AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navaratri 2025: ഇത്തവണ പൂജ വെക്കേണ്ടത് ഏപ്പോൾ? നവരാത്രി എന്നു മുതൽ?

ഇത്തവണ നവരാത്രി ആരംഭം സെപ്റ്റംബര്‍ 22, തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 1 ബുധന്‍ വരെയാണെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്, അതാത് ദിവസങ്ങൾക്ക് പ്രത്യേകം പ്രാധാന്യമുണ്ട്.

Navaratri 2025: ഇത്തവണ പൂജ വെക്കേണ്ടത് ഏപ്പോൾ? നവരാത്രി എന്നു മുതൽ?
Navaratri 2025 PoojaImage Credit source: TV9 Network
arun-nair
Arun Nair | Updated On: 19 Sep 2025 15:41 PM

Navaratri 2025 Pooja Veppu:  മറ്റൊരു നവരാത്രികാലം കൂടി എത്തുകയാണ്. ഇത്തവണ എപ്പോൾ പൂജവെയ്ക്കണം എപ്പോൾ പൂജ ( Navaratri 2025 )എടുക്കണം തുടങ്ങി നിരവധി കാര്യങ്ങൾ പലരും ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ടാവും. ഏതൊക്കെയാണ് ആ ദിവസങ്ങൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് തുടങ്ങി കാര്യങ്ങൾ പരിശോധിക്കാം. ഇത്തവണ നവരാത്രി ആരംഭം സെപ്റ്റംബര്‍ 22, തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 1 ബുധന്‍ വരെയാണെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഭഗവതിയെ ഒന്നാം ദിവസം ശൈലപുത്രിയായും, രണ്ടാം ദിവസം ബ്രഹ്മചാരിണിയായും, മൂന്നാം ദിവസം ചന്ദ്രഘണ്ട, നാലിന് കൂഷ്മാണ്ഡ, അഞ്ചിന് സ്‌കന്ദമാത, ആറിന് കാത്യായനി, ഏഴിന് കാളരാത്രി, എട്ടിന് മഹാഗൗരി, ഒൻപതിൽ സിദ്ധിധാത്രി എന്നീ ഭാവങ്ങളിലാണ് ആരാധിക്കുന്നത്. അതാത് ദിവസങ്ങളിലെ ഭഗവതിയുടെ ഭാവങ്ങൾക്കോരോന്നിനും പ്രത്യേകതകളുണ്ടാവും.

പൂജ വെക്കേണ്ടത്

ഇത്തവണ വിദ്യാ ഉപാകസർ പൂജവെക്കേണ്ടത് കലണ്ടർ പ്രകാരം സെപ്റ്റംബർ 29 വൈകീട്ടാണ് അന്നാണ് സപ്തമി, സെപ്റ്റംബർ 30-നാണ് ദുർഗാഷ്ടമി, ഒക്ടോബർ 1-ന് മഹാനവമിയും കഴിഞ്ഞ് ഒക്ടോബർ രണ്ടിന് വിജയദശമിയായിരിക്കും. അന്നേ ദിവസം വിദ്യാരംഭ ചടങ്ങുകൾ നടക്കും. അതായത് ഒക്ടോബർ 1-ന് നവമിയും, രണ്ടിന് ദശമിയും ആയിരിക്കും എന്ന് ചുരുക്കം.

പൂജ വെക്കേണ്ട സമയം

1. സെപ്റ്റംബർ 29-ന് വൈകീട്ട് 5 മുതൽ പൂജവെയ്ക്കാൻ പുസ്തകങ്ങൾ നൽകാം, 6.45-നാണ് പൂജ വെയ്പ്പ്

2. ഒക്ടോബർ 1-ന് ബുധനാഴ്ച വൈകീട്ട് 6.45-ന് വാഹന പൂജ നടക്കും

3. ഒക്ടോബർ 2-ന് വ്യാഴാഴ്ച രാവിലെ 7-ന് പൂജയെടുക്കും.

നവരാത്രി വൃതം അനുഷ്ടിക്കേണ്ട വിധം