Horoscope Today : ഈ നാളുകാര്‍ക്ക് തടസങ്ങള്‍ മാറും, അംഗീകാരം പിന്നാലെ; ഇന്നത്തെ രാശിഫലം അറിയാം

Today’s Horoscope 10th July 2025 in Malayalam: ചില നാളുകാര്‍ക്ക് ഇന്ന് നേട്ടങ്ങളുടെ ദിനമാകാം. അവര്‍ക്ക് ആരോഗ്യവും, അംഗീകാരവുമൊക്കെ ലഭിച്ചേക്കാം. മറ്റ് ചിലര്‍ക്ക് കഷ്ടനഷ്ടങ്ങള്‍ നിറഞ്ഞതുമാകാം ഇന്നത്തെ ദിവസം. മനഃപ്രയാസം, അസ്വസ്ഥത എന്നിവയാകാം അനന്തരഫലങ്ങള്‍

Horoscope Today : ഈ നാളുകാര്‍ക്ക് തടസങ്ങള്‍ മാറും, അംഗീകാരം പിന്നാലെ; ഇന്നത്തെ രാശിഫലം അറിയാം

ഇന്നത്തെ രാശിഫലം

Published: 

10 Jul 2025 06:10 AM

ന്നത്തെ ദിവസത്തെ രാശിഫലത്തിലും നിരവധി പ്രചവനങ്ങളാണ് ഓരോ നാളുകാരെയും കാത്തിരിക്കുന്നത്. ചില നാളുകാര്‍ക്ക് ഇന്ന് നേട്ടങ്ങളുടെ ദിനമാകാം. അവര്‍ക്ക് ആരോഗ്യവും, അംഗീകാരവുമൊക്കെ ലഭിച്ചേക്കാം. മറ്റ് ചിലര്‍ക്ക് കഷ്ടനഷ്ടങ്ങള്‍ നിറഞ്ഞതുമാകാം ഇന്നത്തെ ദിവസം. മനഃപ്രയാസം, അസ്വസ്ഥത എന്നിവയാകാം അനന്തരഫലങ്ങള്‍. ചിലപ്പോള്‍ അനുഭവങ്ങള്‍ സമ്മിശ്രവുമാകാം. എന്തായാലും ഇന്നത്തെ രാശിഫലം നോക്കാം.

മേടം

മോശം ദിവസമായേക്കാം. ആഗ്രഹതടസം, ശത്രുശല്യം, അപകടഭീതി, വാഗ്വാദം, അമിത ചെലവ് ഇവ കാണുന്നു.

ഇടവം

വെല്ലുവിളികള്‍ നിറഞ്ഞ ദിവസമാകാം. കലഹം, ഇച്ഛാഭംഗം, നഷ്ടം, കാര്യപരാജയം ഇവ കാണുന്നു.

മിഥുനം

വെല്ലുവിളികളുണ്ടാകാം. അഭിമാനക്ഷതം, പ്രവര്‍ത്തനപരാജയം, ബിസിനസില്‍ നഷ്ടങ്ങള്‍, മനഃപ്രയാസം ഇവ കാണുന്നു.

കര്‍ക്കടകം

മികച്ച ദിനമാകാം ഇന്ന്. മത്സരവിജയം, പ്രവര്‍ത്തനവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, നിയമപ്രശ്‌നങ്ങളിലെ വിജയം ഇവ കാണുന്നു. പുതിയ അവസരങ്ങള്‍ കിട്ടിയേക്കാം.

ചിങ്ങം

കാര്യതടസം, അസ്വസ്ഥത, അപകടഭീതി, മനഃപ്രയാസം ഇവ കാണുന്നു. വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായേക്കാം.

കന്നി

ഇച്ഛാഭംഗം, യാത്രാപരാജയം, സാമ്പത്തിക വെല്ലുവിളികള്‍, തര്‍ക്കം ഇവ കാണുന്നു. പ്രതിസന്ധികളുണ്ടായേക്കാം.

തുലാം

തൊഴിലിടങ്ങളില്‍ അനുകൂല സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം, സാമ്പത്തിക വിജയം ഇവ കാണുന്നു. തൊഴില്‍ തേടുന്നവരാണെങ്കില്‍ അവര്‍ക്ക് അവസരങ്ങള്‍ കിട്ടിയേക്കാം.

വൃശ്ചികം

കാര്യതടസം, പ്രവര്‍ത്തനപരാജയം, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, അലച്ചില്‍ ഇവ കാണുന്നു.

ധനു

ഉല്ലാസയാത്രായോഗം, ബന്ധുസമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, മനസമാധാനം, ധനയോഗം ഇവ കാണുന്നു.

Read Also: ശുക്രൻ മൂലം സമ്പന്നരാകാൻ പോകുന്ന രാശിക്കാർ

മകരം

അലച്ചില്‍, ആരോഗ്യപ്രശ്‌നങ്ങള്‍, അസ്വസ്ഥത, മനസമാധാനക്കുറവ്, അമിത ചെലവ്, ശത്രുശല്യം, കലഹം, ശരീരക്ഷതം ഇവയ്ക്ക് സാധ്യത.

കുംഭം

പ്രവര്‍ത്തനനേട്ടം, ദ്രവ്യലാഭം, കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം, അഭിമാനം ഇവ കാണുന്നു.

മീനം

ശത്രുക്ഷയം, പ്രവര്‍ത്തനവിജയം, സാമ്പത്തികനേട്ടം, സുഹൃദ്‌സമാഗമം, ഇഷ്ടഭക്ഷസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. ചര്‍ച്ചകള്‍ വിജയിച്ചേക്കാം.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ടിവി 9 മലയാളം ഇത്  സ്ഥിരീകരിക്കുന്നില്ല)

Related Stories
Chanakya Niti: വിവാഹത്തിന് തയ്യാറെടുക്കുകയാണോ? ഇത്തരം സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കുന്നത് നല്ലത്!
Triprayar Ekadasi 2025: രോ​ഗമുക്തി, കുടുംബത്തിൽ ഐശ്വര്യം! തൃപ്രയാർ ഏകാദശി എടുക്കേണ്ടതിന്റെ പ്രാധാന്യം
Triprayar Ekadasi 2025: തൃപ്രയാർ ഏകാദശി നാളെ; ശ്രീരാമക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
Paush Amavasya 2025:വർഷത്തിലെ അവസാന അമാവാസി ഡിസംബർ 18നോ 19നോ? ശരിയായ തീയതിയും ശുഭ സമയവും അറിയാം
Today’s Horoscope : ഞായറാഴ്ച്ച ഇവർക്ക് അതിരറ്റ സന്തോഷം, ചിലർക്ക് സംഘർഷങ്ങൾ; 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Sani Astro Tips: ഭാ​ഗ്യത്തിന്റെ പിന്തുണ എന്നും ലഭിക്കും! ശനിയെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ കാര്യങ്ങൾ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം