AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Today’s Horoscope: ശ്രമങ്ങളെല്ലാം പരാജയപ്പെടാം, ഇന്ന് ശുഭകാര്യത്തിന് അനുയോജ്യമല്ല; നക്ഷത്രഫലം

Today Nakshatra Phalam June 6 Saturday Life Predictions for Every Nakshatram: ഈ ഫലങ്ങള്‍ പലപ്പോഴും ആളുകളുടെ ജന്മരാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിയും ജനിച്ച സമയം, നക്ഷത്രം തുടങ്ങിയവയ്ക്ക് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ വ്യക്തമായ പങ്കുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് നടക്കാന്‍ പോകുന്നതെന്ന് നോക്കിയാലോ?

Today’s Horoscope: ശ്രമങ്ങളെല്ലാം പരാജയപ്പെടാം, ഇന്ന് ശുഭകാര്യത്തിന് അനുയോജ്യമല്ല; നക്ഷത്രഫലം
പ്രതീകാത്മക ചിത്രം Image Credit source: Sarayut Thaneerat/Getty Images Creative
Shiji M K
Shiji M K | Updated On: 06 Jun 2026 | 06:19 AM

ഇന്ന് ജൂണ്‍ ആറ് ശനി, ഒട്ടേറെ പദ്ധതികളുമായാണ് ഓരോ ദിനത്തെയും നമ്മള്‍ സ്വാഗതം ചെയ്യാറുള്ളത്. ഇന്നത്തെ ദിവസവും നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാനായി ഉണ്ടാകും. എന്നാല്‍ പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെ ആയിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് മാത്രം. വിവാഹം, പെണ്ണുകാണല്‍, വീടുതാമസം, യാത്രകള്‍ തുടങ്ങി എല്ലാം നടക്കുന്നത് അവധി ദിവസങ്ങളിലാണ്. എല്ലാ ദിവസവും നല്ലതാണെങ്കിലും ഓരോരുത്തര്‍ക്കും ആ ദിവസം സമ്മാനിക്കുന്ന ഫലം വ്യത്യസ്തമായിരിക്കും.

ഈ ഫലങ്ങള്‍ പലപ്പോഴും ആളുകളുടെ ജന്മരാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ വ്യക്തിയും ജനിച്ച സമയം, നക്ഷത്രം തുടങ്ങിയവയ്ക്ക് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ വ്യക്തമായ പങ്കുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് നടക്കാന്‍ പോകുന്നതെന്ന് നോക്കിയാലോ? ഇന്നത്തെ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹങ്ങള്‍ നടക്കാനുള്ള സാധ്യത എന്നിവയാണ് ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഇന്ന് ഉണ്ടാകാന്‍ പോകുന്നത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യപരാജയം, നഷ്ടം, യാത്രാതടസം, മനഃപ്രയാസം എന്നിവ ഉണ്ടാകുമെങ്കിലും വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം, ആരോഗ്യം ഇവയ്ക്ക് സാധ്യതയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ഇച്ഛാഭംഗം എന്നിവയ്ക്കാണ് പകല്‍ സാധ്യതയുള്ളത്. വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ മുതല്‍ ഗുണദോഷസമ്മിശ്രമായിട്ടുള്ള കാര്യങ്ങളായിരിക്കും ജീവിതത്തില്‍ സംഭവിക്കുക.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം, ദ്രവ്യലാഭം എന്നിവ ഉണ്ടാകും. വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവയും നിങ്ങളെ തേടിയെത്താം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, അംഗീകാരം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം എന്നിവയോടൊപ്പം തൊഴിലന്വേഷണങ്ങള്‍ വിജയിക്കാനുള്ള സാധ്യതയുമുണ്ട്.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യതടസം, അലച്ചില്‍, ചെലവ്, യാത്രാപരാജയം എന്നിവ സംഭവിക്കും. വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം ഇവ ഉണ്ടാകും.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യതടസം, മനഃപ്രയാസം, കലഹം, ഇച്ഛാഭംഗം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ നിങ്ങളുടെ ജീവിതത്തിലേക്ക് ഇന്നത്തെ ദിവസം വന്നുചേരാന്‍ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ഉണ്ടാകുമെങ്കിലും വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, യാത്രാതടസം തുടങ്ങിയവ നിങ്ങളെ തേടിയെത്തും.

Also Read: Laxmi Narayan Yog 2026: വൃശ്ചികം ഉൾപ്പടെ 5 രാശിക്കാർക്ക് പണമഴ! ലക്ഷ്മി നാരായണയോ​ഗം ഭാ​ഗ്യം വർഷിക്കും

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം ഇവ ഉണ്ടാകും. വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവയ്ക്ക് സാധ്യതയുണ്ട്.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം എന്നിവ ഉണ്ടാകുമെങ്കിലും വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ കാര്യപരാജയം, കലഹം, നഷ്ടം, നിയമപരാജയം, മനഃപ്രയാസം തുടങ്ങിയവ ആകും ഫലം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, കലഹം, അലച്ചില്‍, സ്വസ്ഥതക്കുറവ് എന്നിവ പകല്‍ സംഭവിക്കുമെങ്കിലും വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ നിങ്ങളെ തേടിയെത്തും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്‌സമാഗമം ഇവയ്ക്കാണ് സാധ്യത. എന്നാല്‍ വൈകുന്നേരം ആറ് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ചെലവ്, ധനതടസം, മനഃപ്രയാസം, യാത്രാതടസം എന്നിവ ഉണ്ടാകും.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary

Check the June 6 Saturday Nakshatra Phalam for all 27 birth stars. Discover what the stars indicate for your career, finances, relationships, health, and personal growth, along with important opportunities and challenges that may influence your day.

Follow Us