AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kozhikode Nipah Virus: നിപ ഭീതിയിൽ കേരളം; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു

Kozhikode Nipah Virus Outbreak: രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണിൽ ഉൾപ്പെടെ സംഘം പരിശോധന നടത്തുമെന്നാണ് അധികൃതർ അറിയിത്തക്. ജില്ലാ കളക്ടർ, മെഡിക്കൽ കോളജ് ഡോക്ടർമാർ എന്നിവരിൽ നിന്ന് സ്ഥിതിഗതികൾ സംഘം വിലയിരുത്തും. കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സാഹചര്യം അതീവ ഗൗരവത്തോടെ വീക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

Kozhikode Nipah Virus: നിപ ഭീതിയിൽ കേരളം; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 13 Jun 2026 | 07:35 AM

കോഴിക്കോട്: നിപ ബാധയെ കുറിച്ച് പഠിക്കാനും കൂടുതൽ സാമ്പിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെൻ്ററിലെ ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് വിദ​ഗ്ധ പരിശോധനയ്ക്കായി എത്തുന്നത്. രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണിൽ ഉൾപ്പെടെ സംഘം പരിശോധന നടത്തുമെന്നാണ് അധികൃതർ അറിയിത്തക്. ജില്ലാ കളക്ടർ, മെഡിക്കൽ കോളജ് ഡോക്ടർമാർ എന്നിവരിൽ നിന്ന് സ്ഥിതിഗതികൾ സംഘം വിലയിരുത്തും. കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സാഹചര്യം അതീവ ഗൗരവത്തോടെ വീക്ഷിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

ALSO READ: ജ്യൂസ് സാംപിളിൽ ഷിഗെല്ല, തിരുവനന്തപുരത്ത് ബേക്കറി അടപ്പിച്ചു

നിലവിലെ സംസ്ഥാനത്തെ അന്തരീക്ഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിപ വൈറസ് ബാധ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മുൻപ് നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളും പ്രവർത്തന നടപടിക്രമങ്ങളും കർശനമായി നടപ്പിലാക്കണമെന്നാണ് സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. നിപ ബാധയിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം നിപ ബാധിച്ച രാമനാട്ടുകര സ്വദേശി ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. വീട്ടുകാരും അയൽവാസികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 77 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. ഇവരിൽ ആർക്കും തന്നെ നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമാണ്.

നിപ പടരുമ്പോൾ ‍മരുന്നില്ലാത്തത് ആശങ്കാജനകം

സംസ്ഥാനത്ത് വീണ്ടും നിപ ഭീതിപടരുന്ന സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നില്ലാത്തത് ആശങ്കാജനകമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. നിപ ബാധിച്ച് രോഗി അതീവ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴാണ് മരുന്നില്ലെന്ന കാര്യം മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. മരുന്നിന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴാണ് അതിന് വിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഷി​ഗെല്ല വ്യാപനവും പകർച്ചപ്പനിയും

സംസ്ഥാനത്ത് നിപയ്ക്ക് ഒപ്പം പകർച്ചപ്പനിയും ഷി​ഗെല്ല വ്യാപനവും തുടരുകയാണ്. ഇന്നലെ മാത്രം 12441 രോഗികൾ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഡെങ്കിപ്പനി ലക്ഷണങ്ങളുടെ 239 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 59 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇൻഫ്ലുവൻസ ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചപ്പനിക്കൊപ്പം ഷിഗെല്ല കേസുകളിലും വർദ്ധനവ് ആരോ​ഗ്യ വകുപ്പിനെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം 18 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3379 പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ഇടവിട്ടുള്ള മഴ രോഗ വ്യാപനം കൂട്ടുമെന്നാണ് വിലയിരുത്തൽ.

English Summary:

Kozhikode Nipah Virus Outbreak, central medical team arrives in Kerala today to study the virus strain and evaluate containment measures. Check out the latest updates here.

Follow Us