Today’s Horoscope : കാര്യവിജയം മുതല്‍ ഇഷ്ടഭക്ഷണസമൃദ്ധി വരെ; ഇന്നത്തെ ദിവസം ഈ നാളുകാര്‍ക്ക് അനുകൂലം രാശിഫലം നോക്കാം
Horoscope 22th February 2025: ചില നാളുകാര്‍ക്ക് സന്തോഷവും മറ്റ് ചിലര്‍ക്ക് നിരാശയും സമ്മാനിക്കുന്നതാണ് ഇന്നത്തെ രാശിഫലം. വിവിധ രംഗങ്ങളിലെ സര്‍വതലസ്പര്‍ശിയായ കാര്യങ്ങളെക്കുറിച്ച് രാശിഫലം പ്രവചിക്കുന്നു. രാശിഫലത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെയുള്ള പ്രവചനങ്ങള്‍ ഇല്ലെങ്കില്‍ പോലും ആത്മവിശ്വാസത്തോടെ മുന്നേറുകയും, സധൈര്യത്തോടെ ദിനത്തെ സമീപിക്കുകയും ചെയ്യുന്നതാണ് പ്രധാനം

ഇന്ന് ഫെബ്രുവരി 22 ശനി. പതിവുപോലെ സമ്മിശ്ര ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ രാശിഫലവും. ചില നാളുകാര്‍ക്ക് അത്യന്തം ആഹ്ലാദവും, മറ്റ് ചിലര്‍ക്ക് നിരാശയും സമ്മാനിക്കുന്നതാണ് ഇന്നത്തെ രാശിഫലം. ആരോഗ്യം, തൊഴില്‍, യാത്ര തുടങ്ങി വിവിധ രംഗങ്ങളിലെ സര്‍വതലസ്പര്‍ശിയായ കാര്യങ്ങളെക്കുറിച്ച് രാശിഫലം പ്രവചിക്കുന്നു. രാശിഫലത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെയുള്ള പ്രവചനങ്ങള്‍ ഇന്ന് ഇല്ലെങ്കില്‍ പോലും ആത്മവിശ്വാസത്തോടെ മുന്നേറുകയും, സധൈര്യത്തോടെ ഈ ദിനത്തെ സമീപിക്കുകയും ചെയ്യുന്നതാണ് പ്രധാനം. ഇന്നത്തെ രാശിഫലം നോക്കാം.
മേടം
ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ്, കാര്യതടസം, യാത്രാതടസം എന്നിവ കാണുന്നു
ഇടവം
പകല്‍ സമയം അനുകൂലം. കാര്യവിജയം, ആരോഗ്യം, യാത്രാവിജയം എന്നിവയ്ക്ക് സാധ്യത. സായാഹ്നത്തില്‍ കാര്യങ്ങള്‍ മാറിമറിയാം.
മിഥുനം
ബന്ധു-സുഹൃദ് സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം, ചെലവ്, കാര്യവിജയം എന്നിനയ്ക്ക് സാധ്യത.
കർക്കടകം
ആരോഗ്യപ്രശ്‌നം, മനഃപ്രയാസം, കാര്യതടസം, ചെലവ്, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത.
ചിങ്ങം
കാര്യതടസം, യാത്രാതടസം, അമിത ചെലവ്, മനഃപ്രയാസം, കലഹം എന്നിവ കാണുന്നു
Read Also : 559 വർഷത്തിന് ശേഷം അപൂർവ്വ യോഗം; ഇവരുടെ ഭാഗ്യകാലം
കന്നി
പകല്‍നേരം അനുകൂലം. കാര്യവിജയം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത. എന്നാല്‍ രാത്രിസമയം അനുകൂലമല്ല. തടസങ്ങള്‍ വന്നുചേരാം.
തുലാം
പകല്‍സമയം അനുകൂലമല്ല. ധനവിനിയോഗം ശ്രദ്ധിച്ച് വേണം. അമിത ചെലവിന് സാധ്യത. യാത്രാപരാജയം, അലച്ചില്‍ എന്നിവ കാണുന്നു. രാത്രിയില്‍ പൊതുവെ അനുകൂലം.
വൃശ്ചികം
ധനയോഗം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. സായാഹ്നത്തിന് ശേഷം മനഃപ്രയാസം, കലഹം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത.
ധനു
യാത്രാപരാജയം, തടസം, അലച്ചില്‍, അപകടഭീതി, ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യത.
മകരം
ബന്ധു-സുഹൃദ് സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണ സമൃദ്ധി, യാത്രാവിജയം, അമിത ചെലവ്, ധനതടസം എന്നിവ കാണുന്നു.
കുംഭം
മത്സരവിജയം, കാര്യവിജയം, യാത്രാവിജയം, അംഗീകാരം, സന്തോഷം എന്നിവയ്ക്ക് സാധ്യത.
മീനം
മനഃപ്രയാസം ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍, അപകടഭീതി എന്നിവ കാണുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ്, ടിവി 9 മലയാളം ഇത്സ്ഥി രീകരിക്കുന്നില്ല )