Horoscope Today: കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകാം, ആരോ​ഗ്യം വഷളാകും; ഇന്നത്തെ നക്ഷത്രഫലം

Horoscope Today ​Malayalam On October 8th: ഓരോരുത്തർക്കും ഓരോ ദിവസത്തെക്കുറിച്ച് പ്രത്യോക പ്ലാനുകളുണ്ടാകാം. എന്നാൽ അത് എല്ലാവർക്കും നടക്കണമെന്നില്ല. ചിലർക്ക് അനുകൂലമായ ദിവസമാണെങ്കിൽ മറ്റ് ചിലർക്കത് വളരെ മോശം ദിവസമായേക്കാം.

Horoscope Today: കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകാം, ആരോ​ഗ്യം വഷളാകും; ഇന്നത്തെ നക്ഷത്രഫലം

Horoscope

Published: 

08 Oct 2025 06:10 AM

ഇന്ന് ഒക്ടോബർ എട്ട് ബുധനാഴ്ച്ച. ശുഭപ്രതീക്ഷകളടോ മറ്റൊരു ദിവസംകൂടി വന്നെത്തിയിരിക്കുന്നു. ഓരോരുത്തർക്കും ഓരോ ദിവസത്തെക്കുറിച്ച് പ്രത്യോക പ്ലാനുകളുണ്ടാകാം. എന്നാൽ അത് എല്ലാവർക്കും നടക്കണമെന്നില്ല. ചിലർക്ക് അനുകൂലമായ ദിവസമാണെങ്കിൽ മറ്റ് ചിലർക്കത് വളരെ മോശം ദിവസമായേക്കാം. നിങ്ങളുടെ ഒരു ദിവസത്തെ നല്ലതും ചീത്തയുമായ സംഭവിക്കാൻ പോകുന്ന കാര്യങ്ങളിൽ ചില സൂചനകൾ നക്ഷത്രഫലത്തിലൂടെ അറിയാൻ സാധിക്കും. അത്തരത്തിൽ ഇന്നത്തെ പൂർണ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമായ ദിവസമാണ്. ജോലിസ്ഥലത്ത് നിങ്ങൾക്ക് അനുകൂലമായ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം. എന്നാൽ ജോലികൾ കൃത്യമായി ചെയ്യാൻ മടിക്കരുത്.

ഇടവം

ഇടവം രാശിക്കാർക്ക് കുടുംബത്തിൽ ഒരു മം​ഗളകരമായ കാര്യങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നു. ഇക്കാര്യത്തിൽ കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം ആവശ്യമായി വരും. സാമ്പത്തികം മെച്ചപ്പെടും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ​ഗുണദോഷസമ്മിശ്ര ദിവസമാണ്. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര പോകേണ്ടി വന്നേക്കാം. എന്നാൽ ആരോ​ഗ്യം സൂക്ഷിക്കേണ്ടതുണ്ട്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് വളരെ നല്ലൊരു ദിവസമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എവിടെയെങ്കിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഇന്ന് നല്ല ദിവസമാണ്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ ആഗ്രഹിച്ച ഫലം ലഭിക്കും. ‌ മുടങ്ങിക്കിടന്ന ചില ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തേക്കാം. എന്നാൽ വാക്കുകൾ പരോക്ഷമാകാതെ നോക്കണം.

കന്നി

കന്നി രാശിക്കാർ ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ മെച്ചമുണ്ടാകും. ഇന്ന് ദാനധർമ്മങ്ങൾ ചെയ്യും. ജോലിസ്ഥലത്ത് ശത്രുക്കളുടെ ശല്യമുണ്ടാകാം. അതിനാൽ വളരെയധികം സൂക്ഷിക്കണം.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് ഭാഗ്യം നിറഞ്ഞ ദിവസമാണ്. വരുമാനത്തിന്റെ പുതിയ വഴികൾ തുറന്നുവരും. അതിനാൽ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. അമിതമായ ചെലവ് ഒഴിവാക്കണം.

വൃശ്ചികം

വൃശ്ചിക രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. സാമ്പത്തികമായി മുന്നേറാനും സമൂഹത്തിൽ നന്മകൾ ചെയ്യാനും സാധിക്കും. മടി ഉപേക്ഷിച്ച് മുന്നോട്ട് പോകണം.

ധനു

ധനു രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കോപം നിയന്ത്രിക്കണം. അല്ലാത്ത പക്ഷം നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

മകരം

മകരം രാശിക്കാർക്ക് ഇന്ന് ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടാകും. വിദ്യാർത്ഥികൾ മത്സര പരീക്ഷകൾക്കായി ചെയ്യുക. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കുന്നതാണ്.

കുംഭം

കുംഭം രാശിക്കാർക്ക് കുടുംബത്തിൽ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില ചർച്ചകൾ നടക്കും. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. ഇത് കൂടുതൽ ചെലവിന് കാരണമാകും.

മീനം

മീനം രാശിക്കാരായ വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം കുറയും. മാതാപിതാക്കളുടെ ഉപദേശത്തോടെ മൂന്നോട്ട് പോവുക. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Related Stories
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope: ശനിയാഴ്ച ശനിദശയോ? സാമ്പത്തിക നേട്ടം ഇവർക്കെല്ലാം; ഇന്നത്തെ നക്ഷത്രഫലം
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി