Today’s Horoscope: സാമ്പത്തിക നേട്ടം, പരീക്ഷയിൽ വൻ വിജയം; ഈ നാളുകാർക്ക് ഇന്ന് ശുഭം ദിനം

Horoscope Today ​In Malayalam: ചിലർക്കാകട്ടെ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശ തോന്നാം. ഒരു ദിവസത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനകളാണ് ഇവിടെ രാശിഫലത്തിലൂടെ പറയുന്നത്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

Today’s Horoscope: സാമ്പത്തിക നേട്ടം, പരീക്ഷയിൽ വൻ വിജയം; ഈ നാളുകാർക്ക് ഇന്ന് ശുഭം ദിനം

Horoscope

Published: 

26 Oct 2025 06:06 AM

ഇന്ന് ഒക്ടോബർ 26 ഞായറാഴ്ച്ച. പ്രവചനങ്ങൾ അനുസരിച്ച്, ചിലർക്ക് അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നു. എന്നാൽ മറ്റ് ചിലർക്ക് സൗഭാ​ഗ്യങ്ങളും സമ്പൽ സമൃദ്ധിയും വന്നുചേർന്നേക്കാം. എന്നാൽ ചിലർക്കാകട്ടെ പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശ തോന്നാം. ഒരു ദിവസത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ സൂചനകളാണ് ഇവിടെ രാശിഫലത്തിലൂടെ പറയുന്നത്. അത്തരത്തിൽ ഇന്നത്തെ നക്ഷത്രഫലം വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക് പങ്കാളിയുമായി ചെറിയ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വൈകുന്നേരത്തോടെ ചെറിയ ആരോ​ഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാം.

ഇടവം

ഇടവം രാശിക്കാർക്ക് ധനലാഭം പ്രതീക്ഷിക്കാം. തൊഴിൽ അന്വേഷകർക്ക് സന്തോഷ വാർത്ത കേൾക്കാൻ സാധിക്കും. സാമ്പത്തികമായി ഉണ്ടായിരുന്ന ഞെരുക്കം പരിഹരിക്കപ്പെടും.

മിഥുനം

മിഥുനം രാശിക്കാർക്ക് പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തതിനാൽ നിരാശ തോന്നാം. ബന്ധങ്ങളിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് വിജയം കൂടെയുണ്ടാകും. ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കണം. ആരോ​ഗ്യം ശ്രദ്ധിക്കണം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ബന്ധങ്ങൾ സ്നേഹത്തോടെ കൊണ്ടുപോകാൻ സാധിക്കും. തൊഴിൽ രംഗത്ത് വിജയം കൈവരിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

കന്നി

കന്നി രാശിക്കാർക്ക് തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ കാണാൻ സാധിക്കും. തീരുമാനങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം. മാനസികമായി സമ്മർദ്ദങ്ങൾ ഉണ്ടാകാം.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലികളിൽ പുരോഗതിയുണ്ടാകും. പുതിയ അവസരങ്ങൾ വന്നുചേരും. തൊഴിൽ രംഗത്ത് ശത്രുക്കൾ ശല്ല്യം ചെയ്തേക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർ അഹങ്കാരം ഉപേക്ഷിക്കുക. ഇല്ലെങ്കിൽ സാമ്പത്തിക സ്ഥിതി മോശമാകും. വ്യക്തിപരവും തൊഴിൽപരവുമായ കാര്യങ്ങളിൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കണം.

ധനു

ധനു രാശിക്കാർക്ക് വിജയങ്ങൾ അകന്നുപോയേക്കാം. സുഹൃത്തുക്കൾ വഴി പുതിയ ബിസിനസ് തുടങ്ങാം. ഇത് സാമ്പത്തികമായി ഗുണം ചെയ്യും.

മകരം

മകരം രാശിക്കാർക്ക് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം. വൈകുന്നേരത്തോടെ സ്ഥിതി മെച്ചപ്പെടും. തൊഴിൽ രംഗത്ത് പഴയ രീതികളിൽ മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും.

കുംഭം

കുംഭം രാശിക്കാർക്ക് തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

മീനം

മീനം രാശിക്കാർക്ക് തൊഴിൽപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. കുടുംബത്തിൽ തർക്കങ്ങളുണ്ടെങ്കിൽ സംസാരം നിയന്ത്രിക്കുക. വ്യക്തിപരമായ കാര്യങ്ങൾ മികച്ച രീതിയിൽ ചെയ്യും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം