Tulsi Vastu Tips: പണം പറന്നു പോകും! വീട്ടിൽ തുളസിച്ചെടി ഇവിടെയാണോ?

Tulsi Vastu Tips: തുളസി ചെടി സ്ഥാപിക്കുന്നത് ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ ഇതിൽനിന്നും ശുഭകരമല്ലാത്ത ഫലങ്ങൾ ആണ് ലഭിക്കുക. ഇത് വീട്ടിൽ ദുരിതവും നെഗറ്റീവ് എനർജിയും ആകർഷിക്കും...

Tulsi Vastu Tips: പണം പറന്നു പോകും! വീട്ടിൽ തുളസിച്ചെടി ഇവിടെയാണോ?

Tulsi

Published: 

12 Mar 2026 | 01:30 PM

ഹിന്ദു വിശ്വാസത്തിൽ തുളസിക്ക് വളരെയധികം പ്രാധാന്യമുണ്ട്. തുളസി ദേവിയെ ലക്ഷ്മി ദേവിയുടെ അവതാരമാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ തുളസി ഉണ്ടെങ്കിൽ സന്തോഷവും സമാധാനവും നിലനിൽക്കും എന്നാണ് വിശ്വാസിക്കപ്പെടുന്നത്. തുളസി ചെടി പോസിറ്റീവ് എനർജിയുടെ ഒരു പ്രധാന ഉറവിടമായി കണക്കാക്കുന്നു. തുളസി ചെടി സ്ഥാപിക്കുന്നത് ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ ഇതിൽനിന്നും ശുഭകരമല്ലാത്ത ഫലങ്ങൾ ആണ് ലഭിക്കുക. ഇത് വീട്ടിൽ ദുരിതവും നെഗറ്റീവ് എനർജിയും ആകർഷിക്കും. അതിനാൽ തുളസിച്ചെടി എവിടെ നടാൻ പാടില്ല എന്ന് നോക്കാം.

1. തെക്ക് ദിശയിൽ

വാസ്തു ശാസ്ത്ര പ്രകാരം തെക്ക് ദിശ പിതൃദേവന്മാരുടെയും ദേവന്മാരുടെ അധിപന്റെയും ദിശയായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ ഈ ദിശയിൽ തുളസി നടുന്നത് ശുഭകരമല്ല എന്നാണ് വിശ്വാസം. അങ്ങനെ ചെയ്യുന്നത് കുടുംബത്തിൽ തർക്കങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു.

2. തെക്ക് പടിഞ്ഞാറേ മൂലയിൽ

വിശ്വാസമനുസരിച്ച്, തെക്ക് പടിഞ്ഞാറ് ദിശയാണ് രാഹുവിന്റെ സ്വാധീനത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് എന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ഈ ഭാഗത്ത് തുളസി ചെടി നടുന്നത് വീടിന്റെ പോസിറ്റീവ് എനർജി കുറയ്ക്കുകയും ജോലിയിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് വാസ്തുവിൽ പരാമർശിക്കുന്നത്.

കൂടാതെ തുളസി ചെടികൾ ആരോഗ്യകരമായി വളരാനുള്ള സൂര്യപ്രകാശവും ശുദ്ധവായുവും ആവശ്യമാണ്. അതിനായി വീടിന്റെ പുറത്തു നടന്നതാണ് നല്ലത്. കൂടാതെ ഒരിക്കലും ഗണപതിയുടെ ആരാധനയിൽ തുളസി ഉപയോഗിക്കരുത്. അതിനാൽ തുളസിച്ചെടി ഗണേശ വിഗ്രഹത്തിന് മുന്നിലോ അടുത്തോ വയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് വീടിന്റെ ഐശ്വര്യം ഇല്ലാതാക്കും എന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല തുളസിയിടത്ത് നല്ല വൃത്തിയും ശുദ്ധവും ഉണ്ടായിരിക്കണം. അതിനെ സമീപത്തെ ഷൂസ് ചെരുപ്പുകൾ ചൂല് എന്നിവ വയ്ക്കരുത്. തുളസി നടുവാൻ വീടിന്റെ വടക്ക് കിഴക്ക് അല്ലെങ്കിൽ വീടിന്റെ മദ്യഭാഗത്താണ് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്