്രവര്‍ത്തനമാന്ദ്യം, അലച്ചില്‍ ഇവ കാണുന്നു. ധനവിനിയോഗത്തില്‍ ശ്രദ്ധിക്കുക.

മിഥുനം

യാത്രാപരാജയം, കാര്യപരാജയം, അസ്വസ്ഥത, സാമ്പത്തിക വെല്ലുവിളി തുടങ്ങിയവയ്ക്ക് സാധ്യത. തടസങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത അനിവാര്യം.

കര്‍ക്കടകം

ഇന്ന് മികച്ച ദിനമാകാം. കാര്യവിജയം, പ്രവര്‍ത്തനവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം, ഉത്സാഹം, യാത്രാവിജയം, ധനയോഗം ഇവ കാണുന്നു.

ചിങ്ങം

സുഹൃദ്-ബന്ധുസമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, നേട്ടം, കാര്യവിജയം ഇവയ്ക്ക് സാധ്യത.

കന്നി

ഇന്ന് പ്രതികൂലയാത്രയാകാം. വാഹനയാത്രികര്‍ സൂക്ഷിക്കണം. ശത്രുശല്യം, കലഹം, അസ്വസ്ഥത, മനഃപ്രയാസം, ആരോഗ്യപ്രശ്‌നങ്ങള്‍, ശരീരക്ഷതം ഇവയ്ക്ക് സാധ്യത.

തുലാം

അലച്ചില്‍, സാമ്പത്തിക വെല്ലുവിളി, കാര്യപരാജയം, മത്സരപരാജയം, നഷ്ടം ഇവ കാണുന്നു.

വൃശ്ചികം

നേട്ടം, ആരോഗ്യം, അംഗീകാരം, ആഗ്രഹസഫലീകരണം, പ്രവര്‍ത്തനവിജയം, കാര്യവിജയം എന്നിവ കാണുന്നു. തൊഴിലിന് വേണ്ടി ശ്രമിക്കുന്നവരാണെങ്കില്‍ അത് സാധിച്ചേക്കാം.

ധനു

ഇന്ന് പ്രതിസന്ധി നിറഞ്ഞ ദിവസമാകാം. അപകടസാധ്യത, കാര്യപരാജയം, അഭിമാനക്ഷതം ഇവയ്ക്ക് സാധ്യത. ജാഗ്രത വേണം.

മകരം

അംഗീകാരം, ആരോഗ്യം, പ്രവര്‍ത്തന വിജയം, ഉല്ലാസയാത്രായോഗം, കാര്യവിജയം ഇവ കാണുന്നു.

Read Also: Astrology Malayalam: അഞ്ച് രാശിക്കാർക്കിനി രാജയോഗം, രണ്ട് രാശികളുടെ സംക്രമണം

കുംഭം

സല്‍ക്കാരയോഗം, സുഹൃദ്-ബന്ധുസമാഗമം, കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.

മീനം

തടസങ്ങള്‍ നേരിട്ടേക്കാം. വാക്കും പ്രവൃത്തിയും സൂക്ഷിക്കണം. വാഗ്വാദം, ശത്രുശല്യം, അപകടസാധ്യത ഇവ കാണുന്നു.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'