Shani Jayanti 2026: വൃശ്ചികം, കുംഭം ഉൾപ്പടെ രാശികളെ ശനി അനു​ഗ്രഹിക്കുന്നു! 50 വർഷങ്ങൾക്ക് ശേഷം ശനി ജയന്തിക്ക് കേദാർ യോ​ഗം

Kedar Yoga on Shani Jayanti 2026:ഭ​ഗവാൻ ശനിയെ ആരാധിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ശനി ജയന്തി. ഈ ദിവസത്തിൽ 50 വർഷങ്ങൾക്ക് ശേഷം ഒരു ശുഭകരമായ യോഗം രൂപപ്പെടുന്നു. കേദാർ യോഗം. മെയ് 16നാണ് ഈ വർഷത്തെ ശനി ജയന്തി.പ്രധാനമായും ചില രാശിക്കാർക്ക് ഇത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരും......

Shani Jayanti 2026: വൃശ്ചികം, കുംഭം ഉൾപ്പടെ രാശികളെ ശനി അനു​ഗ്രഹിക്കുന്നു! 50 വർഷങ്ങൾക്ക് ശേഷം ശനി ജയന്തിക്ക് കേദാർ യോ​ഗം

Lord Shani

Published: 

08 May 2026 | 08:54 AM

കർമ്മഫലദാധാവായാണ് ഭഗവാൻ ശനിയെ കണക്കാക്കുന്നത്. നമ്മുടെ കർമ്മങ്ങൾക്ക് അനുസരിച്ച് നമ്മൾക്ക് ഫലം തരും. നന്മ ചെയ്താൽ നന്മ തിന്മ ചെയ്താൽ തിന്മ അതാണ് ശനിയുടെ രീതി. അതിനാൽ തന്നെ ഭഗവാൻ ശനിയെ ജീവിതത്തിൽ കോപിപ്പിക്കാതിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ശനിയെ ആരാധിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ശനി ജയന്തി. മെയ് 16നാണ് ഈ വർഷത്തെ ശനി ജയന്തി. ഈ ദിവസത്തിൽ 50 വർഷങ്ങൾക്ക് ശേഷം ഒരു ശുഭകരമായ യോഗം രൂപപ്പെടുന്നു. കേദാർ യോഗം. പ്രധാനമായും ചില രാശിക്കാർക്ക് ഇത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരും.

എന്താണ് കേദാർ രാജയോഗം?

ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം, ഒരു ജാതകത്തിലെ ഏഴ് ഗ്രഹങ്ങളും ഏഴ് ഭാവങ്ങളിൽ വരുമ്പോഴാണ് കേദാർ രാജയോഗം ഉണ്ടാകുന്നത്. ഇത് ശനി ജയന്തി ദിനത്തിൽ രൂപപ്പെടുന്നതിനാൽ തന്നെ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. ഇരട്ടി ഐശ്വര്യം നമുക്ക് പ്രധാനം ചെയ്യും. നീതിയുടെ ദേവനായ ശനി കേദാർ യോഗം രൂപപ്പെടുന്ന ദിവസം നമുക്ക് ഇരട്ടി ഐശ്വര്യം ചൊരിയും എന്നാണ് പറയപ്പെടുന്നത്.

ALSO READ:മെയ് 15 മുതൽ ഈ രാശിക്കാർക്ക് ബുദ്ധിമുട്ടും കഷ്ടപ്പാടും! സൂര്യൻ സംക്രമിക്കുന്നു

ഈ നാല് രാശിക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങൾ എത്തുന്നു….

മേടം

മേടം രാശിക്കാർക്ക് കേദാർ രാജയോഗത്തിലൂടെ കരിയറിലും ജീവിതത്തിലും പുരോഗതിയും പുതിയ വഴിത്തിരിവുകളും ഉണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ ഏറെക്കാലമായി മുടങ്ങി കിടന്ന കാര്യങ്ങൾക്കെല്ലാം ഇതോടെ തീരുമാനം ഉണ്ടാകും. തടസ്സങ്ങൾ നീങ്ങി ജീവിതത്തിൽ സന്തോഷവും സമാധാനവും തിരിച്ചെത്തും.വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ സാമൂഹിക നില വർദ്ധിക്കും. പൂർവ്വിക സ്വത്തിൽ നിന്നും ആനുകൂല്യങ്ങൾ നേടാനും സാധ്യത.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ബിസിനസ്സിൽ വമ്പൻ പുരോഗതി ഉണ്ടാകും. പുതിയ നിക്ഷേപങ്ങൾക്കും ഇതൊരു വഴിത്തിരിവായി മാറും. ഈ സംയോജനം നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകും.ജോലിസ്ഥലത്ത് നിങ്ങളുടെ നേതൃത്വം വിലമതിക്കപ്പെടും. പഴയ കടബാധ്യതകളിൽ നിന്ന് മുക്തി നേടാനുള്ള സാധ്യതയുണ്ട്.

വൃശ്ചികം

ശനിദേവന്റെ അനുഗ്രഹത്താൽ വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ ആത്മവിശ്വാസം വർദ്ധിക്കും. ഈ സമയത്ത് പുതിയ ജോലി വാഗ്ദാനങ്ങളും ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും തിരികെയെത്തും.വിദേശ യാത്രയോ ഉന്നത വിദ്യാഭ്യാസമോ ആസൂത്രണം ചെയ്യുന്നവർക്ക് അവരുടെ പാത എളുപ്പമാകും.

കുംഭം

കുംഭം രാശിയുടെ അധിപനാണ് ശനി. അതിനാൽ തന്നെ ഈ രാജയോഗം കുഭം രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും.

ENGLISH SUMMARY

Shani Jayanti is the most important day to worship lord Shani. This year’s Shani Jayanti is on May 16. On this day, an auspicious yoga is formed after 50 years. Kedar Yoga. Mainly for some zodiac signs, it will bring happiness, prosperity and wealth in life.

 

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'