AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: എന്തിനാ പൊന്നേ ഇത്ര ഡിമാന്‍ഡ്? ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on July 27 Monday: പുത്തന്‍ റെക്കോഡുകള്‍ തീര്‍ത്ത് മുന്നേറാനുള്ള തിടുക്കത്തിലാണ് നിലവില്‍ പൊന്ന്. ജൂലൈ 25ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ രാജ്യാന്തര വിപണിയില്‍ 20 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി, നിരക്ക് 4027 ഡോളറിലെത്തിയിരുന്നു. എന്നാലിതാ ഇപ്പോള്‍ വീണ്ടും കൈവിട്ടുയരുകയാണ് സ്വര്‍ണം. രാജ്യാന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണത്തിന് 4,100 ഡോളറിന് മുകളിലാണ് വില. ഇതിന് ഇനിയും വര്‍ധിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Kerala Gold Rate: എന്തിനാ പൊന്നേ ഇത്ര ഡിമാന്‍ഡ്? ഇന്നത്തെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Published: 27 Jul 2026 | 07:22 AM

സ്വര്‍ണാഭരണങ്ങള്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? ആണായാലും പെണ്ണായാലും സ്വര്‍ണത്തിനോടുള്ള താത്പര്യം അത്ര പെട്ടൊന്നൊന്നും പോകുകയില്ല. വില വര്‍ധനവുണ്ടായെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തത് പൊന്നിന്റെ ഡിമാന്‍ഡ് ഉയരുന്നതിനും നിരക്ക് വര്‍ധിപ്പിക്കാനും കാരണമാകുന്നുണ്ട്. വില രണ്ട് ലക്ഷം കടന്നാലും പൊന്ന് വാങ്ങാതിരിക്കുന്നത് എങ്ങനെയാണെന്നാണ് ഇന്ത്യക്കാരുടെ ചോദ്യം.

പുത്തന്‍ റെക്കോഡുകള്‍ തീര്‍ത്ത് മുന്നേറാനുള്ള തിടുക്കത്തിലാണ് നിലവില്‍ പൊന്ന്. ജൂലൈ 25ന് വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ രാജ്യാന്തര വിപണിയില്‍ 20 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി, നിരക്ക് 4027 ഡോളറിലെത്തിയിരുന്നു. എന്നാലിതാ ഇപ്പോള്‍ വീണ്ടും കൈവിട്ടുയരുകയാണ് സ്വര്‍ണം. രാജ്യാന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണത്തിന് 4,100 ഡോളറിന് മുകളിലാണ് വില. ഇതിന് ഇനിയും വര്‍ധിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം താത്കാലികമായി അവസാനിച്ചതാണ് സ്വര്‍ണവില ഉയരുന്നതിന് കാരണമായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും ആക്രമണങ്ങളില്ലാതെ പശ്ചിമേഷ്യ ശാന്തമാണ്. ചര്‍ച്ചകള്‍ നടത്താന്‍ അവസരം നല്‍കുന്നതിനായാണ് ആക്രമണം അവസാനിപ്പിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. വൈകാതെ സമാധാനത്തിലെത്തിച്ചേരാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കുമെന്നും വിലയിരുത്തലുണ്ട്.

യുദ്ധം ശമനമില്ലാതെ തുടരുകയാണെങ്കില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, ഇതാണ് ശനിയാഴ്ച (ജൂലൈ 25) സ്വര്‍ണവില കുറയുന്നതിന് കാരണമായത്. എന്നാല്‍ ഇത് സംഭവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാനെ ആക്രമിക്കുന്നത് നിര്‍ത്തിവെച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനമെത്തി.

Also Read: Kerala Gold Rate Forecast: ഈയാഴ്ചയെങ്കിലും സ്വർണം വാങ്ങാൻ പറ്റുമോ? വില താഴാൻ സാധ്യതകൾ ഇങ്ങനെ

ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടന്നതായിരുന്നു പലിശ നിരക്ക് വര്‍ധനവ് സംഭവിക്കുമെന്ന വിലയിരുത്തലുകള്‍ക്ക് കാരണമായത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇറാനും അമേരിക്കയും തമ്മില്‍ ഹോര്‍മുസ് കടലിടുക്ക് നടത്തിപ്പില്‍ തീരുമാനമെടുത്താല്‍ ക്രൂഡ് ഓയില്‍ വില താഴോട്ടിറങ്ങും, ഇതോടെ സ്വര്‍ണവില വീണ്ടും ഉയരുകയും ചെയ്യുന്നതാണ്.

പലിശ നിരക്ക് ഉയര്‍ത്തിയാല്‍…

ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണവില താഴോട്ടിറങ്ങും. ഇത് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,000 ഡോളറില്‍ താഴെയെത്തുന്നതിന് വഴിയൊരുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കുറയുന്നതാണ്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്തകാലത്ത് പലിശ വര്‍ധനവിന് സാധ്യതയില്ല, എന്നാല്‍ സമാധാനം വേണ്ട ആക്രമണം തുടരാമെന്നും ട്രംപും ഇറാനും തീരുമാനിച്ചാല്‍ സ്വര്‍ണം എല്ലാവര്‍ക്കും കൈയെത്തും ദൂരത്തുണ്ടാകും.

English Summary

International gold prices have once again climbed above 4,100 Dollar per ounce, keeping bullion markets on edge. The global rally is closely influencing domestic sentiment as Kerala’s gold rates remain elevated. Buyers and investors are watching for further price movements.

Follow Us