Mangal Gochar 2026 : ജനുവരി 16തൊട്ട് പനപോലെ വളരും രാശികൾ! ചൊവ്വയുടെ സംക്രമണം 5 രാശികൾക്ക് നേട്ടം
Mangal Gochar 2026 : കർക്കിടക രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് പങ്കാളിത്ത നേട്ടങ്ങൾ...

Mangal Gochar (1)
ഗ്രഹങ്ങളുടെ സഞ്ചാരം പലപ്പോഴും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനമാണ് ചെലുത്തുക. ജനുവരി പതിനാറിന് ചൊവ്വ മകര രാശിയിലേക്ക് സഞ്ചരിക്കുന്നു. ചൊവ്വയുടെ ഈ സഞ്ചാരം പല രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമാവുക. ജനുവരി 16 ന് പുലർച്ചെ 4:27 ന് ചൊവ്വ മകരരാശിയിൽ പ്രവേശിക്കുക.ചൊവ്വയോടൊപ്പം സൂര്യനും ശുക്രനും മകര രാശിയിൽ സംക്രമിക്കും. ഇത് ത്രിഗ്രഹയോഗവും രൂപപ്പെടാൻ കാരണമാകും.
ഗ്രഹങ്ങളുടെ ഈ ശുഭകരമായ സംയോജനം കാരണം ജനുവരി 17 തൊട്ട് മേടം കർക്കിടകം എന്നിവ ഉൾപ്പെടെ അഞ്ച് രാശിക്കാരുടെ ഭാഗ്യം മാറാൻ പോകുന്നു. ഈ രാശിക്കാർക്ക് നേട്ടങ്ങൾക്കൊപ്പം പുരോഗതിയും ആത്മവിശ്വാസവും വർദ്ധിക്കും. ചൊവ്വയുടെ സംക്രമണം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിൽ എന്തെല്ലാം തരം മാറ്റങ്ങളാണ് വരുത്തുക എന്ന് നോക്കാം.
മേടം: മേടം രാശിയുടെ പത്താം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം. ഇത് നിങ്ങൾക്ക് കരിയറിൽ പുരോഗതി ജീവിതത്തിൽ സർവ ഐശ്വര്യം കൊണ്ടുവരും. ബിസിനസ് വളർച്ചയ്ക്ക് ഇത് നല്ല സമയമാണ്. സർക്കാർ ജോലിയിലും നിങ്ങൾക്ക് നല്ല ഫലങ്ങൾ കൊണ്ടുവരും. പൂർണ്ണ ഫലത്തിനായി ചൊവ്വാഴ്ചകളിൽ പതിവായി ഹനുമാൻ ചാലിസ ചൊല്ലുക.
കർക്കിടകം: കർക്കിടക രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ഇത് പങ്കാളിത്ത നേട്ടങ്ങൾ കൊണ്ടുവന്നേക്കാം. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനവും സന്തോഷവും ഉണ്ടാകും. അവിവാഹിതർക്ക് ഒരു മികച്ച പങ്കാളിയെ കണ്ടെത്താൻ സാധിക്കും. പൂർണ്ണ ഫലത്തിനായി ചൊവ്വ ശനി ദിവസങ്ങളിൽ സുന്ദരകാണ്ഡം ചൊല്ലുക.
കന്നി: അഞ്ചാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുക. ഇത് നിങ്ങളുടെ ചിന്തകളിൽ ശക്തി അനുഭവപ്പെടും. ആത്മവിശ്വാസവും വർധിക്കും. എന്നാൽ നിങ്ങളുടെ മനസ്സിലെ അഹങ്കാരത്തെ ഒഴിവാക്കുക. കരിയറിൽ ഉയർച്ച ഉണ്ടാകും. ചൊവ്വാഴ്ചകളിൽ ചൊവ്വയുടെ മന്ത്രം ജപിക്കുക.
വൃശ്ചികം: വൃശ്ചിക രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്. ഈ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും. ഇത് നിങ്ങളുടെ ജീവിതത്തിൽ പല സുപ്രധാന തീരുമാനങ്ങളും എടുക്കാനുള്ള ഒരു സമയമാണ്. മാർക്കറ്റിംഗ് വില്പന അധ്യാപനം സോഷ്യൽ മീഡിയ അല്ലെങ്കിൽ ആശയവിനിമയം വഴി നിങ്ങളുടെ ബിസിനസ് തുടങ്ങുക അല്ലെങ്കിൽ ബിസിനസിൽ വളർച്ച എന്നിവയ്ക്ക് മികച്ച സമയമാണ്. കൂടുതൽ പഠിക്കുന്നതിനു വേണ്ടി നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങൾക്ക് കൂടുതൽ സ്വയം പര്യാപ്തത അനുഭവപ്പെടും ഈ സംക്രമണ സമയത്ത് നിങ്ങൾക്ക് നിരവധി ധീരമായ നടപടികൾ കൈക്കൊള്ളാം. ചൊവ്വാഴ്ചകളിൽ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് മുല്ലപ്പു എണ്ണ ഉപയോഗിച്ച് വിളക്കു കത്തിക്കുക.
മകരം: ഈ കാലയളവിൽ മകരം രാശിക്കാർക്ക് ആത്മവിശ്വാസം അനുഭവപ്പെടും. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയം കണ്ടെത്തും. കുറച്ച് തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. പൂർണ ഫലത്തിനായി ദരിദ്രർക്ക് ദാനം നൽകുക.