Today Horoscope: കുടുംബത്തിൽ കലഹം, മനക്ലേശം, യാത്രാ ദുരിതം; ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്
Horoscope Today In Malayalam: ചില പ്രത്യേക ഗ്രഹങ്ങളുടെ അനിഷ്ട സ്ഥാനം കാരണം ചില നാളുകാർക്ക് ജീവിതത്തിൽ പെട്ടെന്ന് ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ മറ്റുചിലർക്ക് ഇത് ഗുണകരമായും പ്രവർത്തിക്കും. ജനിച്ച സമയവും നാഴികകളുടെ വ്യത്യാസവും കണക്കാക്കിയാൽ ഇക്കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. എന്നാൽ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയുന്നത് വളരെ നല്ലതാണ്.

പ്രതീകാത്മക ചിത്രം
ഇന്ന് ജൂൺ 13 ശനിയാഴ്ച്ച, ജ്യോതിഷം പ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളും ദശാസന്ധികളും മനുഷ്യജീവിതത്തിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കുന്നത്. ചില പ്രത്യേക ഗ്രഹങ്ങളുടെ അനിഷ്ട സ്ഥാനം കാരണം ചില നാളുകാർക്ക് ജീവിതത്തിൽ പെട്ടെന്ന് ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ മറ്റുചിലർക്ക് ഇത് ഗുണകരമായും പ്രവർത്തിക്കും. ജനിച്ച സമയവും നാഴികകളുടെ വ്യത്യാസവും കണക്കാക്കിയാൽ ഇക്കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. എന്നാൽ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാൻ കഴിയുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ ഇന്നത്തെ രാശിഫലത്തിൻ്റെ സമ്പൂർണ വിവരം വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് ചില കാര്യങ്ങളിൽ അനാവശ്യമായ ഭീതി നിലനിൽക്കും. ശത്രുക്കളുടെ ഭാഗത്ത് നിന്ന് ശല്യം ഉണ്ടായേക്കാം. അമിത ചെലവ് സാമ്പത്തികമായി തകർത്തേക്കാം.
ഇടവം
ഇടവം രാശിക്കാർക്ക് കുടുംബത്തിൽ അനാവശ്യ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതുപോലെ യാത്ര പോകുമ്പോൾ ചില തടസങ്ങൾ നേരിട്ടേക്കാം. അതിനാൽ വളരെയധികം ശ്രദ്ധിക്കണം.
ALSO READ: മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി തലയിടരുത്; 12 രാശികളുടെ സമ്പൂർണ്ണ ഫലം
മിഥുനം
മിഥുനം രാശിക്കാർക്ക് ജോലിസ്ഥലത്ത് അമിതമായ സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം. അപവാദം, അലച്ചിൽ തുടങ്ങി മനസ്സിൻ്റെ സമാധാനം കളയുന്ന പല സാഹചര്യങ്ങളിലൂടെയും ഇന്ന് കടന്നുപോകാം.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാരണം നിങ്ങളുടെ പങ്കാളിയുമായി കലഹം ഉണ്ടായേക്കാം. ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ വല്ലാതെ അലട്ടാനുള്ള സാധ്യത കാണുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷം ചില മോശം അനുഭവങ്ങൾ ഉണ്ടായേക്കാം. ബന്ധുക്കളുമായി അകൽച്ച ഉണ്ടാകാം. അതുപോലെ അനാവശ്യ ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കാനും സാധ്യത കാണുന്നു.
കന്നി
കന്നി രാശിക്കാർക്ക് ബിസിനസ്സിൽ വളരെയധികം മെച്ചമുണ്ടാകുന്ന ദിവസമാണ്. പണം കടം കൊടുത്തത് തിരികെ ലഭിക്കും. ആരോഗ്യം മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ കഠിനമായ അധ്വാനത്തിൻ്റെ ഫലം ലഭിക്കാതെ പോയേക്കാം. തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്തെ ശത്രുക്കളെ സൂക്ഷിക്കണം. അവർ നിങ്ങളെ നിരന്തരം വേട്ടയാടുന്നുണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. എന്നാൽ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാർക്ക് നിങ്ങൾ താമിസ്സിക്കുന്ന വീട് മാറേണ്ടി വരാം. ദൂര യാത്രയ്ക്ക് പോകുമ്പോൾ ക്ലേശം അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് കുടുംബത്തിൽ വിയോജിപ്പുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
മകരം
മകരം രാശിക്കാർക്ക് ഇന്ന് മേലുദ്യോഗസ്ഥരിൽ നിന്ന് വളരെയധിം പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് വളരെ നല്ല ദിവസമാണ്. ഉന്നതപഠനത്തിന് ആവശ്യമായ എല്ലാ വഴികളും തെളിഞ്ഞുവരും.
കുംഭം
കുംഭം രാശിക്കാർ ഇന്ന് അവരുടെ ഉറ്റവരിൽ നിന്ന് തന്നെ ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ആർക്കും പണം കടം കൊടുക്കരുത്. അതുപോലെ അനാവശ്യ വാക്കു തർക്കങ്ങൾ ഒഴിവാക്കുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് ആരോഗ്യ കാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ദാമ്പത്യം സന്തോഷത്തോടെ മുന്നോട്ട് പോകും. ചില കാര്യങ്ങളിൽ തടസം നേരിട്ടേക്കാം.
English Summary:
Horoscope Today in Malayalam June 13, 2026 Says Certain stars are predicted to face family conflicts, mental stress, and travel difficulties due to unfavorable planetary positions. Check out the complete rashi phalam here.