Surya Gochar 2026: മെയ് 15 മുതൽ ഈ രാശിക്കാർക്ക് ബുദ്ധമുട്ടും കഷ്ടപ്പാടും! സൂര്യൻ സംക്രമിക്കുന്നു
Surya Gochar 2026 Bad Zodiac Signs:മെയ് 15ന് ഒരു വലിയ ഗ്രഹ മാറ്റം സംഭവിക്കാൻ പോകുന്നു. സൂര്യൻ ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു.മെയ് 17 മുതൽ ജൂൺ 17 വരെ ആധിക്യം നീണ്ടുനിൽക്കും. യാദൃശ്ചികമായി, അധികമാസം രണ്ട് ദിവസത്തിന് ശേഷം ആരംഭിക്കും. ഈ അധികമാസം മുഴുവൻ സൂര്യൻ ഇടവം രാശിയിൽ തന്നെയായിരിക്കും സഞ്ചരിക്കുക. സൂര്യന്റെ ഇടവം രാശിയിലേക്കുള്ള ഈ സഞ്ചാരം..............
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും ഏറെ പ്രാധാന്യമുണ്ട്. അത്തരത്തിൽ മെയ് 15ന് ഒരു വലിയ ഗ്രഹ മാറ്റമാണ് സംഭവിക്കാൻ പോകുന്നത്. സൂര്യൻ ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു.യാദൃശ്ചികമായി, അധികമാസം രണ്ട് ദിവസത്തിന് ശേഷം ആരംഭിക്കും. മെയ് 17 മുതൽ ജൂൺ 17 വരെ ആധിക്യം നീണ്ടുനിൽക്കും. ഈ അധികമാസം മുഴുവൻ സൂര്യൻ ഇടവം രാശിയിൽ തന്നെയായിരിക്കും സഞ്ചരിക്കുക. സൂര്യന്റെ ഇടവം രാശിയിലേക്കുള്ള ഈ സഞ്ചാരം പ്രധാനമായും മൂന്ന് രാശിക്കാരെ സംബന്ധിച്ച് വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്.
ഈ രാശിക്കാർക്ക് പ്രധാനമായും ചില പ്രശ്നങ്ങൾ നേരിടേണ്ടിയതായി വന്നേക്കാം. സാമ്പത്തികമായും കരിയറിലും ആരോഗ്യപകാരമായും ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അതിനാൽ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം തന്നെ വളരെയധികം ശ്രദ്ധ ചെലുത്തുക. അത്തരത്തിൽ സൂര്യന്റെ ഇടവം രാശിയിലേക്കുള്ള സംക്രമണത്തിലൂടെ ദോഷഫലങ്ങൾ ഉണ്ടാകുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാർ ഈ കാലയളവിൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എല്ലാം നല്ല ബോധ്യം ഉണ്ടായിരിക്കണം. എടുത്തുചാടി തീരുമാനങ്ങൾ എടുക്കുകയോ ഏതെങ്കിലും വികാരത്തിന്റെ പുറത്ത് തീരുമാനങ്ങൾ എടുക്കുകയോ ചെയ്യരുത്. പ്രത്യേക സാഹചര്യങ്ങളിൽ മുതിർന്നവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതും നല്ലതാണ്. നിങ്ങളുടെ എതിരാളികൾ നിങ്ങളുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും അത് കരിയറിലും ദാമ്പത്യത്തിലും ബാധിച്ചേക്കാം അതിനാൽ ശത്രുക്കളെ സൂക്ഷിക്കുക. പ്രൊഫഷണൽ രംഗത്ത് ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. ചെയ്യുന്ന കാര്യങ്ങൾ കൃത്യതയോടെയും വ്യക്തതയോടെയും ചെയ്യേണ്ടത് വളരെ അനിവാര്യമാണ്.നിങ്ങളുടെ മേലുദ്യോഗസ്ഥർ അസന്തുഷ്ടരാകാം. ഈ സമയത്ത് ഒരു കുടുംബാംഗം വീട്ടിൽ നിന്ന് മാറിത്താമസിച്ചേക്കാം.
ALSO READ:ശനി ജയന്തി എന്നാണ്? കൃത്യമായി തീയതി, ശുഭകരമായ സമയം, അനുഷ്ഠാനം എന്നിവ അറിയാം
കന്നി
കന്നി രാശിക്കാർക്ക് ഈ മാസം അത്ര നല്ലതായിരിക്കില്ല. ചെയ്യുന്നതും സംസാരിക്കുന്നതും എന്താണെന്ന നല്ല ബോധ്യം വേണം. പ്രവർത്തികൾ പോലെ തന്നെ നിങ്ങളുടെ സംസാരവും നിങ്ങളെ കുഴിയിൽ ചാടിക്കും. അതിനാൽ ആത്മവിശ്വാസത്തോടെയും ജാഗ്രതയോടെയും ഓരോ ദിവസവും മുന്നോട്ടു നീക്കുക. സാമ്പത്തികമായി ചിലവുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യമായ ചിലവുകളും അമിത ചിലവുകളും ഒഴിവാക്കുക. പണം കടം വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അത് ആ ബന്ധങ്ങളെ ഇല്ലാതാക്കും.
തുലാം
സൂര്യൻ ഇടവം രാശിയിലേക്ക് സഞ്ചരിക്കുമ്പോൾ തുലാം രാശിക്കാർ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധി ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടാൻ സാധ്യത. അതിനാൽ തന്നെ ആരോഗ്യത്തിൽ പൂർണ്ണ ശ്രദ്ധ നൽകുക.ചർമ്മ പ്രശ്നങ്ങൾ, പിത്തസംബന്ധമായ പ്രശ്നങ്ങൾ, പനി അല്ലെങ്കിൽ ബലഹീനത എന്നിവയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായും നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യത.അപ്രതീക്ഷിത ചെലവുകൾക്കോ നഷ്ടങ്ങൾക്കോ സാധ്യതയുണ്ട്. അതിനാൽ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.
പരിഹാരം
സൂര്യന്റെ ഇടവം രാശിയിലേക്കുള്ള ഈ സംക്രമണത്തിലൂടെ ഉണ്ടാകുന്ന ദോഷഫലങ്ങൾ കുറയ്ക്കുന്നതിനായി സൂര്യഭഗവാനെ ആരാധിക്കുക.”ഓം സൂര്യായ നമഃ” എന്ന മന്ത്രം ജപിക്കുക. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ദേവിയെ ആരാധിക്കുകയും ആവശ്യക്കാർക്ക് എന്തെങ്കിലും ദാനം നൽകുകയും ചെയ്യുക.
ENGLIS SUMMARY
The Sun is transiting into Taurus on May 15.. Coincidentally, the extra month will start two days later. The extra month will last from May 17 to June 17. The Sun will be transiting in Taurus for the entire extra month. This transit of the Sun into Taurus requires a lot of attention for three zodiac signs including gemini and libra