AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maundy Thursday 2025: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ വീണ്ടുമൊരു പെസഹാ വ്യാഴം കൂടി; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

Pesaha Vyazham: യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മ പുതുക്കി കാല്‍ കഴുകല്‍ ശുശ്രൂഷകളുമുണ്ടാകും. വിശ്വാസികള്‍ പെസഹാ അപ്പവും മുറിക്കും. 'കടന്നുപോക്ക്' എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം. ഓരോ ഇടവകയിലും തിരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്നതാണ് പെസഹാ വ്യാഴത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്ന്

Maundy Thursday 2025: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ വീണ്ടുമൊരു പെസഹാ വ്യാഴം കൂടി; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
പ്രതീകാത്മക ചിത്രം Image Credit source: Nora Carol Photography/Moment/Getty Images
jayadevan-am
Jayadevan AM | Updated On: 16 Apr 2025 18:54 PM

യേശുദേവന്റെ അന്ത്യ അത്താഴത്തെ സ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ നാളെ പെസഹാ വ്യാഴം ആചരിക്കും. കുരിശിലേറ്റപ്പെടുന്നതിന് തലേ ദിവസം തന്റെ ശിക്ഷ്യന്മാര്‍ക്കായി യേശുദേവന്‍ അത്താഴ വിരുന്നൊരുക്കി. ഇതെന്റെ ശരീരവും രക്തവുമാകുന്നുവെന്ന് പറഞ്ഞ് യേശുക്രിസ്തു അപ്പവും വീഞ്ഞു പകുത്തു നല്‍കി. ഒപ്പം ശിഷ്യന്മാരുടെ പാദങ്ങളും കഴുകി. പെസഹാ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മ പുതുക്കി കാല്‍ കഴുകല്‍ ശുശ്രൂഷകളുമുണ്ടാകും. വിശ്വാസികള്‍ പെസഹാ അപ്പവും മുറിക്കും. ‘കടന്നുപോക്ക്’ എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം. ഓരോ ഇടവകയിലും തിരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്നതാണ് പെസഹാ വ്യാഴത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്ന്.

ആശംസകള്‍ നേരാം

  1. അന്ത്യ അത്താഴത്തിന്റെ സ്മരണകളുണര്‍ത്തി വീണ്ടുമൊരു പെസഹാ വ്യാഴം കൂടി. പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍
  2. നന്മയുടെയും ത്യാഗത്തിന്റെയും മറ്റൊരു പെസഹ വ്യാഴം ആഗതമായി. അനുഗ്രഹങ്ങളുണ്ടാകട്ടെ
  3. യേശുദേവന്‍ പകര്‍ന്ന നന്മയുടെ പാഠങ്ങള്‍ ജീവിതത്തിലും പകര്‍ത്തുക. പെസഹാ വ്യാഴം ആശംകള്‍ നേരുന്നു
  4. ഈ പെസഹാ വ്യാഴത്തില്‍ സ്‌നേഹത്തിന്റെയും നന്മയുടെയും പാഠങ്ങള്‍ മറ്റുള്ളവരിലും പകരാം. ആശംസകള്‍
  5. ക്രിസ്തു പഠിപ്പിച്ച മാനവികതയുടെ പാഠങ്ങള്‍ ജീവിതത്തിലും പകര്‍ത്തുമാറാകട്ടെ. നന്മകള്‍ നേരുന്നു
  6. സ്‌നേഹം, നന്മ, സഹാനുഭൂതി, ദയ തുടങ്ങിയ പാഠങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കൈവിടരുത്. അതിനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകട്ടെ ഈ പെസഹ വ്യാഴം
  7. യേശുദേവന്‍ പഠിപ്പിച്ച സഹനത്തിന്റെ പാഠങ്ങള്‍ ഒരിക്കലും വിസ്മരിക്കാതിരിക്കുക. പെസഹ വ്യാഴം ആശംസകള്‍ നേരുന്നു
  8. ജീവിതത്തിലെ ഇരുള്‍ മാറി, പ്രകാശം പകരാന്‍ ഈ പെസഹ വ്യാഴം ഒരു നിമിത്തമാകട്ടെ. താങ്കള്‍ക്കും കുടുംബത്തിനും നന്മകള്‍ ഭവികട്ടെ
  9. ഒത്തൊരുമയുടെയും സ്‌നേഹത്തിന്റെയും മാനവികതയുടെയും പാതയില്‍ ഈ പെസഹാ വ്യാഴം ആചരിക്കാം
  10. ശിക്ഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയ ഈശോ എന്നും മാതൃകയാകട്ടെ
  11. ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ എന്ന് യേശുദേവന്‍ പഠിപ്പിച്ചു. മറക്കാതിരിക്കുക ആ തിരുവചനങ്ങള്‍. ആശംസകള്‍

Read Also : History Of Easter Eggs: ബണ്ണിയെന്ന മുയലും മുട്ടകളും; ഈസ്റ്റർ മുട്ടയ്ക്ക് പിന്നിലെ ചരിത്രം അറിയുമോ?