AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tulsi Vastu Tips: പണം പോകുന്ന വഴി കാണില്ല! വീട്ടിൽ തുളസി ഇവിടെയാണോ?

Vastu Tips for tulsi: ചില പ്രത്യേക തീയതികളിൽ അബദ്ധത്തിൽ പോലും തുളസി നടരുത്. അങ്ങനെ ചെയ്യുന്നത് ആ വ്യക്തിയുടെ...

Tulsi Vastu Tips: പണം പോകുന്ന വഴി കാണില്ല! വീട്ടിൽ തുളസി ഇവിടെയാണോ?
Tulsi Vastu TipsImage Credit source: Tv9 Network
ashli
Ashli C | Published: 10 Dec 2025 10:50 AM

ഹിന്ദുമത വിശ്വാസത്തിൽ തുളസിച്ചെടിക്ക് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി തുളസി ചെടിയിൽ വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ വീട്ടിൽ തുളസിച്ചെടി നടുന്നത് ശുഭകരമായ ഫലങ്ങൾ നൽകുന്നു എന്നും വിശ്വസിക്കപ്പെടുന്നു. പ്രധാനമായും രണ്ട് തരത്തിലാണ് തുളസിച്ചെടികൾ ഉള്ളത്.

രാമ തുളസിയും കൃഷ്ണതുളസിയും. എന്നാൽ വീടിന്റെ ഏത് സ്ഥാനത്ത് ഏത് രീതിയിൽ തുളസിയെ പരിപാലിക്കുന്നു എന്നതിനനുസരിച്ചിരിക്കും നമുക്ക് ലഭിക്കുന്ന ഗുണഫലങ്ങൾ. അതിനാൽ തന്നെ തുളസി ശരിയായ ദിശയിൽ മാത്രമേ വളർത്താൻ പാടുള്ളൂ. ചില പ്രത്യേകത ദിവസങ്ങളിൽ വീട്ടിൽ തുളസിച്ചെടികൾ നടന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഇത് വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരും. പൗർണമി ദിനത്തിലും ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും വീട്ടിൽ തുളസിച്ചെടി നടന്നത് വളരെയധികം പുണ്യ ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ സന്തോഷം സമാധാനം സാമ്പത്തിക പുരോഗതി എന്നിവയ്ക്ക് കാരണമാകും. എന്നാൽ ചില പ്രത്യേക തീയതികളിൽ അബദ്ധത്തിൽ പോലും തുളസി നടരുത്.

അങ്ങനെ ചെയ്യുന്നത് ആ വ്യക്തിയുടെ വീടിനെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. അതായത് ഏകാദശി ശനി ഞായർ അഷ്ടമി ദിവസങ്ങളിൽ തുളസി നടന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നത് ലക്ഷ്മിദേവിയുടെ കോപത്തിന് കാരണമാകും. അത്തരമൊരു സാഹചര്യത്തിൽ വ്യക്തിക്ക് ജീവിതത്തിൽ നിരവധി പ്രശ്നങ്ങളും ദുരിതങ്ങളും നേരിടേണ്ടി വന്നേക്കാം.

പ്രധാനമായും സാമ്പത്തിക ബുദ്ധിമുട്ടുകൾ സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് കാരണമാകും. അതിനാൽ തുളസി നടുന്ന ദിവസത്തിന് പ്രത്യേക പരിഗണന നൽകുക. കൂടാതെ വാസ്തുശാസ്ത്രം അനുസരിച്ച് വടക്ക് കിഴക്ക് ദിശയിൽ തുളസി നടന്നതാണ് നല്ലത്. ഇത് സാധ്യമല്ലെങ്കിൽ നിങ്ങൾക്ക് വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശകളിൽ തുളസി. കൂടാതെ ദിനവും തുളസിച്ചെടിക്ക് വിളക്ക് കത്തിക്കുന്നത് നല്ലതായി കണക്കാക്കുന്നു.. ഇത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാൻ സഹായിക്കും.