Paush Amavasya 2025: പിതൃക്കളുടെ അനുഗ്രഹത്തിനായി ഈ വിശേഷ ദിനത്തിൽ ബലിതർപ്പണം നടത്തൂ
Paush Amavasya 2025: ഈ ദിവസം രാവിലെ കുളിച്ച ശേഷം, നിങ്ങളുടെ പൂർവ്വികർക്കായി തർപ്പണം, പിണ്ഡദാനം, ശ്രദ്ധ എന്നിവ നടത്തുന്നത് നല്ലതായി കണക്കാക്കുന്നു...

Paush Amavasya
Paush Amavasya 2025:ഹിന്ദുമത വിശ്വാസത്തിൽ അമാവാസി ദിനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. പൂർവികരെ സ്മരിക്കുവാനും അവരെ ആരാധിക്കുവാനും ഉള്ള വിശിഷ്ട ദിവസമായി അമാവാസി ജനങ്ങളെ കണക്കാക്കുന്നു. പൗഷമാസത്തിൽ വരുന്ന അമാവാസി ആയതുകൊണ്ട് ഈ ദിനത്തെ പൗഷ അമാവാസി എന്ന് വിളിക്കുന്നത്. ഈ അമാവാസിക്ക് മതപരമായും ജ്യോതിഷപരമായും ഏറെ പ്രാധാന്യമുണ്ട്. ഈ ദിവസം പ്രാർത്ഥനയ്ക്കും ആരാധനയ്ക്കും ഒപ്പം പ്രാർത്ഥനയ്ക്കും ശുദ്ധിക്കും തർപ്പണത്തിനും പൂർവികരുടെ ശാന്തി എന്നിവയ്ക്കും ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു.
വേദ കലണ്ടർ അനുസരിച്ച് ഔഷധ അമാവാസി 2025 ഡിസംബർ 19 വെള്ളിയാഴ്ച പുലർച്ചയാണ് ആരംഭിക്കുക. ശേഷം ഡിസംബർ 20 രാവിലെ 7: 12ന് അവസാനിക്കും. അതിനാൽ തന്നെ ഈ വർഷത്തെ ഭൗഷ അമാവാസി വരുന്നത് ഡിസംബർ 19 വെള്ളിയാഴ്ചയാണ്. ഈ ദിവസം ഈ ദിവസം രാവിലെ കുളിച്ച ശേഷം, നിങ്ങളുടെ പൂർവ്വികർക്കായി തർപ്പണം, പിണ്ഡദാനം, ശ്രദ്ധ എന്നിവ നടത്തുന്നത് നല്ലതായി കണക്കാക്കുന്നു. കൂടാതെ ദരിദ്രർക്ക് ഭക്ഷ്യധാന്യങ്ങളും എള്ളും ദാനം ചെയ്യുക. മതവിശ്വാസമനുസരിച്ച്, ഈ പ്രതിവിധി പിതൃ ദോഷത്തിന്റെപ്രശ്നങ്ങളിൽ നിന്ന് മോചനം നൽകുകയും നിങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്നു.
ALSO READ: 2026ൽ ജോലി വേണോ? കരിയർ ഇങ്ങനെ തിരഞ്ഞടുക്കൂ…
കൂടാതെ പൂർവികരെ പ്രീതിപ്പെടുത്തുന്നതിനായി അമാവാസി ദിനം വൈകുന്നേരം നിങ്ങളുടെ വീടിന്റെ തെക്ക് ദിശയിൽ ഒരു വിളക്ക് കത്തിക്കുക. കൂടാതെ ഈ സമയത്ത് നിങ്ങളുടെ പൂർവികരെ ധ്യാനിക്കുകയും അവരുടെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മരിച്ചുപോയ പൂർവികർ പ്രീതി പെടുകയും സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു. കൂടാതെ ജീവിതത്തിലെ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനവും ലഭിക്കും.