Money Astro Tips: പണം കുമിഞ്ഞു കൂടും! അലമാരയിൽ അല്ല ഇതിൽ സൂക്ഷിച്ചാൽ മതി
Money Astro Remedies:മാത്രമല്ല ഇതിൽ പണം സ്ഥാപിക്കുന്നതിനു മുമ്പായി മഞ്ഞളും കുങ്കുമവും ചേർത്ത് ഇതിനെ നന്നായി പൂജിക്കണം. തുടർന്ന് അതിൽ ശുഭകരമായ സ്വസ്തിക ചിഹ്നം കൂടി വരയ്ക്കുക. ഇതിനുശേഷം കലത്തിൽ ഒരു ചെമ്പു നാണയം വയ്ക്കണം കൂടാതെ മറ്റു ചില നാണയങ്ങളും ചേർക്കാം. ശേഷം അതിൽ പണം സൂക്ഷിക്കുന്നത് പണം വീട്ടിൽ കുമിഞ്ഞു കൂടാൻ കാരണമാകും എന്നാണ് വിശ്വാസം...........
ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളോടെ ജീവിക്കാൻ ആരും തന്നെ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ഒരു ജീവിതത്തിന് സ്ഥിരത വേണമെങ്കിൽ അവിടെ സമ്പത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വീട് പണിയുന്നതിനും വിവാഹം നടത്തുവാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബം നന്നായി പരിപാലിക്കുന്നതിനും പ്രതിമാസത്തെ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും എല്ലാം തന്നെ പണം ആവശ്യമാണ്. എന്നാൽ പലപ്പോഴും എത്ര പണം സമ്പാദിച്ചാലും ആ പണം ഒന്നും നിലനിൽക്കാതെ അനാവശ്യമായി തള്ളി ചിലവായി പോകുന്നു. ഇത്തരത്തിൽ പണം സമ്പാദിക്കുന്നതിനും പണം വീട്ടിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.
പ്രശസ്ത ജ്യോതിഷി ഡോക്ടർ ബസവരാജിന്റെ അഭിപ്രായത്തിൽ പണം നിലനിർത്താൻ ഏറ്റവും ഫലപ്രദമായ മാർഗം അത് മൺപാത്രത്തിൽ സൂക്ഷിക്കുക എന്നുള്ളതാണ്. അതായത് ഈ കലം അല്ലെങ്കിൽ ഈ കുടം നിങ്ങളുടെ വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ ആയിട്ടാണ് സ്ഥാപിക്കേണ്ടത്. മാത്രമല്ല ഇത് സ്ഥാപിക്കുന്നതിനു മുമ്പായി മഞ്ഞളും കുങ്കുമവും ചേർത്ത് ഇതിനെ നന്നായി പൂജിക്കണം. തുടർന്ന് അതിൽ ശുഭകരമായ സ്വസ്തിക ചിഹ്നം വരയ്ക്കുക. ഇതിനുശേഷം കലത്തിൽ ഒരു ചെമ്പു നാണയം വയ്ക്കണം കൂടാതെ മറ്റു ചില നാണയങ്ങളും ചേർക്കാം.
ശേഷം അതിൽ പണം സൂക്ഷിക്കുന്നത് പണം വീട്ടിൽ കുമിഞ്ഞു കൂടാൻ കാരണമാകും എന്നാണ് വിശ്വാസം. നിങ്ങൾ താമസിക്കുന്നത് വാടകവീട്ടിൽ ആയാലും സ്വന്തം വീട്ടിൽ ആയാലും തെക്ക് പടിഞ്ഞാറ് വേണം ഈ കലം സ്ഥാപിക്കുവാൻ. ആഴ്ചയിൽ ഒരിക്കൽ കുറഞ്ഞത് എല്ലാ വെള്ളിയാഴ്ചകളിലും ഭക്തിപൂർവ്വം ഒരു നാണയമോ കുറിപ്പോ ഈ കലത്തിൽ വയ്ക്കുക. നിങ്ങളുടെ കുല ദേവതയെ ഓർമ്മിപ്പിക്കുകയും കലത്തിൽ തൊഴുത് പണം വയ്ക്കുകയും ചെയ്താൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും പറയപ്പെടുന്നു.
ALSO READ:ശുക്രൻ രാശി മാറുന്നു! മിഥുനം, കർക്കിടകം ഉൾപ്പടെ രാശിക്കാർക്ക് നേട്ടം
വർഷത്തിലൊരിക്കൽ മാത്രം തുറക്കുക
ഈ പാത്രം വർഷത്തിലൊരിക്കൽ തുറക്കുകയോ പൊട്ടിക്കുകയോ ചെയ്യണമെന്നാണ് പറയുന്നത്. അതിൽനിന്നും ശേഖരിക്കുന്ന പണം വീട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ വസ്ത്രം അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. കൂടാതെ ഈ തുക ലക്ഷ്മി ദേവിയെ ആരാധിക്കുവാനും ഉപയോഗിക്കുക. കൂടാതെ ദൈവങ്ങൾക്ക് സമർപ്പിക്കുന്നതിന് മറ്റു ചടങ്ങുകൾക്കോ ക്ഷേത്രങ്ങളിലേക്കോ പുണ്യസ്ഥലങ്ങളിലേക്ക് ഉള്ള തീർത്ഥാടനങ്ങൾക്കോ ഇവ ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പുണ്യം വർദ്ധിപ്പിക്കും. ഓരോ വർഷവും ഈ മൺപാത്രം മാറ്റി പുതിയ മൺപാത്രം തെക്കുപടിഞ്ഞാറ് ദിശയിലായി സ്ഥാപിക്കുക. ഇങ്ങനെ ചെയ്യുന്നത് വീട്ടിലേക്ക് സ്ഥിരമായ സമ്പത്ത് ഒഴുകി എത്തുമെന്നും സുരക്ഷിതവും ഭദ്രവുമായ സാമ്പത്തിക ക്ഷേമം ഉറപ്പാക്കും എന്നും വിശ്വസിക്കപ്പെടുന്നു. ഈ ലളിതമായ ക്രിയ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും പണം ആകർഷിക്കപ്പെടുമെന്നാണ് വിശ്വാസം.
(ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)
ENGLISH SUMMARY
The most effective way to attract money in home to preserve keep it in an earthen pot. This means that this pot or this jug should be placed in the southwest direction of your house. Also, before placing it, it should be worshipped well with turmeric and saffron. Then draw an auspicious swastika symbol on it.