AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Morning vastu: രാവിലെ ഉണർന്ന ഉടൻ കണ്ണാടിയാണോ നോക്കുന്നത്? ഇതറിഞ്ഞോളൂ

Morning vastu Tips:രാവിലെ നമ്മൾ കാണിക്കുന്ന ചെറിയ തെറ്റുകൾ നമ്മുടെ ദിവസത്തെ ഇല്ലാതാക്കും. അത്തരത്തിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് അതിരാവിലെ എഴുന്നേറ്റ് ഉടനെ തന്നെ കണ്ണാടിയിൽ നോക്കുക. ആ മുഖം നോക്കാനും മുടി നോക്കാനും ഒക്കെ അതിരാവിലെ കണ്ണ് തുറന്നു ഉടനെ കണ്ണാടിയിൽ നോക്കുന്ന ശീലം ഉണ്ട്.....

Morning vastu: രാവിലെ ഉണർന്ന ഉടൻ കണ്ണാടിയാണോ നോക്കുന്നത്? ഇതറിഞ്ഞോളൂ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 26 Apr 2026 | 08:35 AM

ഒരു ദിവസത്തിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട സമയമാണ് രാവിലെ. കാരണം രാവിലെ നമ്മൾ എപ്രകാരമാണോ കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്യുകയും ചെയ്യുന്നത് അതിനനുസരിച്ചാണ് ഒരു ദിവസം മൊത്തം ഉണ്ടാവുക. അതുപോലെ രാവിലെ നമ്മൾ കാണിക്കുന്ന ചെറിയ തെറ്റുകൾ നമ്മുടെ ദിവസത്തെ ഇല്ലാതാക്കും. അത്തരത്തിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് അതിരാവിലെ എഴുന്നേറ്റ് ഉടനെ തന്നെ കണ്ണാടിയിൽ നോക്കുക.  മുഖം നോക്കാനും മുടി നോക്കാനും ഒക്കെ അതിരാവിലെ കണ്ണ് തുറന്ന ഉടനെ കണ്ണാടിയിൽ നോക്കുന്ന ശീലം ഉണ്ട് പലർക്കും. എന്നാൽ വാസ്തുപ്രകാരം അങ്ങനെ ചെയ്യുന്നത് തെറ്റാണ്.

കഴിഞ്ഞ ദിവസത്തെ ആലസ്യം

അതിരാവിലെ ഉറക്കം ഉണർന്ന് ഉടനെ നമ്മൾ കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നത് ദിവസത്തെ ആലസ്യത്തോടുള്ള നമ്മുടെ മുഖമാണ്. ഇത് നെഗറ്റീവ് എനർജിയാണ് നമ്മിൽ ഉണ്ടാക്കുന്നത്. ആ ക്ഷീണിച്ച നമ്മുടെ മുഖം കണ്ണാടിയിലൂടെ നോക്കുമ്പോൾ തന്നെ ആ നെഗറ്റീവ് എനർജി കണ്ണുകളിലൂടെ നമ്മുടെ ശരീരത്തെ മൊത്തം വ്യാപിക്കുന്നു. തൽഫലമായി നമ്മുടെ ഒരു ദിവസം മുഴുവൻ ഇല്ലാതാകുന്നു.

ALSO READ:കന്നി ഉൾപ്പെടെ രാശിക്കാർക്ക് മെയ് തുടങ്ങിയാൽ സൗഭാഗ്യങ്ങൾ; മൂന്ന് പ്രധാന ഗ്രഹങ്ങൾ സംക്രമിക്കുന്നു

ദൈവത്തെ സ്മരിക്കുക

ബ്രഹ്മ മുഹൂർത്തത്തിന് ചുറ്റുമുള്ള പ്രഭാതത്തെ ഏറ്റവും പവിത്രമായ സമയമായി വേദങ്ങൾ കണക്കാക്കുന്നു. വേദങ്ങൾ അനുസരിച്ച്, രാവിലെ ഉണരുമ്പോൾ, ഒരാൾ ആദ്യം തന്റെ ഇഷ്ട ദേവതയാണ് സ്മരിക്കേണ്ടത്. അതുമല്ലെങ്കിൽ സ്വന്തം കൈപ്പത്തിയിലേക്ക് നോക്കി പ്രാർത്ഥിക്കുക. ശേഷം ആരോഗ്യവും ആയുസ്സും സമ്പത്തും സമൃദ്ധിയും നൽകണേ എന്ന് പ്രാർത്ഥിക്കുക.നിങ്ങളുടെ കിടപ്പുമുറിയിൽ ബെഡിന് മുന്നിലായി ഒരു കണ്ണാടി ഉണ്ടെങ്കിൽ അത് അവിടുന്ന് മാറ്റുക. ഇല്ലാത്തപക്ഷം നിങ്ങൾ അറിയാതെ നിന്നെ നിങ്ങൾ ഉണരുന്നത് കണ്ണാടിക്ക് മുന്നിലേക്ക് ആയി മാറും. അല്ലെങ്കിൽ രാത്രിയിൽ ഉറങ്ങാൻ പോകുമ്പോൾ കണ്ണാടി ഒരു നല്ല തുണിയോ മറ്റോ വച്ച് നിർത്തിയായി മൂടി വയ്ക്കുക.

ഇത് നെഗറ്റീവ് എനർജി ആ​ഗിരണം ചെയ്യുന്നത് തടയുന്നു. നിങ്ങളുടെ മുറിയിൽ ഉറങ്ങി ഉണരുമ്പോൾ കാണുന്ന ഭാഗത്തായി ഉദിച്ചുയരുന്ന സൂര്യന്റെ ചിത്രമോ പറക്കുന്ന കിളികളുടെ ചിത്രമോ വയ്ക്കുക. ഇങ്ങനെ കണി കണ്ട് ഉണരുന്നതിനെ മംഗള ദർശനം എന്നാണ് വേദങ്ങളിൽ പറയുന്നത്. രാവിലെ ഉണരുമ്പോൾ നിങ്ങളുടെ കൈപ്പത്തിയിൽ നോക്കി പ്രാർത്ഥിച്ച ശേഷം ആ കൈപ്പത്തി കൊണ്ട് നിങ്ങളുടെ മുഖത്ത് തടവുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കൈകളിൽ നിന്നുള്ള പോസിറ്റീവ് എനർജിയെ ശരീരത്തിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കുന്നു.

കണ്ണാടിയിൽ എപ്പോൾ നോക്കാം

പ്രഭാതകൃത്യങ്ങൾ നടത്തിയതിനുശേഷം മുഖം നന്നായി കഴുകി വൃത്തിയാക്കിയിട്ട് മാത്രം കണ്ണാടിയിൽ നോക്കുക.വെള്ളം ഉപയോഗിച്ച് ശുദ്ധീകരിച്ചതിനുശേഷം ശരീരത്തിന്റെ പ്രഭാവലയം വ്യക്തമാകുമെന്ന് മതവിശ്വാസം.

Follow Us