AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vastu Tips Malayalam: അടുക്കളയിൽ ഈ രണ്ട് പാത്രങ്ങൾ തലകീഴായി വയ്ക്കരുത്; ദാരിദ്ര്യം വിട്ടുമാറില്ല

പാചകം ചെയ്ത ശേഷം പാത്രങ്ങൾ കഴുകി ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരം വാസ്തു നിയമങ്ങൾ പാലിക്കുന്നത് കുടുംബാംഗങ്ങളുടെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിയിക്കും സഹായകരമാവും

Vastu Tips Malayalam: അടുക്കളയിൽ ഈ രണ്ട് പാത്രങ്ങൾ തലകീഴായി വയ്ക്കരുത്; ദാരിദ്ര്യം വിട്ടുമാറില്ല
Vastu Tips Malayalam UttensilsImage Credit source: TV9 Network
arun-nair
Arun Nair | Published: 12 Jul 2025 10:15 AM

വീട് പോലെ തന്നെ വീട്ടിലെ അടുക്കളയ്ക്കും വാസ്തു നിർബന്ധമാണ്. അടുക്കള പാചകത്തിന് മാത്രമല്ല, അന്നപൂർണ ദേവിയുടെ വാസസ്ഥലം കൂടിയാണ്. വീട്ടിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നിറയാൻ അടുക്കളയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി പാലിക്കണം. എന്തൊക്കെയാണ് ഇത്തരത്തിൽ അടുക്കളയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ അറിഞ്ഞിരിക്കാം എന്ന് നോക്കാം.

പാത്രങ്ങൾ അടുക്കളയിൽ കഴുകിയ ശേഷം

കഴുകിയ പാത്രങ്ങൾ അടുക്കളയിൽ തലകീഴായി സൂക്ഷിക്കാറുണ്ട്. എന്നാൽ വാസ്തു പ്രകാരം അടുക്കളയിൽ ഒരിക്കലും പാത്രങ്ങൾ തലകീഴായി സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുമെന്നും ഇത് വീട്ടിലുള്ളവരുടെ ആരോഗ്യത്തെയും സാമ്പത്തിക അവസ്ഥയെയും മോശമായി ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. വാസ്തു ശാസ്ത്രമനുസരിച്ച്, അടുക്കളയിൽ പാചകം ചെയ്ത ശേഷം പാത്രങ്ങൾ കഴുകി ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരം വാസ്തു നിയമങ്ങൾ പാലിക്കുന്നത് കുടുംബാംഗങ്ങളുടെ പുരോഗതിക്കും സാമ്പത്തിക അഭിവൃദ്ധിയിക്കും സഹായകരമാവും. അടുക്കളയിലെ കടായിയും, തവയും ഒരിക്കലും തലകീഴായി സൂക്ഷിക്കരുതെന്നും വാസ്തു ശാസ്ത്രം പറയുന്നു. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

തവ തലകീഴായി സൂക്ഷിക്കുന്നത്

തവ തലകീഴായി സൂക്ഷിക്കുന്നത് വീട്ടിലെ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുകയും പലപ്പോഴും വീട്ടിൽ വഴക്കുകൾക്ക് കാരണമാവുകയും ചെയ്യുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇതിനുപുറമെ, വീട്ടിൽ ദാരിദ്ര്യം ഉണ്ടാവും. ഇതുമൂലം സാമ്പത്തിക സ്ഥിതിയും വഷളാകാൻ തുടങ്ങുന്നു. തവയെ അലക്ഷ്യമായി സൂക്ഷിക്കുന്നത് ലക്ഷ്മി ദേവിയുടെ കോപത്തിന് കാരണമാകുമെന്നും പറയപ്പെടുന്നു. വീട്ടിലെ സന്തോഷം ഇല്ലാതാകും. നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. അതിനാൽ, ഒരു സാഹചര്യത്തിലും തവ തെറ്റായ രീതിയിൽ വെയ്ക്കരുത്. കഴുകുമ്പോഴെല്ലാം തവ നേരെ വയ്കണം. വൃത്തിഹീനമായ പാത്രങ്ങൾ രാത്രിയിൽ അടുക്കളയിൽ സൂക്ഷിക്കരുതെന്നും വാസ്തുവിൽ പറയുന്നു.