AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Elephant Attack Angamali: യുവാവിനെ ചവിട്ടി കൊന്നു; എറണാകുളത്ത് ആന വിരണ്ടോടി പരിഭ്രാന്ത് സൃഷ്ടിക്കുന്നു

Elephant Attack Angamali:കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവവുമായ വിഷ്ണു ആണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആനയെ മെരുക്കുന്നതിനിടെ പരിക്കേറ്റ പാപ്പാൻ പ്രദീപിനെ എറണാകുളത്തെ അങ്കമാലിയിൽ ഉള്ള ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോ​ഗ്യവിവരത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. നിലവിൽ പരിക്ക് ഗുരുതരമെല്ലെന്നാണ്.........

Elephant Attack Angamali: യുവാവിനെ ചവിട്ടി കൊന്നു; എറണാകുളത്ത് ആന വിരണ്ടോടി പരിഭ്രാന്ത് സൃഷ്ടിക്കുന്നു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 01 May 2026 | 01:23 PM

എറണാകുളം: അങ്കമാലി കിടങ്ങൂർ പ്രദേശത്ത് ആന വിരണ്ട് ഓടി ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ക്ഷേത്രത്തിൽ തൊഴിക്കാൻ കൊണ്ടുവന്ന ആനയാണ് വിരണ്ട് ഒരു യുവാവിനെ ദാരുണമായി കൊലപ്പെടുത്തിയത്. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയാണ് പെട്ടെന്ന് വിരണ്ട് ഓടുകയും നാട്ടുകാർക്കിടയിൽ ആശങ്ക വർധിപ്പിച്ചുകൊണ്ട് വിഹരിക്കുന്നത്. കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്താണ് സംഭവം.

കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവവുമായ വിഷ്ണു ആണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആനയെ മെരുക്കുന്നതിനിടെ പരിക്കേറ്റ പാപ്പാൻ പ്രദീപിനെ എറണാകുളത്തെ അങ്കമാലിയിൽ ഉള്ള ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോ​ഗ്യവിവരത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. നിലവിൽ പരിക്ക് ഗുരുതരമെല്ലെന്നാണ് ലഭിക്കുന്ന വിവരം.

കൊല്ലം മയ്യനാട് സ്വദേശിയായ പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞ് നാട്ടിൽ ആകെ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. സമീപത്തെ മറ്റൊരു ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായാണ് പാർത്ഥസാരഥിയെ അങ്ങോട്ട് കൊണ്ടുവന്നത്. ഉത്സവത്തിനിടയിൽ വിശ്രമവേളയുടെ ഭാഗമായാണ് ആനയെ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സമീപത്ത് തളച്ചിരുന്നത്. ഈ സമയത്താണ് ആന അപ്രതീക്ഷിതമായി പ്രകോപിതനായത്. തുടർന്ന് ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നു. ആനയെ തളക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർ വിഷ്ണുവിനെ പാർത്ഥസാരഥി ചവിട്ടിക്കൊന്നത്.

ALSO READ:മൂന്നുദിവസം മരണത്തോട് പോരാടി; മൂർഖന്റെ കടിയേറ്റ നാലു വയസ്സുകാരി മരിച്ചു

പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും ആനയുടെ കൊമ്പിൽ രക്ത കറകളും കാണുന്നുണ്ട്. മാത്രമല്ല എത്ര മെരുക്കാൻ ശ്രമിച്ചിട്ടും ആനയുടെ കലി അടങ്ങാതെ വീണ്ടും വീണ്ടും അക്രമങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തൊട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാർ ചവിട്ടി മെതിക്കുകയാണ് ആന. മാത്രമല്ല വിഷ്ണുവിനെ ചവിട്ടി കൊന്നിട്ടും കലിയടങ്ങാതെ മൃതദേഹത്തിന് അരികിൽ കുറച്ചുനേരം ആന നിൽക്കുന്ന ദൃശ്യങ്ങളും ആളുകളിൽ ഭയം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം ആനയുടെ ചവിട്ടേറ്റ വിഷ്ണു സംഭവ സ്ഥലത്തു വച്ചു തന്നെ അതിദാരുണമായി മരിക്കുകയും ചെയ്തു.

കനത്ത ചൂടും കാലാവസ്ഥയിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളും ആകാം ആനയെ അപ്രതീക്ഷിതമായി പ്രകോപിപ്പിക്കുവാനും ആക്രമണം സൃഷ്ടിക്കുവാനും കാരണമായതെന്നാണ് പ്രാഥമിക വിവരം. ഇടയുന്നതിന് മുന്നോടിയായി തന്നെ ആനയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നാണ് പാർത്ഥസാരഥിയെ കണ്ട ആളുകൾ പ്രതികരിക്കുന്നത്. ആന ഇടഞ്ഞതോടെ ക്ഷേത്രത്തിൽ എത്തിയവരും പരിസരപ്രദേശത്തുള്ളവരും പരിഭ്രാന്തിയോടെ ഓടിമറുകയാണ്. ജനവാസ മേഖലയിൽ ആയതിനാൽ തന്നെ ഇപ്പോഴും ആശങ്ക നില നിൽക്കുകയാണ്. കാരണം ആന ഇനിയും മെരുങ്ങിയിട്ടില്ല.

ആനയെ മയക്കുവടി വെച്ചു

അതേസമയം ആനയെ മയക്കുവെടി വെച്ചതായും റിപ്പോർട്ട്. വനം വകുപ്പിന്റെ ദ്രുത കർമ്മ സേനയാണ് ആനയെ നിയന്ത്രണത്തിൽ ആക്കിയത്. ഏറെ സമയം നാട്ടുകാർക്കും ഒരാളുടെ മരണത്തിനും ഇടയാക്കിയ ആനയെ വളരെ പരിശ്രമത്തിലാണ് തളക്കാൻ സാധിച്ചത്. അതേസമയം ആനയെ തളക്കാൻ ശ്രമിച്ച വിഷ്ണുവിനെ നിലത്തിട്ട് പലതവണ ചവിട്ടുകയും ഏറെ നേരം മൃതദേഹത്തിന് സമീപത്ത് തന്നെ കലിയടങ്ങാതെ നിലയുറപ്പിക്കുകയും ചെയ്തു. ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി മാറി. ആക്രമണത്തിൽ ആനയുടെ ഒന്നാം പാപ്പനായ പ്രദീപിന്റെ പരിക്കും ഗുരുതരമാണ്. നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ENGLISH SUMMARY

An elephant ran wild in the Kidangoor area of ​​Angamaly in Ernakulam. The elephant, which was brought to the temple to be worshipped, had tragically killed a young man.It was also reported that the elephant was tranquilized.

Follow Us