Today’s Horoscope: കാര്യവിജയവും തൊഴിൽ ഭാഗ്യവും! ഇന്നത്തെ രാശി ഫലം നോക്കിയാലോ

Horoscope Today July 3: നക്ഷത്ര ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന കാര്യമാണ്. ഇന്നത്തെ രാശിഫലം വിശദമായി നമുക്ക് പരിശോധിക്കാം.

Today’s Horoscope: കാര്യവിജയവും തൊഴിൽ ഭാഗ്യവും! ഇന്നത്തെ രാശി ഫലം നോക്കിയാലോ

പ്രതീകാത്മക ചിത്രം

Published: 

03 Jul 2026 | 06:27 AM

ഇന്ന് ജൂലൈ 03 വെള്ളിയാഴ്ച. നക്ഷത്ര ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന കാര്യമാണ്. ഇന്നത്തെ രാശിഫലം വിശദമായി നമുക്ക് പരിശോധിക്കാം.

മേടം

മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ചെടുത്തോളം ഇന്നത്തെ ദിവസം ഏറെ അനുകൂലമാണ്. കാര്യവിജയവും മത്സരവിജയവും സ്ഥാനക്കയറ്റവും തൊഴില്‍ നേട്ടവും കാണുന്നുണ്ട്, തൊഴിലന്വേഷണങ്ങള്‍ ഫലം കാണുകയും ചെയ്യും.

ഇടവം

ഏറെ അനുകൂലമായ ദിവസമാണ് ഇടവം രാശയില്‍ ജനിച്ചവര്‍ക്ക് ഇന്ന്. മത്സരങ്ങളില്‍ വിജയവും ധനലഭ്യതയും കാര്യ വിജയവും കാണുന്നു. തൊഴില്‍ മേഖലയില്‍ സ്ഥലം മാറ്റത്തിനും സാധ്യത.

മിഥുനം

പൊതുവെ പ്രതികൂലമായ ദിവസമായിരിക്കും മിഥുനം രാശിക്കാര്‍ക്ക് ഇന്ന്. യാത്രകള്‍ക്ക് ശ്രമിക്കിന്നവര്‍ക്ക് തടസം നേരിട്ടേക്കാം. കലഹത്തിനും ചില രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. കാര്യ തടസ്സവും ഉണ്ടാകാം.

കര്‍ക്കടകം

കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം കുറച്ച് ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതാണ് അഭികാമ്യം. കാരണം അപകട ഭീതി ഉള്‍പ്പെടെ പ്രതികൂല സാഹചര്യം നേരിടാം. അതിനാല്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കുക. മനപ്രയാസം നേരിടാനും ഇടയുണ്ട്.

ചിങ്ങം

ചര്‍ച്ചകളില്‍ വിജയം, മത്സരങ്ങളില്‍ പങ്കെടുക്കന്നവര്‍ക്ക് നേട്ടം, ആരോഗ്യം മെച്ചപ്പെടല്‍ തുടങ്ങി ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് പൊതുവെ അനുകൂലമായ ദിവസമാണ് ഇന്ന്. അംഗീരങ്ങളും ഈ രാശിക്കാരെ തേടി എത്താം.

കന്നി

നിയമ പോരരാട്ടങ്ങള്‍ നടത്തുന്നവരെ സംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. അധികാരികളില്‍ നിന്നും അനുകൂല തീരുമാനങ്ങള്‍ ലഭിക്കാനും സാധ്യത ക കാണുന്നുണ്ട്്. പൊതുവെ നല്ല ദിവസമായിരിക്കും കന്നി രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഇന്ന്.

തുലാം

അല്‍പം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ട സാഹചര്യമാണ് തുലാം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഇന്ന്. സ്വസ്ഥത കുറവ്, അഭിപ്രായ വ്യത്യാസം, കലഹത്തിനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങള്‍ ഇന്ന് നടന്നേക്കാം.

വൃശ്ചികം

വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്കും ഇന്ന് അത്ര അനുകൂലമല്ല കാര്യങ്ങള്‍. സ്വസ്ഥത കുറവ്, പ്രവര്‍ത്തന മേഖലയില്‍ തടസ്സങ്ങള്‍, യാത്ര മുടങ്ങല്‍ എന്നിവ സംഭവിക്കാന്‍ ഇടയുണ്ട്. മാനസികമായ സമ്മര്‍ദ്ദങ്ങളും നേരിടേണ്ടി വരും.

ധനു

ഈ രാശിയില്‍ പിറന്നവര്‍ക്ക് ഇന്ന് എന്തുകൊണ്ടും അനുകൂലമായ അവസ്ഥയാകും ഇന്ന് ഉണ്ടാവുക. ജീവിതത്തില്‍ അംഗീകാരം, ധനലാഭം, ആഗ്രങ്ങള്‍ സാധിക്കാനുള്ള സാഹചര്യം തുടങ്ങിയവ കാണുന്നുണ്ട്.

മകരം

കുറച്ച് പ്രതികൂലമായ അവസ്ഥയിലൂടെ മകരം രാശിക്കാര്‍ ഇന്ന് കടന്ന് പോകേണ്ടിവരും. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, എന്നിവയ്ക്കുള്ള സാധ്യത കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാനും ഇടയുണ്ട്.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും എന്നാണ് കാണുന്നത്. കാര്യ വിജയവും നിയമ പോരാട്ടങ്ങളില്‍ അനുകൂല തീരുമാനവും പ്രതീക്ഷിക്കാം. അഗ്രഹങ്ങള്‍ സഫലമാകാനും സാധ്യത.

മീനം

കുറച്ച് പ്രതികൂലമായ സാഹചര്യമാകും മീനം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഇന്ന്. അലച്ചില്‍ , അധിക ചെലവുകള്‍, ധന തടസ്സം എന്നിങ്ങനെ പ്രതികൂല അവസ്ഥകളെ നേരിടേണ്ടി വരും.

(നിരാകരണം: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Friday July 3rd, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.

Follow Us
പീസ് ലില്ലി വളർത്തിയാൽ ടെൻഷൻ കുറയുമോ? അറിയേണ്ടത്
ജന്മസംഖ്യ 2 ആണോ? പേരിൽ ഈ അക്ഷരങ്ങളുണ്ടെങ്കിൽ ഇരട്ടി ഭാഗ്യം!
വെള്ളം ഒഴിച്ചാണോ ഫ്രിഡ്ജിൽ മീൻ സൂക്ഷിക്കാറ്? ഇതറിയണം!
മലക്കപ്പാറയിലേക്ക് പോയാലോ? ചാലക്കുടിയില്‍ നിന്നുള്ള ബസ് സമയമിതാ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം