Iran-US Talks: ഹിസ്ബുള്ളയെ പിന്തുണച്ചാല്‍ വീണ്ടും ആക്രമണം; യുഎസിന് അല്‍പം ജാഗ്രതയാകാം, ഭീഷണികള്‍ വേണ്ടെന്ന് ഇറാന്‍
Iran Cautions US After Trump Vows Further Action Against Hezbollah Supporters: ലെബനന്‍, ആണവ പ്രശ്‌നങ്ങള്‍, ഉപരോധം തുടങ്ങിയ വിഷയങ്ങളെല്ലാം ആദ്യദിനത്തില്‍ ചര്‍ച്ചയായി. ആണവ വിഷയത്തിലെ ചര്‍ച്ചകള്‍ക്കും, ഉപരോധങ്ങളിലെ ഇളവുകള്‍ക്കും, എണ്ണ കയറ്റുമതി ചര്‍ച്ചകള്‍ക്കും പുരോഗതി കൈവരിച്ചതായി ഇറാനികള്‍ പറഞ്ഞു.
ജനീവ: പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇറാനും യുഎസ് തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ആദ്യദിനം സമാപിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ചായിരുന്നു ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്. ഹിസ്ബുള്ളയെ പിന്തുണച്ചാല്‍ വീണ്ടും ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി ഇറാന്‍ തള്ളി. അമേരിക്ക വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ജാഗ്രത പുലര്‍ത്തണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറായ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് മറുപടി നല്‍കി.
ലെബനന്‍, ആണവ പ്രശ്‌നങ്ങള്‍, ഉപരോധം തുടങ്ങിയ വിഷയങ്ങളെല്ലാം ആദ്യദിനത്തില്‍ ചര്‍ച്ചയായി. ആണവ വിഷയത്തിലെ ചര്‍ച്ചകള്‍ക്കും, ഉപരോധങ്ങളിലെ ഇളവുകള്‍ക്കും, എണ്ണ കയറ്റുമതി ചര്‍ച്ചകള്‍ക്കും പുരോഗതി കൈവരിച്ചതായി ഇറാനികള്‍ പറഞ്ഞു.
ലെബനനില്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള സംഘത്തെ നിയന്ത്രിക്കണമെന്നും ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു ചര്‍ച്ചക്കിടെ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഹിസ്ബുള്ളയുടെ പേര് എടുത്തുപറഞ്ഞിരുന്നു. സംഘത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ രൂക്ഷമായി ആക്രമണം നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം എന്നായിരുന്നു ട്രംപിന് മറുപടിയായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞത്. യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തമായ ഭാഷയില്‍ മറുപടി നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലെബനനില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ഇസ്രായേല്‍ സൈന്യം ലെബനനില്‍ നിന്ന് പൂര്‍ണമായി പിന്മാറുമെന്ന് ട്രംപ് നല്‍കിയ ഉറപ്പിലാണ് ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവെച്ചത്. ഇസ്രായേല്‍ നടത്തുന്ന ഏതൊരു വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും തങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ നയിം ഖാസിം പറഞ്ഞു.
വാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡില്‍
ഇറാനുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി. ഇറാന്റെ ഭാഗത്തുനിന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍. പാകിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളും ചര്‍ച്ചയുടെ ഭാഗമാകുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെതിരെ കനത്ത ആക്രമണം നടത്തുമെന്ന ഭീഷണിയും ചര്‍ച്ചയ്ക്കിടെ ഡൊണാള്‍ഡ് ട്രംപ് മുഴക്കി. ഹിസ്ബുള്ളയെ കുറിച്ചും ഹോര്‍മുസിനെ കുറിച്ചുമുള്ള ട്രംപിന്റെ പ്രസ്താവനകള്‍ കാരണം ഇറാനില്‍ നിന്നുള്ള ചര്‍ച്ചാസംഘം അമേരിക്കന്‍ പ്രതിനിധികള്‍ക്ക് വേദിയില്‍ വെച്ച് ഹസ്തദാനം നല്‍കിയില്ലെന്നാണ് വിവരം പുറത്തുവരുന്നത്. തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് വഴിയായിരുന്നു ട്രംപിന്റെ ഭീഷണി.
ടോള്‍ കൊണ്ടുവരും
ഇറാനുമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് നടക്കുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറയുന്നു. വെടിനിര്‍ത്തല്‍ 60 ദിവസത്തേക്കാണ് നിലനില്‍ക്കുന്നത്, ഇത്രയും ദിവസം ഹോര്‍മുസില്‍ ടോള്‍ പിരിക്കില്ല, എന്നാല്‍ അതിനുള്ളില്‍ കരാറിലെത്തിയില്ലെങ്കില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ കാവല്‍ മാലാഖയെ ന്ന നിലയ്ക്ക് നല്‍കിയതും നല്‍കാന്‍ പോകുന്നതുമായ സേവനങ്ങള്‍ക്ക് ടോള്‍ പിരിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
English Summary
Iran has warned the United States against issuing threats after former President Donald Trump said he would launch further attacks if Hezbollah receives support. Tehran urged Washington to act cautiously, stressing that threats and escalation could further destabilize the Middle East amid ongoing regional tensions.