AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Today’s Horoscope: സാമ്പത്തിക ലാഭം ഇവർക്ക് മാത്രം, വിവാഹ യോഗം ആർക്കെല്ലാം? ഇന്നത്തെ നക്ഷത്രഫലം

Daily Astrological Predictions for all zodiac signs: സന്തോഷവും സമാധാനവും സാമ്പത്തിക ലാഭവും ചിലരെ കാത്തിരിക്കുമ്പോൾ മറ്റ് ചിലർക്ക് ഇന്നത്തെ ദിവസം നഷ്ടങ്ങളുടേതാകും. ഓരോ രാശികൾക്കും വ്യത്യസ്തമായ ഫലങ്ങൾ ആയിരിക്കും ഇന്ന് ഉണ്ടാവുക. വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ സൂചന വിശദമായി നോക്കിയാലോ....

Today’s Horoscope: സാമ്പത്തിക ലാഭം ഇവർക്ക് മാത്രം, വിവാഹ യോഗം ആർക്കെല്ലാം? ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 22 May 2026 | 07:01 AM

ഇന്ന് മെയ് 22, വെള്ളിയാഴ്ച. ഇന്നത്തെ ദിവസം എങ്ങനെയാകും? സന്തോഷവും സമാധാനവും സാമ്പത്തിക ലാഭവും ചിലരെ കാത്തിരിക്കുമ്പോൾ മറ്റ് ചിലർക്ക് ഇന്നത്തെ ദിവസം നഷ്ടങ്ങളുടേതാകും. ഓരോ രാശികൾക്കും വ്യത്യസ്തമായ ഫലങ്ങൾ ആയിരിക്കും ഇന്ന് ഉണ്ടാവുക. എന്നിരുന്നാലും ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ മറിക്കടന്ന് എല്ലാ കാര്യങ്ങളും ഭംഗിയോടെ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന വിശദമായി നോക്കിയാലോ….

ഇന്നത്തെ രാശിഫലം

മേടം
മേടം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, കലഹം, സ്വസ്ഥത കുറവ് എന്നിവ കാണുന്നു. അഭിപ്രായവ്യത്യാസങ്ങൾ സംഭവിച്ചേക്കാം. ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധസ പുലർത്തുക.

ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യപരാജയം, മത്സരവിജയം,അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കൂടിക്കാഴ്ചകൾ വിജയിക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും.

മിഥുനം
മിഥുനം രാശിക്കാരും ഇന്നത്തെ ദിവസം ഓരോ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കും. കാര്യ തടസ്സം, മാനസിക സംഘർഷങ്ങൾ, അഭിമാനക്ഷതം, നഷ്ടങ്ങൾ എന്നിവ കാണുന്നു. യാത്രകൾ പരാജയപ്പെട്ടേക്കാം.

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും.കാര്യവിജയം, സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും, വിവാഹയോഗവും കാണുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, ധനനഷ്ടം, യാത്രാപരാജയം എന്നിവ ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ALSO READ: ഈ 4 രാശിക്കാർക്കും 152 ദിവസം കഷ്ടതകൾ! ജൂൺ 2 ന് വ്യാഴത്തിന്റെ മഹത്തായ സംക്രമണം

കന്നി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം എന്നിവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

തുലാം
തുലാം രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടങ്ങളുടെയും ലാഭങ്ങളുടേതുമാകും. കാര്യവിജയം, നേട്ടം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. തൊഴിലന്വേഷണങ്ങൾ വിജയിച്ചേക്കാം. വിവാഹയോഗവും വന്നുചേർന്നേക്കാം.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കും. കാര്യതടസം, സ്വസ്ഥത കുറവ്, ധനതടസം എന്നിവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യ തടസം, ശരീരക്ഷതം എന്നിവ കാണുന്നു. ചർച്ചകൾ പരാജയപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

മകരം
മകരം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, പരീക്ഷ വിജയം എന്നിവ കാണുന്നു. ബിസിനസ് സംബന്ധിച്ച ചർച്ചകൾ വിജയിച്ചേക്കാം. അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. പുതിയ സാധ്യതകൾ തുറന്ന് കിട്ടും.

മീനം
മീനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, ധനനഷ്ടം, കലഹം എന്നിവയ്ക്ക് സാധ്യത. ഇരുചക്രവാഹന യാത്രക്കാർ സൂക്ഷിക്കുക.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

English Summary:

Horoscope Today, May 22. Today will be a favorable day for Cancer people. They will see success in work, promotion, and recognition. Leo people may have to face some crises. There will be failure in work, loss of money, and travel failure. Geminis, may have to face some difficulties.

Follow Us