Jupiter Retrograde 2025: നവംബർ 11 മുതൽ ഭാ​ഗ്യദേവത ഈ 4 രാശിക്കാർക്കൊപ്പം; വ്യാഴം കർക്കടകത്തിൽ വക്രഗതിയിൽ

Guru Margi 2025: നവംബർ 11 വൈകുന്നേരം 6: 31നാണ് വ്യാഴത്തിന്റെ ഈ രാശിമാറ്റം സംഭവിക്കുക. ഡിസംബർ 5 വരെ കർക്കടക രാശിയിൽ തുടരും. ജ്യോതിഷപ്രകാരം ഈ കാലയളവിൽ ഇടവം ഉൾപ്പെടെയുള്ള നാല് രാശിക്കാർക്ക്

Jupiter Retrograde 2025: നവംബർ 11 മുതൽ ഭാ​ഗ്യദേവത ഈ 4 രാശിക്കാർക്കൊപ്പം; വ്യാഴം കർക്കടകത്തിൽ വക്രഗതിയിൽ

Jupiter Retrograde

Published: 

06 Nov 2025 | 11:47 AM

ഗ്രഹങ്ങൾക്കിടയിൽ ഏറ്റവും വലിയ ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. ഈ വർഷം നവംബർ 11ന് വ്യാഴം കർക്കടക രാശിയിൽ പിന്നോക്കാവസ്ഥയിലേക്ക് നീങ്ങും. ഇതിനെ പൊതുവേ വ്യാഴത്തിന്റെ വക്രക്കതി എന്നാണ് അറിയപ്പെടുന്നത്. നവംബർ 11 വൈകുന്നേരം 6: 31നാണ് വ്യാഴത്തിന്റെ ഈ രാശിമാറ്റം സംഭവിക്കുക. നിലവിൽ കർക്കടക രാശിയിൽ സഞ്ചരിക്കുന്ന വ്യാഴം ഈ വക്രഗതിയിലൂടെ പല രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനത്തിനാണ് കാരണമാകുക.

വ്യാഴത്തിന്റെ ഈ പിന്നോക്കാവസ്ഥയിലുള്ള സഞ്ചാരം ഡിസംബർ 5 വരെ കർക്കടക രാശിയിൽ തുടരും. ജ്യോതിഷപ്രകാരം ഈ കാലയളവിൽ ഇടവം ഉൾപ്പെടെയുള്ള നാല് രാശിക്കാർക്ക് അതീവ ഭാഗ്യകരമായിരിക്കും ഇത് ഈ രാശിക്കാരുടെ ജീവിതത്തിൽ വിജയം സാമ്പത്തിക നേട്ടങ്ങൾ ഭാഗ്യത്തിന്റെ പൂർണ്ണപിന്തുണ എന്നിവയ്ക്ക് കാരണമാകും.

ഇടവം: വ്യാഴത്തിന്റെ ഈ വക്രഗതി ഇടവം രാശിക്കാർക്ക് പല മാറ്റങ്ങൾക്കും കാരണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.

കന്നി: ഈ കാലയളവിൽ കന്നി രാശിക്കാരുടെ ജീവിതത്തിലേക്ക് പുതിയ സൗഹൃദങ്ങൾ കടന്നുവരും കരിയറിൽ നേട്ടം ഉണ്ടാകും. മനസമാധാനം ലഭിക്കും. ദാമ്പത്യജീവിതം കൂടുതൽ ഹൃദ്യമാകും. ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല.

ALSO READ: പ്രാർത്ഥിച്ചിട്ടും ഫലം കാണുന്നില്ലേ? ആരാധനയുടെ പൂർണ്ണ ഗുണം നേടാനുള്ള നിയമങ്ങളും രീതിയും

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ്ണപിന്തുണ ലഭിക്കും. തൊഴിലിടങ്ങളിൽ പുരോഗതി അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഴിവുകൾ തിരിച്ചറിയാൻ സാധിക്കുന്ന സന്ദർഭങ്ങൾ ജോലിസ്ഥലത്ത് ഉണ്ടാകാം. കഠിനാധ്വാനം ഫലം കാണും. ജോലിസ്ഥലത്ത് പ്രശംസിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യത. പണം ബുദ്ധിപൂർവ്വം ചെലവഴിക്കുക. ഈ സമയത്ത് നിങ്ങളുടെ പിതാവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

ധനു: ധനുരാശിക്കാരുടെ പണവും സുഖസൗകര്യങ്ങളും വർദ്ധിക്കും. വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ട സാഹചര്യം ഉണ്ടാവില്ല. കഠിനാധ്വാനം ഫലം കാണും. എന്നിരുന്നാലും ചെയ്യുന്ന ജോലികൾ മുൻകൂട്ടി ആസൂത്രണം ചെയ്തു പൂർത്തിയാക്കാൻ ശ്രമിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. Tv9 ഇവ സ്ഥിരീകരിക്കുന്നില്ല)

Follow Us
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്