Horoscope malayalam: ഒരു കാര്യത്തിലും ധൃതി പാടില്ല, വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on July 27:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷ ഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യവും സമ്പത്ത് കരിയർ ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു......

Horoscope malayalam: ഒരു കാര്യത്തിലും ധൃതി പാടില്ല, വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On July 27

Updated On: 

27 Jul 2026 | 07:19 AM

ഇന്ന് ജൂലൈ 27 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷ ഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യവും സമ്പത്ത് കരിയർ ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്.12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കാം. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ ചെയ്യുക.

ഇടവം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മിഥുനം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും ഇന്നത്തെ ദിവസം മറ്റുകാര്യങ്ങളിൽ എല്ലാം തടസ്സങ്ങളും അലസതയും നേരിട്ടേക്കാം. ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ALSO READ:ധനു ഉൾപ്പെടെ രാശിക്കാരുടെ ദുരിത കാലം കഴിഞ്ഞു! ഇനിയങ്ങോട്ട് ശുക്രൻ ഭാഗ്യത്തിന്റെ വഴി തുറക്കും

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുടെ സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നാൽ മറ്റുകാര്യങ്ങളിൽ ഇന്നത്തെ ദിവസം തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ എല്ലാ കാര്യങ്ങളും ചെയ്യുക.

ചിങ്ങം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതം മികച്ചതായിരിക്കും തൊഴിൽ രംഗത്തും നേട്ടം ഉണ്ടാകും.

കന്നി

ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

തുലാം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക

വൃശ്ചികം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ധനു

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിൽ ഇന്നത്തെ ദിവസം വലിയ നേട്ടങ്ങൾക്കു കാരണമാകില്ല.

മകരം

ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം സ്ഥലം കാണും. എന്നാൽ ആരോഗ്യത്തിൽ അടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

കുംഭം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

മീനം

പൊതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.

ENGLISH SUMMARY

Today is Monday, July 27. Here is an astrological indication of what is likely to happen in the lives of various zodiac signs. This is just an indication of unexpected events in the lives of the zodiac signs from Aries to Pisces, and things that are likely to happen in the areas of health, wealth, career, and marriage.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വായനക്കാരുടെ താൽപ്പര്യപ്രകാരം.. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി അവർ പറഞ്ഞ പോയിന്റുകളെ അടിസ്ഥാനമാക്കി മാത്രമാണിത് നൽകുന്നത്. ടിവി9 മലയാളം ഇത് സ്ഥിരീകരിച്ചിട്ടില്ല.

Follow Us
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി