Karkidakam 2025: ശ്രീരാമ രാമ രാമ… ഇനി നാടെങ്ങും രാമായണ നാമജപത്തിൻ്റെ ശീലുകൾ; ഇന്ന് കർക്കിടകം ഒന്ന്

Karkidakam Month Started: ‌കർക്കടകം ഒന്നിന് രാവിലെ കുളിച്ച് ശുദ്ധമായി വേണം രാമായണ പാരായണം തുടങ്ങുവാൻ. നിലവിളക്ക് തെളിയിച്ച് രാമായണം വന്ദിച്ചു കൊണ്ട് വേണം അത് വായിച്ചു തുടങ്ങുക. കർക്കിടക മാസം അവസാനിക്കുന്നതിന് മുൻപ് തന്നെ മുഴുവൻ അദ്ധ്യായങ്ങളും വായിച്ചു പൂർത്തിയാക്കേണ്ടതും നിർബന്ധമാണ്.

Karkidakam 2025: ശ്രീരാമ രാമ രാമ... ഇനി നാടെങ്ങും രാമായണ നാമജപത്തിൻ്റെ ശീലുകൾ; ഇന്ന് കർക്കിടകം ഒന്ന്

Karkidakam

Updated On: 

17 Jul 2025 07:34 AM

ജൂലൈ 17 വ്യാഴം, ഇന്ന് കർക്കിടകം ഒന്ന്. ഇനി നാടെങ്ങും രാമായ നാമജപത്തിൻ്റെ ശീലുകൾ മുഴങ്ങിതുടങ്ങും. പഞ്ഞമാസമെന്ന് അറിയപ്പെടുന്ന കർക്കിടക മാസം, വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്. കൂടാതെ രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ 30 ദിവസത്തേക്ക് മിക്ക വീടുകളിലും രാമായണ പാരായണവും നടക്കും.

തോരാതെ പെയ്തിരുന്ന മഴ കർക്കിടക മാസത്തെ മലയാളികൾക്ക് പഞ്ഞ കർക്കടകവും കള്ളക്കർക്കടവുമാക്കി മാറ്റി. കർക്കിടകത്തിന്റെ വറുതിക്കിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ മാസത്തെ ആചരിക്കുന്നത്. എല്ലാ വീടുകളിലും നിറദീപം തെളിയിച്ച് അതിന് മുന്നിലിരുന്ന് രാമായണം വായിക്കുന്ന കാഴ്ച്ച അത് മനസിന് നൽകുന്നത് വലിയൊരു കുളിർമയാണ്.

‌കർക്കടകം ഒന്നിന് രാവിലെ കുളിച്ച് ശുദ്ധമായി വേണം രാമായണ പാരായണം തുടങ്ങുവാൻ. നിലവിളക്ക് തെളിയിച്ച് രാമായണം വന്ദിച്ചു കൊണ്ട് വേണം അത് വായിച്ചു തുടങ്ങുക. കർക്കിടക മാസം അവസാനിക്കുന്നതിന് മുൻപ് തന്നെ മുഴുവൻ അദ്ധ്യായങ്ങളും വായിച്ചു പൂർത്തിയാക്കേണ്ടതും നിർബന്ധമാണ്.

എന്നാൽ കർക്കിടക മാസം ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം ആയി കൂടി കണക്കാക്കുന്നു. സൂര്യൻ ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേക്ക് മാറുന്ന ഈ സമയം പുണ്യകർമ്മങ്ങൾക്കും ഈശ്വരഭജനങ്ങൾക്കും ഉത്തമമായി കണക്കാക്കപ്പെടുന്നു. ആയുർവേദ ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ മാസം കൂടിയാണിത്. മഴയും തണുപ്പും ഉള്ള സമയത്ത് ശരീരത്തിന്റെ ദഹന ശക്തി കുറയുകയും പ്രതിരോധശേഷി ക്ഷയിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറംതള്ളാനും വാതം പിത്തം കഫം എന്നീ ദോഷങ്ങളെ സന്തുലിതമാക്കാനും കർക്കടക ചികിത്സയിലൂടെ സാധിക്കും.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും