AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: തുലാം രാശിക്കാർക്ക് സ്ഥാനക്കയറ്റം, ശ്രദ്ധിക്കേണ്ടത് ഇവർ; ഇന്നത്തെ രാശിഫലം

Horoscope Today Malayalam: ഇന്നത്തെ ദിവസം ചിലർക്ക് മാനസിക സംഘർഷങ്ങൾ നേരിടേണ്ടി വരുന്നു. എന്നാൽ മറ്റ് ചിലർക്ക് ഇന്ന് തൊഴിലിടങ്ങളിൽ അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. നിങ്ങളുടെ രാശിഫലം അറിയാം...

Today’s Horoscope: തുലാം രാശിക്കാർക്ക് സ്ഥാനക്കയറ്റം, ശ്രദ്ധിക്കേണ്ടത് ഇവർ; ഇന്നത്തെ രാശിഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 07 Aug 2025 | 06:37 AM

ഇന്ന് ഓ​ഗസ്റ്റ് 7, വ്യാഴാഴ്ച. പുത്തൻ പ്രതീക്ഷകളുമായി മറ്റൊരു ദിവസം. ഇന്നത്തെ ദിവസം ചിലർക്ക് മാനസിക സംഘർഷങ്ങൾ നേരിടേണ്ടി വരുന്നു. എന്നാൽ മറ്റ് ചിലർക്ക് ഇന്ന് തൊഴിലിടങ്ങളിൽ അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. നിങ്ങളുടെ രാശിഫലം അറിയാം…

മേടം

മേടം രാശിക്കാർക്ക് ഇന്ന് കാര്യതടസം, ശരീരക്ഷതം, അപ്രതീക്ഷിത നഷ്ടങ്ങൾ, ശത്രുശല്യം എന്നിവ കാണുന്നു. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് യാത്രാതടസം, മാനസിക സംഘർഷങ്ങൾ എന്നിവ നേരിടേണ്ടി വന്നേക്കാം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, പരീക്ഷാ വിജയം, നിയമ വിജയം എന്നിവ ഉണ്ടാകും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് അം​ഗീകാരങ്ങളും നേട്ടങ്ങളും ഉണ്ടാകും. ശത്രുക്ഷയം കാണുന്നു. പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങളുടെ ദിവസമായിരിക്കും. കാര്യതടസം, സ്വസ്ഥത കുറവ്, ധനതടസം, യാത്രാതടസം, എന്നിവ കാണുന്നു. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് അപകടഭീതി, കാര്യപരാജയം തുടങ്ങിയവ ഉണ്ടായേക്കാം. കുടുംബത്തിൽ കലഹങ്ങൾക്ക് സാധ്യത. അഭിമാനക്ഷതം, മാനസിക സംഘർഷങ്ങൾ ഉണ്ടായേക്കാം.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സര വിജയം, സ്ഥാനക്കയറ്റം, അം​ഗീകാരം എന്നിവ ഉണ്ടാകും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. തൊഴിലിടങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, അലച്ചിൽ, ശത്രുശല്യം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ധനു

ധനു രാശിക്കാർക്ക് കാര്യവിജയം, നേട്ടം എന്നിവ ഉണ്ടാകും. ബിസിനസ് കാര്യങ്ങളിൽ ലാഭം നേടും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത.

മകരം

മകരം രാശിക്കാർക്ക് ഇന്ന് കാര്യതടസം, ധനനഷ്ടം, മാനസിക സംഘർഷങ്ങൾ എന്നിവ ഉണ്ടാകും. ചർച്ചകൾ പരാജയപ്പെടാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. എല്ലാ കാര്യത്തിലും വിജയിക്കും. തൊഴിൽ ലാഭം, അം​ഗീകാരം, സന്തോഷം എന്നിവ കാണുന്നു.

മീനം

മീനം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, അം​ഗീകാരം, ധനയോ​ഗം എന്നിവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)