Bengaluru Weather: മലയാളികളേ…ബെംഗളൂരുവിലേക്ക് ഒരുയാത്ര വേണ്ടാ, അപകടം പതിയിരിക്കുന്നു
Bengaluru Braces for Heavy Rain Storm and Hail Residents Urged to Stay Alert: കനത്ത മഴയെ തുടര്‍ന്ന് ആശുപത്രി കെട്ടിടത്തിന്റെ മതില്‍ പൊളിഞ്ഞുവീണ് നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ മഴ അവസാനിക്കുന്നില്ലെന്ന സൂചന നല്‍കുകയാണിപ്പോള്‍ കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം ശക്തമായ കാറ്റും, ആലിപ്പഴ വര്‍ഷവും ഉണ്ടാകും.
ബെംഗളൂരു Bengaluru Rain Alert: ബെംഗളൂരുവിലേക്ക് പോകുന്നവരുടെയും നഗരവാസികളുടെയും ശ്രദ്ധയ്ക്ക്, വരും ദിവസങ്ങളിലും നഗരത്തില്‍ അനുഭവപ്പെടാന്‍ പോകുന്നത് അതിശക്തമായ മഴയും ആലിപ്പഴ വീഴ്ചയും. വേനലിന് ആശ്വാസം പകരാന്‍ മഴയെത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനമെങ്കിലും, ഇപ്പോള്‍ മഴയും ആലിപ്പഴ വര്‍ഷവും എത്രയും പെട്ടെന്ന് അവസാനിച്ചാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് പൊതുജനങ്ങള്‍.
കനത്ത മഴയെ തുടര്‍ന്ന് ആശുപത്രി കെട്ടിടത്തിന്റെ മതില്‍ പൊളിഞ്ഞുവീണ് നിരവധിയാളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ മഴ അവസാനിക്കുന്നില്ലെന്ന സൂചന നല്‍കുകയാണിപ്പോള്‍ കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം ശക്തമായ കാറ്റും, ആലിപ്പഴ വര്‍ഷവും ഉണ്ടാകും.
കൊടുങ്കാറ്റും മഴയും വരുന്നു
കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത് അനുസരിച്ച് കര്‍ണാടകയുടെ തെക്കന്‍ ഉള്‍നാടന്‍ ഭാഗങ്ങളിലും മറ്റും മെയ് രണ്ട് മുതല്‍ അതിശക്തമായ മഴയും കൊടുങ്കാറ്റുമെത്തും. ബെംഗളൂരു നഗരത്തില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതോടൊപ്പം തന്നെ നേരിയതോ അല്ലെങ്കില്‍ മിതമായതോ ആയ ഇടിമിന്നലും എത്തിയേക്കാം.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉണ്ടായതുപോലെ വലിയ അളവില്‍ ആലിപ്പഴ വീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളത്. പെട്ടെന്നുള്ള മഴ, മിന്നല്‍, ശക്തമായ കാറ്റ് എന്നിവ കാരണം ഗതാഗതം ഉള്‍പ്പെടെ തടസപ്പെടുകയും ചെയ്യും.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മെയ് ഒന്നിനും കര്‍ണാടകയുടെ തെക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
എന്നാല്‍ മെയ് രണ്ട് മുതല്‍ ചിലപ്പോള്‍ ബെംഗളൂരുവില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് സംഭവിക്കാനും സാധ്യതയുണ്ട്. ഒന്നോ രണ്ടോ ഇടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു. എന്നാല്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്‌തേക്കാം. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ബെംഗളൂരുവില്‍ ഏഴ് ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനം
- മെയ് 1 വെള്ളി- ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നഗരത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
- മെയ് 2 ശനി- ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്നേദിവസവും ബെംഗളൂരുവില്‍ മഴ തുടരും, എന്നാല്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് സംഭവിക്കാനിടയുണ്ട്.
- മെയ് 3 ഞായര്‍- ഇന്നേദിവസം നേരിയ മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവ ഉണ്ടായേക്കാം.
- മെയ് 4 തിങ്കള്‍- നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നല്‍, കാറ്റ് എന്നിവ ഉണ്ടാകും.
- മെയ് 5 ചൊവ്വ- നേരിയ മഴ ഇന്നേദിവസവും ഉണ്ടായേക്കാം, ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നു.
- മെയ് 6 ബുധന്‍- ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.
- മെയ് 7 വ്യാഴം- ഇന്നേദിവസം തെളിഞ്ഞ ആകാശമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
Also Read: Bengaluru Rain Tragedy: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
മെയ് രണ്ട് മുതല്‍ മഴ കുറഞ്ഞേക്കാം
വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് മെയ് 2 മുതല്‍ ബെംഗളൂരുവില്‍ ലഭിക്കുന്ന മഴയുടെ അളവില്‍ കുറവ് സംഭവിക്കാന്‍ സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ മാത്രമേ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുള്ളൂ. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മഴ ലഭിച്ചേക്കാം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത് പോലെ ശക്തമായതോ തുടര്‍ച്ചയായതോ ആയ മഴ ആയിരിക്കില്ല ഇന്നേദിവസങ്ങളില്‍ എന്നും കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
English Summary
Bengaluru is experiencing heavy rain, strong winds, and hailstorms, with adverse weather expected to continue. Authorities have advised residents to remain alert and urged people to postpone travel to the city due to safety concerns.