AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സാമ്പത്തിക ഞെരുക്കത്തിന് ഇടയുണ്ട്, മനസ്സമാധാനം കുറയും; അറിയാം ഇന്നത്തെ രാശിഫലം

Horoscope Today Malayalam July 4: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും എന്നറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം പരിശോധിക്കാം.

Today’s Horoscope: സാമ്പത്തിക ഞെരുക്കത്തിന് ഇടയുണ്ട്, മനസ്സമാധാനം കുറയും; അറിയാം ഇന്നത്തെ രാശിഫലം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 04 Jul 2025 06:06 AM

ഇന്ന് ജൂലൈ 4, വെള്ളിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്ന അറിയേണ്ടേ? ഓരോരുത്തരുടെയും രാശിഫലം അനുസരിച്ച് അവരുടെ അതാത് ദിവസത്തെ ഫലവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ രാശിക്കാർക്കും ഓരോ ദിവസവും എങ്ങനെ ആയിരിക്കുമെന്നതിന്റെ സൂചനയാണ് രാശിഫലം നൽകുന്നത്. അതിനാൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും എന്നറിയാൻ താഴെ നൽകിയിരിക്കുന്ന സമ്പൂർണ രാശിഫലം പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ നിന്ന് ചില എതിർപ്പുകൾ നേരിടേണ്ടി വരും. യാത്രകൾ മാറ്റിവെക്കേണ്ടി വരാം. പാർട്ണർഷിപ്പ് ബിസിനസ് നഷ്ടത്തിലാകാൻ സാധ്യത. അനാവശ്യ ചെലവുകൾ വർദ്ധിക്കും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് മനസ്സമാധാനം കുറഞ്ഞ ദിവസമായിരിക്കും. സാമ്പത്തിക ഞെരുക്കത്തിന് സാധ്യത. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കും. സഹോദരരിൽ നിന്നും സഹായങ്ങൾ ലഭിക്കും.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. ആരോഗ്യം തൃപ്തികമാണ്.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർക്ക് ഇന്ന് യാത്രകൾ ഗുണകരമായി മാറും. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. ദീർഘയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തും. കാര്യങ്ങളെല്ലാം ഉത്സാഹത്തോടെ ചെയ്തു തീർക്കും.

ALSO READ: ശനിയുടെ ഗതി മാറ്റം, ഭാഗ്യരാശിക്കാർ ഇവർ

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് പൊതുവേ സന്തോഷകരമായ ദിവസമാണ്. ചില ഭാഗ്യ അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. യാത്രകൾ നടത്തും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഗൃഹനിർമാണത്തിൽ പുരോഗതി ഉണ്ടാകും.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. പുതിയ വിഷയങ്ങൾ പഠിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. ദാമ്പത്യ ഭിന്നതകൾ ശമിക്കും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് ഔദ്യോഗിക യാത്രകൾ ചെയ്യേണ്ടതായി വരാം. ബിസിനസ്സിൽ കൂടുതൽ നിക്ഷേപങ്ങൾ. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവുകൾ അധികമാകും. ഭാഗ്യം കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. ഈശ്വരാധീനമുള്ള കാലമാണ്. വരുമാനം കൂടും. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് തീരുമാനിച്ച യാത്രകൾ മാറ്റിവെക്കേണ്ടി വരും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും കൈവരിക്കും. കുടുംബത്തിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വരാം.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പൂർവിക സ്വത്ത് ലഭിക്കും. ആരോഗ്യ നില തൃപ്തികരമാണ്. സഹോദര സഹായം ലഭിക്കും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതാകും നല്ലത്. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കണമെന്നില്ല. പരീക്ഷയിൽ മികച്ച വിജയം നേടും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർ ഇന്ന് പണമിടപാടുകളിൽ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങൾക്ക് ഇന്ന് നന്നല്ല. പല തടസ്സങ്ങളും നേരിടും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. മേൽ ഉദ്യോഗസ്ഥരുടെ പ്രീതി നേടും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)