Malayalam Astrology: 12 രാശികളിൽ അസൂയക്കാരും, ജ്യോതിഷത്തിൽ ഇങ്ങനെയും?
Horoscope Malayalam 2025: വിവിധ രാശിക്കാരുടെ സ്വഭാവം വ്യത്യസ്തമായിരിക്കും. ചിലർക്ക് സ്വഭാവം സംബന്ധിച്ച് ചില സവിശേഷതകളുണ്ടായിരിക്കും. ഏതൊക്കെയാണ് ആ രാശികൾ

Malayalam Astrology Charactet Traits
ജ്യോതിഷത്തിൽ രാശികൾക്ക് വളരെ അധികം പ്രാധാന്യമുണ്ട്. പലപ്പോഴും രാശി നല്ലതാണെങ്കിൽ ജീവിതം നല്ലതായിരിക്കുമെന്ന് അവർ വിശ്വസിക്കുന്നു. എങ്കിലും, ചില രാശിക്കാർക്ക് അസൂയ കൂടുതലായിരിക്കുമെന്ന് പണ്ഡിതന്മാർ പറയുന്നു. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് പരിശോധിക്കാം. എന്തൊക്കെയാണ് രാശിക്കാരുടെ സ്വഭാവം എന്ന് നോക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർ ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നവരും വഞ്ചകരുമാണെന്നാണ് പൊതുവായ ഇവരുടെ രീതി. വൃശ്ചികത്തിന്റെ അധിപൻ യമനാണ്. ഈ രാശിക്കാർ പലപ്പോഴും അധികാരവും ആധിപത്യവും തേടുന്നവരാണ്. അതുകൊണ്ട് തന്നെ ഇവരെ അൽപ്പം ശ്രദ്ധിക്കണം
ഇടവം
ഇടവം രാശിക്കാർ ശക്തമായ ഉടമസ്ഥതാബോം ഉടമസ്ഥാവകാശ മനോഭാവം എന്നിവക്കെല്ലാം പേരുകേട്ടവരാണ്. മറ്റൊരാൾ അവരുടെ അടുത്ത് ഉണ്ടാകുന്നത് അവർക്ക് ഇഷ്ടമല്ല, അത് ഒരു വസ്തുവായാലും സ്വന്തമെന്ന് അവർ കരുതുന്ന വ്യക്തിയായാലും. അവർ തങ്ങളുടെ ബന്ധത്തിൽ സുരക്ഷ തേടുന്നു. അവർ പലപ്പോഴും അസൂയയുള്ളവരാണ്.
കർക്കിടകം
കർക്കിടകം രാശിക്കാർ വളരെ അസൂയയുള്ളവരാണ്. എങ്കിലും, ഇവർക്ക് നല്ല കഴിവുകളുണ്ട്. പക്ഷേ അവർക്ക് ഇതിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ജ്യോതിഷം പറയുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാർ സ്നേഹവും വികാരഭരിതരുമായവരാണെന്ന് ജ്യോതിഷം ചൂണ്ടിക്കാട്ടുന്നു. ചിങ്ങം രാശിക്കാർ ചുറ്റുമുള്ള എല്ലാവരുടെയും ശ്രദ്ധ ആഗ്രഹിക്കുന്നു, അത് ലഭിച്ചില്ലെങ്കിൽ ഇവർ അസൂയാലുക്കളായി മാറിയേക്കാം.
( ഇവിടെ നൽകിയിരിക്കുന്നത് ജ്യോതിഷപരമായുള്ള പൊതുവായ വിവരങ്ങളാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )