Karkidakavu 2026: കർക്കിടകവാവിന് ബലിയിടുന്നില്ലേ? ഈ പ്രധാന സാധനങ്ങൾ മറക്കാതെ കരുതണം

Karkidakavu 2026: അതിരാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് വേണം ബലിതർപ്പണം നടത്താൻ. ക്ഷേത്രങ്ങളിലാണ് പോകുന്നത് എങ്കിൽ അവിടുത്തെ കർമ്മി പറയുന്നതിനനുസരിച്ച് ഓരോ കാര്യങ്ങളും ചെയ്യുക. സ്വയം ഏതെങ്കിലും കടൽതീരത്ത്, പുഴ തീരത്ത് പോയി ബലിതർപ്പണം നടത്തുകയാണെങ്കിൽ മേൽപ്പറഞ്ഞ എല്ലാ സാധനങ്ങളും കൊണ്ടുപോകേണ്ടതാണ്. നിലവിളക്ക് കത്തിച്ചു വെച്ചിട്ട് വേണം ഈ കർമ്മങ്ങൾ ചെയ്യുവാൻ. ഇനി അഥവാ...........

Karkidakavu 2026: കർക്കിടകവാവിന് ബലിയിടുന്നില്ലേ? ഈ പ്രധാന സാധനങ്ങൾ മറക്കാതെ കരുതണം

Karkidaka Vavu

Published: 

07 Aug 2026 | 07:32 PM

കുടുംബത്തിലെ മൺമറഞ്ഞുപോയ പൂർവികർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന കർമ്മമാണ് ബലിതർപ്പണം. അവരെ നമ്മൾ ഇപ്പോഴും ഓർക്കുന്നുണ്ട് എന്നും അവരോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുവാനും വേണ്ടിയാണ് ഇത് ചെയ്യുന്നത്. അത്തരത്തിൽ സൂര്യാസ്തമായ പാതയായ ദക്ഷിണായനം പിതൃക്കളുടെ കാലഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടക വാവ്. ഈ സമയത്ത് പൂർവ്വികർ ഭൂമിയിെത്തി നമ്മുടെ ബലിതർപ്പണം സ്വീകരിക്കുമെന്നാണ് സങ്കല്പം.

അത്തരത്തിൽ ഈ വർഷത്തെ കർക്കിടക വാവ് വരുന്നത് ഒക്ടോബർ 12 ബുധനാഴ്ചയാണ്. കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയും ബലിതർപ്പണം നടത്തേണ്ടത് വളരെ പ്രധാനമാണ്. കാരണം നമ്മുടെ പിതൃക്കളുടെ അനു​ഗ്രഹം ഉണ്ടെങ്കിൽ മാത്രമേ കുടുംബത്തിൽ അഭിവൃദ്ധിയും സന്തോഷവും സമാധാനവും ഉണ്ടാകു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ALSO READ:പിതൃക്കളുടെ ശാപം വാങ്ങി വയ്ക്കരുത്! കർക്കിടകവാവ് ദിനത്തിൽ ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

എങ്ങനെയാണ് ബലിതർപ്പണത്തിനായി ഒരുങ്ങേണ്ടത്?

ബലിതർപ്പണം ചെയ്യുന്ന വ്യക്തി ഒരിക്കൽ വ്രതം എടുക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ശരീരവും മനസ്സും ഒരേപോലെ ശുദ്ധീകരിച്ചാണ് ചടങ്ങിൽ പങ്കെടുക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വ്യക്തിപരമായ ശുദ്ധീകരണത്തിനും മാനസിക ശാന്തിക്കും വഴിതുറക്കുന്നു. ക്ഷേത്രങ്ങളിലോ അല്ലെങ്കിൽ പുഴയോരത്ത് കടൽത്തീരങ്ങളിലോ ആണ് സാധാരണയായി ബലിതർപ്പണം നടത്തേണ്ടത്.

ബലിയിടാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെ?

ബലിയിടാൻ പ്രധാനമായും ഉണക്കലരിയാണ് ആവശ്യം. ഇത് ഉപയോഗിച്ചാണ് ബലിപിണ്ഡം ഉണ്ടാക്കുന്നത്. ഉണക്കലരി വേവിച്ചുണ്ടാക്കുന്ന ചോറിനെയാണ് പിണ്ഡം എന്ന് പറയുന്നത്. മറ്റ് ആവശ്യമായ ഒന്ന് കറുത്ത എള്ള് ആണ്. പിതൃതർപ്പണത്തിൽ ഏറ്റവും പ്രധാനമാണ് കറുത്ത എള്ള്. ചെറൂള എന്ന സസ്യവും ആവശ്യമാണ്. പിതൃബലിക്കു ഉപയോഗിക്കുന്ന വിശുദ്ധമായ പുഷ്പമായാണ് ചെറൂളയെ കണക്കാക്കുന്നത്.. കർമ്മം ശുദ്ധി വരുത്തുന്നതിനായി തുളസിയില ആവശ്യമാണ്. വിരലിൽ പവിത്രം കെട്ടുന്നതിന് വേണ്ടി ദർഭപുല്ല്. കയ്യിൽ പവിത്രം കെട്ടിയിട്ട് വേണം തർപ്പണം നടത്താൻ. വാഴയുടെ തൂമ്പില ബലി കൂട്ട് അഥവാ പിണ്ഡം സമർപ്പിക്കേണ്ടത് തൂമ്പിലയിലാണ്. ചന്ദനം, മലർ, തീർത്ഥ ജലം എന്നിവയും പൂജയ്ക്കും തർപ്പണത്തിനും ആവശ്യമാണ്. കൂടാതെ വിളക്ക് തിരി, എണ്ണ, നെയ്യ് എന്നിവ ദീപാരാധനയ്ക്ക് ആവശ്യമാണ്.

അതിരാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് വേണം ബലിതർപ്പണം നടത്താൻ. ക്ഷേത്രങ്ങളിലാണ് പോകുന്നത് എങ്കിൽ അവിടുത്തെ കർമ്മി പറയുന്നതിനനുസരിച്ച് ഓരോ കാര്യങ്ങളും ചെയ്യുക. സ്വയം ഏതെങ്കിലും കടൽതീരത്ത്, പുഴ തീരത്ത് പോയി ബലിതർപ്പണം നടത്തുകയാണെങ്കിൽ മേൽപ്പറഞ്ഞ എല്ലാ സാധനങ്ങളും കൊണ്ടുപോകേണ്ടതാണ്. നിലവിളക്ക് കത്തിച്ചു വെച്ചിട്ട് വേണം ഈ കർമ്മങ്ങൾ ചെയ്യുവാൻ. ഇനി അഥവാ നിങ്ങൾക്ക് ബലിതർപ്പണം നടത്താൻ പോകാൻ സാധിച്ചിട്ടില്ലെങ്കിലും ക്ഷേത്രങ്ങളിലും പ്രത്യേക വഴിപാടുകളും നടത്താവുന്നതാണ്. പ്രധാനമായും ശിവക്ഷേത്രങ്ങളിൽ തിലഹോമം നടത്തുന്നത് പിതൃക്കളുടെ ആത്മശാന്തിക്ക് വളരെ നല്ലതാണ്.

ENGLISH SUMMARY

Bali Tharpanam is a ritual performed by the living for the departed ancestors of the family. It is done to remember them and to express our love for them. Thus, Dakshinayana, the path of sunset, is considered the period of the ancestors. Karkidaka Vav is the first new moon in Dakshinayana.

Follow Us
മുടി തഴച്ചു വളരാൻ പുളിപ്പിച്ച കഞ്ഞിവെള്ളം മാത്രം മതി
റീച്ചാർജിന് 7 'പോപ്പുലർ' ഓപ്ഷനുകൾ!
ഓഗസ്റ്റ് 8 മുതൽ ഭാഗ്യം കടാക്ഷിക്കുന്ന 4 രാശികൾ
മഴക്കാലത്തെ മുടിക്കൊഴിച്ചിൽ അകറ്റാൻ ചെയ്യേണ്ടത്
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു