AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം

Horoscope Today ​In Malayalam: ചില നാളുകാർക്ക് അപ്രതീക്ഷിതമായി ധനലാഭവും ദീർഘനാളായി മുടങ്ങിക്കിടന്ന മംഗല്യഭാഗ്യവും ഒത്തുചേരുന്ന സുദിനമാണ്. എന്നാൽ ചില നാളുകാർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതാവണമെന്നില്ല. ഇവർ പണച്ചെലവുകളുടെ കാര്യത്തിലും വാക്കുകൾ ഉപയോഗിക്കുമ്പോഴും കടുത്ത നിയന്ത്രണം ആവശ്യമാണ്. ചെറിയൊരു വാക്കുതർക്കം പോലും വലിയ മാനസികവിഷമങ്ങൾക്ക് കാരണമായേക്കാം. അത്തരത്തിൽ ഇന്നതെ നക്ഷത്രഫലം വിശദമായി നമുക്ക് പരിശോധിക്കാം.

Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 22 Jun 2026 | 06:40 AM

ഇന്ന് ജൂൺ 22 തിങ്കളാഴ്ച്ച. ഇന്നത്തെ നക്ഷത്രഫലപ്രകാരം ചില നാളുകാർക്ക് അപ്രതീക്ഷിതമായി ധനലാഭവും ദീർഘനാളായി മുടങ്ങിക്കിടന്ന മംഗല്യഭാഗ്യവും ഒത്തുചേരുന്ന സുദിനമാണ്. എന്നാൽ, ചില നാളുകാർക്ക് ഇന്നത്തെ ദിവസം അത്ര നല്ലതാവണമെന്നില്ല. ഇവർ പണച്ചെലവുകളുടെ കാര്യത്തിലും വാക്കുകൾ ഉപയോഗിക്കുമ്പോഴും കടുത്ത നിയന്ത്രണം ആവശ്യമാണ്. ചെറിയൊരു വാക്കുതർക്കം പോലും വലിയ മാനസികവിഷമങ്ങൾക്ക് കാരണമായേക്കാം. അത്തരത്തിൽ ഇന്നതെ നക്ഷത്രഫലം വിശദമായി നമുക്ക് പരിശോധിക്കാം.

മേടം

മേടം രാശികാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ഇതോടെ കയ്യിൽ പണം വന്നുചേരും. എന്നാൽ അനാവശ്യമായ കാര്യങ്ങളിൽ ഇടപെടരുത്. അത് പല ബന്ധത്തെയും ബാധിച്ചേക്കാം.

ALSO READ: മകരം ഉൾപ്പെടെ 6 രാശിക്കാർ 42 ദിവസം സൂക്ഷിക്കണം! ചൊവ്വ ഇടവം രാശിയിലേക്ക് മാറുന്നത് ദോഷഫലങ്ങൾ കൊണ്ടുവരും

ഇടവം

ഇടവം രാശിക്കാരായ അവിവാഹിതർക്ക് മംഗല്യഭാഗ്യം വന്നുചേരുന്ന വളരെ നല്ല ദിവസമാണ് ഇന്ന്. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. സാമ്പത്തികമായും മെച്ചമുണ്ടാകുന്നതാണ്.

മിഥുനം

മിഥുനം രാശിക്കാർക്ക് ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടും. എന്നാൽ അസൂയാലുക്കളായ സഹപ്രവർത്തകരിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് മികച്ച ലാഭം പ്രതീക്ഷിക്കാം.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് മുൻപ് കടം കൊടുത്ത പണം ഇന്ന് തിരികെ ലഭിക്കാനുള്ള സാധ്യത കാണുന്നു. പങ്കാളിയുമായി സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കുക. അനാവശ്യ തർക്കങ്ങൾ കുടുംബത്തിൻ്റെ സമാധാനം കളഞ്ഞേക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് വീട് നിർമ്മാണം അല്ലെങ്കിൽ ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. ഏറെ നാളുകളായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഇന്ന് സാധിച്ചെടുത്തേക്കാം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാരണം നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. കൂടാതെ ജോലിസ്ഥലത്തും അത്ര നല്ല അന്തരീക്ഷം ആകണമെന്നില്ല. ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നത് നിർത്തണം.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് വിദേശ ജോലിക്കുള്ള ആ​ഗ്രഹം സഫലമായേക്കാം. നല്ല അവസരങ്ങൾ തേടിവരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ ഉച്ചയ്ക്ക് ശേഷം അലച്ചിലും അമിത ജോലിഭാരവും അനുഭവപ്പെട്ടേക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർ ശത്രുക്കളെ അകറ്റി നിർത്തുക. ഇവർ നിങ്ങളുടെ സമാധാനവും സന്തോഷവും ഇല്ലാതാക്കിയേക്കാം. ധനലാഭമുണ്ടാകുമെങ്കിലും അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവഴിക്കാതിരിക്കുക.

ധനു

ധനു രാശികാർ കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷകളിൽ വിജയസാധ്യതയുണ്ട്. കൂടാതെ വിദേശ പഠനത്തിന് കാത്തിരിക്കുന്ന കുട്ടികൾക്ക് അനുകൂലമായ വാർത്ത കേൾക്കാം.

മകരം

മകരം രാശിക്കാർക്ക് സൗഹൃദങ്ങൾ വഴി ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. മംഗല്യ കാര്യങ്ങളിലെ തടസ്സങ്ങൾ മാറും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അമിത വേഗത ഒഴിവാക്കുക.

കുംഭം

കുംഭം രാശിക്കാർക്ക് കരിയറിൽ വലിയൊരു വഴിത്തിരിവിന് സാധ്യതയുള്ള ദിവസമാണ്. ശമ്പളവർദ്ധനവോ പ്രൊമോഷനോ ലഭിച്ചേക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ആരോ​ഗ്യം മെച്ചപ്പെടും.

മീനം

മീനം രാശിക്കാർക്ക് ഭാഗ്യം പൂർണ്ണമായും കൂടെയുള്ള ദിവസമാണ്. ലോട്ടറി പോലുള്ള അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്ന് ധനലാഭത്തിന് സാധ്യത. എന്നാൽ കടം വാങ്ങാനോ ആർക്കും കടം കൊടുക്കാനോ നിൽക്കരുത്.

English Summary:

Horoscope Today ​In Malayalam On June 22nd Says Marriage yoga and Financial Gain. Discover which zodiac signs are blessed with financial gains and marriage alignment today, and learn the changes.

Follow Us