Horoscope Today: പുതിയ സംരംഭങ്ങൾ ആരംഭിക്കും, സ്ഥാനക്കയറ്റം; ഇന്നത്തെ നക്ഷത്രഫലം
Horoscope Today October 9: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? 12 രാശികളുടെ സമ്പൂർണ്ണ ഫലം വായിക്കാം…
ഇന്ന് ഒക്ടോബർ 9, വെള്ളിയാഴ്ച. ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളുള്ള മറ്റൊരു ദിവസം. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം, മത്സര വിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നേക്കും. കാര്യതടസ്സം, അപകടഭീതി എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മിഥുനം
മിഥുനം രാശിക്കാർ ഇന്ന് തീരുമാനങ്ങൾ വളരെ ശ്രദ്ധയോടെ മാത്രം എടുക്കുക. കാര്യ പരാജയം, അഭിപ്രായ വ്യത്യാസം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ചെലവുകൾ ഉണ്ടായേക്കാം.
കർക്കടകം
കർക്കകടം രാശിക്കാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധ്യത. സ്ഥാനക്കയറ്റം, കാര്യ വിജയം, പരീക്ഷാ വിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ALSO READ: ഒക്ടോബർ 11ന് വൈദ്രിത യോഗം രൂപം കൊള്ളുന്നു! 3 രാശികളെ നിർഭാഗ്യം വേട്ടയാടും
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. അഭിമാന ക്ഷതം, പരീക്ഷാപരാജയം എന്നിവ കാണുന്നു.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് കാര്യവിജയം, പരീക്ഷാ വിജയം എന്നിവ കാണുന്നു. ബിസിനസ് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. യാത്രകൾക്ക് സാധ്യത.
തുലാം
തുലാം രാശിക്കാർക്ക് കാര്യതടസ്സം, സ്വസ്ഥത കറവ് എന്നിവ കാണുന്നു. കുടുംബത്തിൽ കലഹങ്ങൾക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് മത്സര വിജയം, അംഗീകാരം, കാര്യ വിജയം എന്നിവ കാണുന്നു. യാത്രകൾക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യ വിജയം, മത്സര വിജയം, പരീക്ഷ വിജയം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മകരം
മകരം രാശിക്കാർക്ക് കാര്യതടസ്സം, യാത്രാതടസ്സം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കുക.
മീനം
മീനം രാശിക്കാർക്ക് മത്സരവിജയം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ കാണുന്നു. വിദ്യാഭ്യാസ മേഖലയിലും നേട്ടങ്ങൾ ഉണ്ടാകും. പരീക്ഷാ വിജയം, സാമ്പത്തിക നേട്ടങ്ങളും വന്നുചേരും.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary:
Horoscope Today, October 9. Major Financial Gains and Promotions Await, Today is a favorable day for those born under the Aries sign. Success in endeavors, recognition, and victory in competitions are indicated. Health will be good.