AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: അപ്രതീക്ഷിത ധനനേട്ടം, പുതിയ സംരംഭങ്ങൾ ആരംഭിക്കും; ഇന്നത്തെ നക്ഷത്രഫലം

Today's Horoscope: ഓരോ ദിവസം ആരംഭിക്കുന്നതിന് മുമ്പും നക്ഷത്രഫലം പരിശോധിക്കുന്നത് നല്ലതാണ്. അത് ആ ദിവസം എങ്ങനെയായിരിക്കുമെന്ന സൂചന നൽകുന്നു. ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്തായിരിക്കും?

Today’s Horoscope: അപ്രതീക്ഷിത ധനനേട്ടം, പുതിയ സംരംഭങ്ങൾ ആരംഭിക്കും; ഇന്നത്തെ നക്ഷത്രഫലം
HoroscopeImage Credit source: Freepik
nithya
Nithya Vinu | Published: 02 May 2025 06:45 AM

ഇന്ന് മേയ് രണ്ട്. ഓരോ ദിവസം ആരംഭിക്കുന്നതിന് മുമ്പും നക്ഷത്രഫലം പരിശോധിക്കുന്നത് നല്ലതാണ്. അത് ആ ദിവസം എങ്ങനെയായിരിക്കുമെന്ന സൂചന നൽകുന്നു. എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താകും, സമ്പൂർണ രാശിഫലം അറിയാം.

മേടം
മേടം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായിരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോ​ഗ്യം മികച്ചതാകും.

ഇടവം
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ശത്രുശല്യം, കാര്യതടസ്സം, കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത.

മിഥുനം
മത്സരവിജയം, കാര്യവിജയം എന്നിവ ഉണ്ടാകും. തൊഴിലിൽ സ്ഥലംമാറ്റം ഉണ്ടായേക്കാം. ആ​ഗ്രഹങ്ങൾ നടക്കും.

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങൾ ഉണ്ടായേക്കാം. പണം ശ്രദ്ധയോടെ ചെലവാക്കുക. കാര്യപരാജയം, മാനസിക സംഘർഷം എന്നിവ ഉണ്ടായേക്കാം.

ചിങ്ങം
ആ​ഗ്രഹങ്ങൾ നിറവേറും. ആരോ​ഗ്യസ്ഥിതി മെച്ചമാകും. അം​ഗീകാരം, ശത്രുക്ഷയം, കാര്യവിജയം എന്നിവ കാണുന്നു. സുഹൃത്തുക്കളെ കണ്ടുമുട്ടും.

കന്നി
ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. മത്സരങ്ങളിൽ വിജയിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. അം​ഗീകാരം, കാര്യവിജയം ഉണ്ടാകും.

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് പ്രതികൂലങ്ങളുടെ ദിവസമാകും. കാര്യതടസ്സം, ധനനഷ്ടം, ശത്രുശല്യം എന്നിവ കാണുന്നു. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.

വൃശ്ചികം
പരീക്ഷകളിൽ പരാജയം ഉണ്ടായേക്കാം. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. മന:പ്രയാസം, ശരീരക്ഷതം, കലഹം എന്നിവയ്ക്ക് സാധ്യത.

ധനു
ശത്രുക്ഷയം, കാര്യവിജയം, പ്രവർത്തന വിജയം എന്നിവയ്ക്ക് സാധ്യത, ബിസിനസ് കാര്യങ്ങളിൽ നേട്ടം ലഭിക്കും. യാത്രകൾക്ക് സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

മകരം
ധനയോ​ഗം, കാര്യവിജയം, അം​ഗീകാരം എന്നിവ കാണുന്നു. നിയമപരമായ കാര്യങ്ങളിൽ വിജയം നേടും. ബിസിനസ് സംബന്ധമായ യാത്രകൾ വിജയിക്കും.

കുംഭം
കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കും. ധനനഷ്ടം, കാര്യപരാജയം, ശത്രുശല്യം, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് സാധ്യത.

മീനം
കൂടിക്കാഴ്ചകൾ പരാജയപ്പെടാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. കാര്യതടസ്സം, സ്വസ്ഥത കുറവ് എന്നിവയ്ക്കും സാധ്യത.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)