Karkidaka Vavu 2026: കർണ്ണന്റെ വിശപ്പും കർക്കടകവാവിന്റെ പുണ്യവും! അറിയുമോ ഈ കഥ

Karkidaka Vavu 2026:ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ദാനധർമ്മങ്ങൾക്ക് പേരുകേട്ട വീരയോദ്ധാവ് ആയിരുന്നു കർണ്ണൻ. എന്നാൽ മരിച്ചു കഴിഞ്ഞപ്പോഴാണ് തന്റെ ദാനത്തിൽ തനിക്ക് സംഭവിച്ചുപോയ പിഴവിനെ കുറിച്ച് അദ്ദേഹം മനസ്സിലാക്കുന്നത്. പിന്നീട് സ്വർഗ്ഗത്തിൽ നിന്നും അദ്ദേഹം തിരിച്ചുവന്ന് ബലിതർപ്പണം നടത്തിയ ഒരു കഥയുണ്ട് ഇതിന് പിന്നിൽ, അതേക്കുറിച്ചാണ്...............

Karkidaka Vavu 2026: കർണ്ണന്റെ വിശപ്പും കർക്കടകവാവിന്റെ പുണ്യവും! അറിയുമോ ഈ കഥ

Karkidaka Vavu 2026

Published: 

03 Aug 2026 | 06:31 PM

പൂർവികരുടെ ആത്മാവിനെ ശാന്തി തേടി പിതൃതർപ്പണം അർപ്പിക്കുന്ന പ്രധാനപ്പെട്ട ദിവസമാണ് കർക്കടക വാവുബലി.. എന്തിനാണ് നമ്മൾ പിതൃതർപ്പണത്തിന് ഇത്രയേറെ പ്രാധാന്യം നൽകുന്നത് എന്ന് അറിയുമോ? ജീവിച്ചിരിക്കുന്നതും വരുന്നതുമായ തലമുറയുടെ ഐശ്വര്യത്തിനും പൂർവികരുടെ ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുന്നതിന് വേണ്ടിയാണ് നാം കർക്കിടകത്തിലെ വാവുബലി അർപ്പിക്കുന്നത്. തങ്ങളെ ഈ ലോകത്തേക്ക് വഴി നടത്തിയ പിതൃക്കളെ സ്മരിക്കുന്നതിലും അവർക്ക് വേണ്ടി തർപ്പണം നടത്തുന്നതും ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ളതാണ്.

മാഞ്ഞുപോയ കാലത്തിനും കൈവിട്ടുപോയ ഓർമ്മകൾക്കും അപ്പുറം നമ്മെ ഇന്നിന്റെ വെളിച്ചത്തിലേക്ക് വഴി നടത്തിയ പൂർവികർക്ക് വേണ്ടിയാണ് ഈ ശുഭദിനം. കർക്കടകമാസത്തിലെ കറുത്തവാവ് നാളിൽ അർപ്പിക്കുന്ന ഈ ബലിപതർപ്പണം ആത്മാക്കൾക്ക് ശാന്തിയും ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് അനുഗ്രഹം പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. പൂർവികരെ സ്മരിക്കാത്തവർക്കും അവർക്ക് പിതൃതർപ്പണം ചെയ്യാത്തവർക്കും മരണ ശേഷവും ഒരിക്കലും മോക്ഷം കിട്ടില്ല എന്നും പറയപ്പെടുന്നു. ഇതിന്റെ പിറകിൽ ഇതിഹാസത്തിലെ ദാനവീരനായ കർണ്ണന്റെ പ്രശസ്തമായ ഒരു കഥയുമുണ്ട്.

ALSO READ:കർക്കിടക വാവ് എന്നാണ്? കൃത്യമായ തീയ്യതി ശുഭമുഹൂർത്തം എന്നിവ അറിയാം

വിശന്നു വലഞ്ഞ കർണന് കഴിക്കാനായി വിളമ്പിയത് സ്വർണവും രത്നങ്ങളുമായിരുന്നു

ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ദാനധർമ്മങ്ങൾക്ക് പേരുകേട്ട വീരയോദ്ധാവ് ആയിരുന്നു കർണ്ണൻ. എന്നാൽ മരിച്ചു കഴിഞ്ഞപ്പോഴാണ് തന്റെ ദാനത്തിൽ തനിക്ക് സംഭവിച്ചുപോയ പിഴവിനെ കുറിച്ച് അദ്ദേഹം മനസ്സിലാക്കുന്നത്. പിന്നീട് സ്വർഗ്ഗത്തിൽ നിന്നും അദ്ദേഹം തിരിച്ചുവന്ന് ബലിതർപ്പണം നടത്തിയ ഒരു കഥയുണ്ട് ഇതിന് പിന്നിൽ, അതേക്കുറിച്ചാണ് ലേഖനത്തിൽ പറയുന്നത്. മഹാഭാരതയുദ്ധത്തിൽ വീര മൃത്യു വരിച്ച് സ്വർഗ്ഗലോകത്ത് എത്തിയ കർണ്ണന് അവിടുത്തെ ദേവന്മാർ വളരെ ഊഷ്മളമായ ഒരു സ്വീകരണം ആയിരുന്നു നൽകിയത്. എന്നാൽ ഭൂമിയിൽ സർവ്വവും ദാനം ചെയ്ത ദാനവീരൻ എന്ന ഖ്യാതി അദ്ദേഹത്തിന് മുന്നേതന്നെ സ്വർഗത്തിൽ എത്തിയിരുന്നു. അവിടെയെത്തി വിശന്നു വലഞ്ഞ കർണന് കഴിക്കാനായി വിളമ്പിയത് സ്വർണവും രത്നങ്ങളുമായിരുന്നു.

ഇത് കണ്ട് ഒന്നും മനസ്സിലാക്കാതെ നിന്ന കർണ്ണൻ ദേവേന്ദ്രനോട് തനിക്ക് എന്തിനാണ് ഇപ്രകാരം വിളമ്പിയത് എന്ന് ചോദിച്ചപ്പോൾ കർണ്ണനോട് ഇന്ദ്രൻ പറഞ്ഞത് നീ ജീവിച്ചിരിക്കുന്ന കാലത്ത് ധാരാളം സ്വർണവും വെള്ളിയും മറ്റു കാര്യങ്ങളും എല്ലാം എല്ലാവർക്കും വേണ്ടി ദാനം ചെയ്തു എന്നാൽ നിന്റെ പൂർവികരെ സ്മരിച്ചുകൊണ്ട് ഒരിക്കൽപോലും യഥാവിധി പിതൃപ്പണം നടത്താനും അന്നദാനം ചെയ്യാനും നിനക്ക് സാധിച്ചില്ല. നീ നൽകിയ ​ദാനങ്ങളുടെ ഫലമാണ് ഈ സ്വർണം എന്നാൽ അന്നദാനം നടത്താത്തതിനാൽ നിനക്ക് ഭക്ഷണവും ലഭിക്കില്ല. എന്നാൽ തന്റെ ജന്മത്തിന്റെ പിന്നിലുള്ള സങ്കീർണ്ണതകൾ കാരണം തന്റെ പിതൃക്കളെ കുറിച്ച് തനിക്ക് അറിയാൻ സാധിക്കാത്തതുകൊണ്ടാണ് വേണ്ട വിധിപ്രകാരം തർപ്പണം ചെയ്യാൻ സാധിക്കാതിരുന്നതെന്ന് കർണ്ണൻ സങ്കടത്തോടെ ഇന്ദ്രനോട് പറഞ്ഞു.

ഒടുവിൽ കർണ്ണന്റെ അപേക്ഷ മാനിച്ച് ഇന്ദ്രൻ അദ്ദേഹത്തിന് ഭൂമിയിലെത്തി പിതൃക്കൾക്ക് ശ്രാദ്ധ ചടങ്ങുകൾ നടത്താൻ 15 ദിവസം സമയം അനുവദിച്ചിരുന്നതായും പറയുന്നു. ഭൂമിയിൽ തിരിച്ചെത്തിയ കർണൻ ഈ 15 ദിവസങ്ങളിൽ പൂർവികരെ സ്മരിച്ച് യഥാവിധി ബലിതർപ്പണം നടത്തുകയും പാവപ്പെട്ടവർക്ക് അന്നദാനം നടത്തുകയും ചെയ്തു. കർണന്റെ ഈ തിരിച്ചുപോക്കും പിതൃതർപ്പണവും ആണ് പിൽക്കാലത്ത് പിതൃപക്ഷമായും അതിന്റെ സമാപനമായ കറുത്തവാവ് കർക്കടകവാവ് ബലിയായും ആചരിക്കാൻ തുടങ്ങിയതെന്നാണ് ഐതിഹ്യം.

ENGLISH SUMMARY

 

Follow Us
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി