AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: ദീപാവലിക്ക് ലക്ഷ്മി, ഗണേശ വിഗ്രഹങ്ങൾ വാങ്ങുന്നുണ്ടോ? ഖേദിക്കേണ്ടെങ്കിൽ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചോളൂ

Laksgmi Ganesha Puja Diwali 2025: ദീപാവലിയോട് അനുബന്ധിച്ച് ലക്ഷ്മി ദേവിയുടെയും ഗണേശന്റെയും വിഗ്രഹങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചില പ്രധാന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക. അതിനാൽ വിഗ്രഹങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Diwali 2025: ദീപാവലിക്ക് ലക്ഷ്മി, ഗണേശ വിഗ്രഹങ്ങൾ വാങ്ങുന്നുണ്ടോ? ഖേദിക്കേണ്ടെങ്കിൽ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചോളൂ
Lakshmi Ganesha Idol For DiwaliImage Credit source: Tv9 Network
ashli
Ashli C | Published: 17 Oct 2025 21:27 PM

ദീപാവലിക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ആളുകൾ വീട് വൃത്തിയാക്കുന്നതിന്റെയും ഷോപ്പിംഗ് നടത്തുന്നതിന്റെയും തിരക്കിലാണ്. ദീപാവലിയോട് അനുബന്ധിച്ച് വീട്ടിലെ പല സാധനങ്ങളും ഒഴിവാക്കുകയും പുതിയ സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നത് ചില ആളുകളുടെ ശീലമാണ്. അതുപോലെ ഐശ്വര്യത്തിനായി പല വിഗ്രഹങ്ങളും ദൈവത്തിന്റെ ഫോട്ടോകളും എല്ലാം ആളുകൾ വാങ്ങിക്കാറുണ്ട്. അത്തരത്തിൽ ദീപാവലി ദിനത്തിൽ ആരാധിക്കുന്നതിനായി ലക്ഷ്മിയുടെയും ഗണേശന്റെയും വിഗ്രഹങ്ങൾ വാങ്ങിക്കുന്നത് നല്ലതായി വിശ്വസിക്കപ്പെടുന്നു.  വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉറപ്പാക്കും. അത്തരത്തിൽ നിങ്ങൾ ദീപാവലിയോട് അനുബന്ധിച്ച് ലക്ഷ്മി ദേവിയുടെയും ഗണേശന്റെയും വിഗ്രഹങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചില പ്രധാന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക. അതിനാൽ വിഗ്രഹങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഗണേശ വിഗ്രഹം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗണേശ വിഗ്രഹം വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ തുമ്പിക്കൈ ഇടതുവശത്തേക്ക് വളഞ്ഞതാണെന്ന് ഉറപ്പാക്കുക. വലതുവശത്തേക്ക് അഭിമുഖമായുള്ള തുമ്പിക്കൈ അശുപകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ തുമ്പിക്കൈയ്ക്ക് 2 വളവുകളില്ലെന്നുറപ്പാക്കുക. ദീപാവലിക്ക് ലക്ഷ്മിയുടെയും ഗണേശന്റെയും വിഗ്രഹങ്ങൾ വാങ്ങുമ്പോൾ അവ ഒന്നിച്ചു ചേർത്തിട്ടില്ല എന്ന് ഉറപ്പാക്കുക. അത്തരം വിഗ്രഹങ്ങൾ വാങ്ങുന്നത് അനുചിതമായി കണക്കാക്കപ്പെടുന്നു. ലക്ഷ്മിയുടെയും ഗണേശന്റെയും രണ്ട് വിഗ്രഹങ്ങൾ ആയി വാങ്ങുന്നതാണ് നല്ലത്. കൂടാതെ ഗണപതിയുടെ വിഗ്രഹം വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഒരു മോദകം അഥവാ മധുരപലഹാരമുണ്ടെന്ന് ഉറപ്പാക്കുക. അത്തരമൊരു വിഗ്രഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് സന്തോഷവും സമൃദ്ധിയും കൊണ്ടുവരും കൂടാതെ ഗണപതിയുടെ വാഹനമായ എലിയും വിഗ്രഹത്തിലുണ്ടെന്ന് ഉറപ്പാക്കുക.

ലക്ഷ്മി ദേവിയുടെ വിഗ്രഹങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലക്ഷ്മി ദേവിയുടെ നിൽക്കുന്ന വിഗ്രഹം ഒരിക്കലും വാങ്ങരുത് അത്തരമൊരു വിഗ്രഹത്തിൽ ലക്ഷ്മി ദേവി പുറപ്പെടുന്ന ഭാവത്തിലാണ് ചിത്രീകരിക്കുന്നത്. അതിനാൽ എപ്പോഴും ഇരിക്കുന്ന ഭാവത്തിലുള്ള ദേവിയുടെ വിഗ്രഹം വാങ്ങാൻ ശ്രദ്ധിക്കുക. ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽ ദേവിയുടെ വാഹനമായ മൂങ്ങയിൽ ഇരിക്കുന്നത് അല്ലെന്ന് ഉറപ്പാക്കുക. അത് കാളി ദേവിയുടെ പ്രതീകമാണ്. ദീപാവലി ആരാധനയ്ക്കായി താമരയിലിരിക്കുന്ന ലക്ഷ്മി ദേവിയുടെ വിഗ്രഹം തിരഞ്ഞെടുക്കുക. ​ദേവിയുടെ കൈകൾ വർമ്മമുദ്രയിൽ അഥവാ വാരണമുദ്രയിൽ ആണെന്നും ഉറപ്പാക്കുക.

അതുപോലെ ദീപാവലി ആരാധനയ്ക്കായി ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങൾ എല്ലാ അതുപോലെ ദീപാവലി ആരാധനയ്ക്കായി ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങൾ എല്ലാ വർഷവും മാറ്റണമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാവർഷവും ഒരേ വി​ഗ്രഹം ഉപയോഗിച്ച് ആരാധിക്കുന്നത് ഉചിതമല്ല. അതിനാൽ ദീപാവലി ദിവസത്തിൽ പഴയ ലക്ഷ്മി ഗണേശ വിഗ്രഹങ്ങൾ മാറ്റി വീട്ടിൽ പുതിയത് സ്ഥാപിക്കുക.