Saraswati Rajayog 2026: കർക്കിടകം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങുന്നു, സൗഭാഗ്യം വരുന്നു! അപൂർവമായ സരസ്വതി രാജയോഗം രൂപപ്പെടുന്നു
Saraswati Rajayog 2026 Lucky Zodiac Signs:അപൂർവ്വവും അതിവിശിഷ്ടവുമായ ഒരു രാജയോഗമാണ് സരസ്വതി രാജയോഗം. പഞ്ചാംഗം പ്രകാരം ജൂൺ 22ന് ആണ് ഈ അപൂർവ്വ സംയോജനം നടക്കുന്നത്. ബുധൻ, വ്യാഴം, ശുക്രൻ എന്നിവയുടെ സംയോജനമാണ് സരസ്വതി രാജയോഗത്തിന് കാരണമാകുന്നത്.വ്യാഴം നിലവിൽ അതിന്റെ ഉന്നത രാശിയായ കർക്കടകത്തിലാണ്, ഇത് ഈ യോഗയുടെ ഫലം കൂടുതൽ വർദ്ധിപ്പിക്കുന്നു.....................
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് ഒരു വ്യക്തിയുടെ വിധി മാറ്റാനുള്ള കഴിവുണ്ട്. അത്തരത്തിൽ നിരവധി രാജയോഗങ്ങളാണ് ജ്യോതിഷത്തിൽ പരാമർശിക്കുന്നത് അതിൽ ഏറ്റവും അപൂർവ്വവും അതിവിശിഷ്ടവുമായ ഒരു രാജയോഗമാണ് സരസ്വതി രാജയോഗം. പഞ്ചാംഗം പ്രകാരം ജൂൺ 22ന് ആണ് ഈ അപൂർവ്വ സംയോജനം നടക്കുന്നത്. ബുധൻ, വ്യാഴം, ശുക്രൻ എന്നിവയുടെ സംയോജനമാണ് സരസ്വതി രാജയോഗത്തിന് കാരണമാകുന്നത്.വ്യാഴം നിലവിൽ അതിന്റെ ഉന്നത രാശിയായ കർക്കടകത്തിലാണ്, ഇത് ഈ യോഗയുടെ ഫലം കൂടുതൽ വർദ്ധിപ്പിക്കുന്നു.
സരസ്വതി രാജയോഗം എങ്ങനെ രൂപപ്പെടുന്നു?
ജ്യോതിഷപ്രകാരം ജാതകത്തിന്റെ കേന്ദ്രത്തിലോ ത്രികോണത്തിലോ വ്യാഴം, ബുധൻ, ശുക്രൻ എന്നിവർ ഒരുമിച്ച് ശക്തമായ ഒരു സ്ഥാനത്ത് നിൽക്കുമ്പോഴാണ് സരസ്വതി യോഗം ഉണ്ടാകുന്നത്. വ്യാഴം ഉയർന്നിരിക്കുമ്പോഴോ സ്വന്തം രാശിയിൽ ആയിരിക്കുമ്പോഴും ഇതു വളരെ ശക്തമായി കാണപ്പെടുന്നു. ഐശ്വര്യപൂർണ്ണമായ ഈ സരസ്വതി യോഗം പ്രധാനമായും ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.
മേടം : ഐശ്വര്യപൂർണ്ണമായ സരസ്വതി രാജയോഗം ഈരാറ്റുകാരുടെ സുഖസൗകര്യങ്ങളും സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടും.നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിലിലുള്ളവർക്ക് സ്ഥാനക്കയറ്റമോ ആഗ്രഹിച്ച സ്ഥലത്തേക്ക് മാറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ പൂർവികരെ പ്രീതിപ്പെടുത്തുന്നതിനുള്ള കാര്യങ്ങളും ചെയ്യുക.
മിഥുനം: മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ വരുമാനം വർദ്ധിക്കും. പ്രത്യേകിച്ച് മാധ്യമം മാർക്കറ്റിംഗ് എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വളരെയധികം നല്ലതായി കണക്കാക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും കൂടാതെ നിങ്ങൾ ആർക്കെങ്കിലും പണം കടം കൊടുക്കുകയോ എവിടെയെങ്കിലും നിങ്ങളുടെ പണം കുടുങ്ങി പോവുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് തിരികെ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.
കർക്കിടകം: കർക്കിടകം രാശിയിൽ ജനിച്ചവർക്ക് ഈ സംയോജനം അതിവിശിഷ്ടമായിരിക്കും. കാരണം സരസ്വതി രാജയോഗം രൂപം കൊള്ളുന്നത് തന്നെ കർക്കിടകം രാശിയിലാണ്. കരിയറിൽ പുരോഗതി സാമ്പത്തിക നേട്ടം സന്തോഷം സമാധാനം അഭിവൃദ്ധി എന്നിവയ്ക്ക് സാധ്യത കാണുന്നു. ജീവിതത്തിലെ നിങ്ങളുടെ പല തടസ്സങ്ങളും നീങ്ങും മുടങ്ങി കിടന്ന പല ജോലികളും പൂർത്തിയാക്കാൻ സാധിക്കും.
മീനം : ഈ കാലയളവിൽ മീനം രാശിക്കാർക്ക് നൽകിയ ഭാഗ്യമുണ്ടായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ നടക്കും. കരിയറിൽ പുരോഗതി ബിസിനസ്സിൽ നേട്ടം വിദ്യാർത്ഥികൾക്കും ഇത് മികച്ച സമയം. ജീവിതത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്.
ENGLISH SUMMARY
In astrology, planetary transits have the power to change a person’s destiny. There are many such Raja Yogas mentioned in astrology, out of which Saraswati Raja Yoga is the rarest and most special. This rare conjunction takes place on June 22nd according to the Panchangam.