Karkidaka Vavu 2025: കർക്കിടകവാവിന് തലേന്ന് ഒരുക്കേണ്ടതും ഓർമ്മിക്കേണ്ടതും ഇതെല്ലാം

Karkidaka Vavu Preparations and Reminders: വാവ് ദിവസം അതിരാവിലെ പുണ്യ നദികളിലും കടൽത്തീരങ്ങളിലോ ക്ഷേത്ര കടവുകളിൽ കുളിച്ച് ഈറനായി ആണ് ബലിതർപ്പണം നടത്തേണ്ടത്.

Karkidaka Vavu 2025: കർക്കിടകവാവിന് തലേന്ന് ഒരുക്കേണ്ടതും ഓർമ്മിക്കേണ്ടതും ഇതെല്ലാം

Karkidaka Vavu Preparations And Reminders

Published: 

20 Jul 2025 | 05:03 PM

തിരുവനന്തപുരം: മൺമറഞ്ഞ പൂർവികർക്ക് മോക്ഷം ലഭിക്കുന്നതിനായി പിതൃതർപ്പണം നടത്തുന്ന കർക്കിടക മാസത്തിലെ കറുത്തവാവ് ഇങ്ങെത്തി കഴിഞ്ഞു. ഏറെ പ്രാധാന്യമുള്ള ഈ കറുത്തവാവ് ദിവസം ബലിയിട്ടു കഴിഞ്ഞാൽ ഹൈന്ദവ വിശ്വാസം അനുസരിച്ച് പിതൃക്കൾക്ക് മോക്ഷം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. വാവിന് തലേദിവസം മുതൽ ചിട്ടയായ ഒരുക്കങ്ങൾ ഇതിനായി ആരംഭിക്കണം. ഈ ദിവസത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും ഓർക്കേണ്ട ചില വസ്തുതകളും എന്തെല്ലാമെന്ന് നോക്കാം.

 

ബലിയിടുന്നവർ അറിയാൻ

 

വാവിന് തലേദിവസം ബലിയിടുന്നവർ ഒരിക്കൽ വ്രതം അനുഷ്ഠിക്കണം. അതായത് ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് മത്സ്യവും മാംസവും പൂർണമായി ഒഴിവാക്കിയുള്ള വൃതമാണിത്. മനസ്സും ശരീരവും ശുദ്ധമാക്കി കർമ്മത്തിനായി ഒരുങ്ങേണ്ടത് അത്യാവശ്യമാണ്. ബലിതർപ്പണത്തിന് ആവശ്യമായ എള്ള് ഗർഭ പുല്ല് ചെറുപൂള ഉണക്കലരി വാഴയില ശുദ്ധജലം പൂക്കൾ നിലവിളക്ക് തുടങ്ങിയ പൂജാ ദ്രവ്യങ്ങൾ തലേദിവസം തന്നെ ഒരുക്കി വയ്ക്കണം.

വാവ് ദിവസം അതിരാവിലെ പുണ്യ നദികളിലും കടൽത്തീരങ്ങളിലോ ക്ഷേത്ര കടവുകളിൽ കുളിച്ച് ഈറനായി ആണ് ബലിതർപ്പണം നടത്തേണ്ടത്. തിരക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പിക്കാനും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. വീട്ടിൽ ബലിയിടുന്നവർ ശുദ്ധമായ ഒരിടം ഇതിനായി തിരഞ്ഞെടുത്ത് തയ്യാറാക്കണം. പിതൃസ്മരണയോടെയും ഭക്തിയോടെയും ചെയ്യുന്ന ഈ കർമ്മം പൂർവികർക്ക് ശാന്തി നൽകുമെന്നും കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്ന് ആണ് വിശ്വാസം.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം