AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ramayana Masam 2026: ആത്മീയശുദ്ധിയുടെ നാളുകളിലേക്ക്! രാമായണമാസം ആരംഭിക്കുന്നത് എന്ന്?

Ramayana Masam 2026 Karkidakam1:സൂര്യന്റെ ദക്ഷിണായന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാസമായാണ് ഇതിനെ കണക്കാക്കുന്നത്. ആത്മീയശുദ്ധിയുടെ ഈ മാസത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക കർമ്മങ്ങളും ആചാരങ്ങളും നിലനിൽക്കുന്നു.മലയാളം കലണ്ടർ പ്രകാരം മിഥുന മാസത്തിലെ കറുത്തവാവിനു ശേഷം സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന പുണ്യ മുഹൂർത്തത്തിൽ ആണ് കർക്കിടക മാസം ആരംഭിക്കുന്നത്..........

Ramayana Masam 2026: ആത്മീയശുദ്ധിയുടെ നാളുകളിലേക്ക്! രാമായണമാസം ആരംഭിക്കുന്നത് എന്ന്?
Ramayana Masam 2026Image Credit source: Social Media
Ashli C
Ashli C | Published: 09 Jul 2026 | 12:02 PM

ആത്മീയശുദ്ധിയുടെ മറ്റൊരു രാമായണമാസത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. പ്രകൃതിയും മനുഷ്യനും ഒരുപോലെ ആത്മീയശുദ്ധി കൈവരിക്കുന്ന പുണ്യമാസമാണ് രാമായണമാസം. മലയാളം കലണ്ടർ പ്രകാരം മിഥുന മാസത്തിലെ കറുത്തവാവിനു ശേഷം സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന പുണ്യ മുഹൂർത്തത്തിൽ ആണ് കർക്കിടക മാസം ആരംഭിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ രാമായണമാസം ആരംഭിക്കുന്നത് ജൂലൈ 17 വെള്ളിയാഴ്ചയാണ്.

സൂര്യന്റെ ദക്ഷിണായന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാസമായാണ് ഇതിനെ കണക്കാക്കുന്നത്. ആത്മീയശുദ്ധിയുടെ ഈ മാസത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക കർമ്മങ്ങളും ആചാരങ്ങളും നിലനിൽക്കുന്നു. പ്രധാനമായും രാമായണ പാരായണം. ഈ 31 ദിവസത്തെ കാലയളവിൽ രാമായണം വീടുകളിലും ക്ഷേത്രങ്ങളിലും വായിക്കുന്നത് പതിവായിട്ടുള്ള കാര്യമാണ്. രാമായണ മാസത്തിൽ, കർക്കിടക മാസത്തിന്റെ ആദ്യ ദിവസം മുതൽ രാമായണ പാരായണം ആരംഭിച്ച് അവസാന ദിവസം വരെ തുടരുന്നു. കുടുംബത്തിലെ പ്രായമായവരാണ് കൂടുതലും അടുത്ത തലമുറയ്ക്ക് രാമായണം പാരായണം ചെയ്യുന്നത്.

ALSO READ:ആഗ്രഹങ്ങൾ നിറവേറും, തൊടുന്നതെല്ലാം പൊന്നാകും! ജൂലൈ 16 മുതൽ തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് നല്ല കാലം തുടങ്ങും

സൂര്യൻ തന്റെ സ്വന്തം ക്ഷേത്രമായ ചിങ്ങത്തിലേക്ക്

ജ്യോതിഷ ശാസ്ത്രപ്രകാരം സൂര്യൻ തന്റെ സ്വന്തം ക്ഷേത്രമായ ചിങ്ങത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപായുള്ള രാശിമാറ്റമാണ് ഇത്. ഇത് പ്രകൃതിയിൽ എന്നപോലെ തന്നെ മനുഷ്യനിലും പല മാറ്റങ്ങൾക്കും കാരണമാകുന്ന ഒരു മാസമാണ്. പഞ്ഞമാസം എന്നറിയപ്പെടുന്ന ഈ മാസത്തിൽ വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേകം പൂജകളും മറ്റും നടത്താറുണ്ട്. കൂടാതെ പല രോഗങ്ങൾക്കുമുള്ള ചികിത്സകൾ കർക്കിടക മാസത്തിൽ നടത്തുന്നത് അതിന്റെ കൂടുതൽ ഫലവും ഗുണവും ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ തന്നെ ഈ കാലയളവിൽ ശരീരത്തിലെ ത്രിദോഷങ്ങളെ (വാതം, പിത്തം, കഫം) സമനിലയിലാക്കാൻ കർക്കിടക കഞ്ഞി പോലുള്ള ഔഷധ കഞ്ഞികളും കുടിക്കുന്നത് പതിവാണ്.

പിതൃതർപ്പണം

കർക്കിടക മാസത്തിലെ കറുത്തവാവ് ദിനത്തിൽ നടത്തുന്ന പിതൃതർപ്പണമാണ് ഇതിൽ ഏറ്റവും പ്രധാനം. കുടുംബത്തിൽ നിന്നും മരിച്ചുപോയ പിതൃക്കളെ സ്മരിക്കുന്ന ദിനം ആണിത്. ഇവർക്ക് വേണ്ടി അന്നേദിവസം നടത്തുന്ന കർമ്മങ്ങൾ അവർക്ക് പരലോകത്ത് പുണ്യമാകും എന്നും ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് അതിലൂടെ അവരുടെ അനുഗ്രഹം നേടാൻ സാധിക്കും എന്നുമാണ് വിശ്വാസം.കൂടാതെ, രാമായണ മാസത്തിൽ, കോട്ടയം, തൃശൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് ക്ഷേത്രങ്ങളിലേക്കും വിശ്വാസികൾ തീർത്ഥാടനം നടത്തുന്നതും പതിവാണ്. ഈ ആചാരത്തെ ‘നാലമ്പലം ദർശനം’ അല്ലെങ്കിൽ ‘നാല് ക്ഷേത്ര സന്ദർശനം’ എന്ന് വിളിക്കുന്നു.

ENGLISH SUMMARY

According to the Malayalam calendar, the month of Karkidakam or ramayana month begins at the auspicious time when the Sun enters the zodiac sign of Karkidaka from the zodiac sign of Gemini after the black moon in the month of Gemini. Thus, this year’s Ramayana month begins on Friday, July 17.

Follow Us