Chandradhi Yoga 2025: മിഥുനം, ചിങ്ങം… ഈ 5 രാശിക്കാർ പണമെണ്ണാൻ റെഡിയായിക്കോളു! ചന്ദ്രാധി യോഗത്തിന്റെ അപൂർവ്വ സംയോജനം കൊണ്ടുവരും വൻ നേട്ടങ്ങൾ
Chandradhi Yog Lucky Zodiac Signs: . സൗഭാഗ്യ പഞ്ചമി എന്നറിയപ്പെടുന്ന കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിനം കൂടിയാണ് ഇന്ന്. കൂടാതെ ചന്ദ്രൻ ധനു രാശിയിലേക്ക് സംക്രമിക്കുകയും, ചന്ദ്രനും വ്യാഴത്തിനും ഇടയിലായി അപൂർവ്വ രാശി മാറ്റം സൃഷ്ടിക്കുകയും ചെയ്യും.

Chandradhi Yog
ഇന്ന് ഒക്ടോബർ 26 ഞായറാഴ്ചയാണ്. ദിവസം ഭരിക്കുന്നത് സൂര്യൻ ആണ്. തുലാം രാശിയിൽ ഒരു നീച്ഭാംഗ രാജയോഗം രൂപപ്പെടുത്തുന്നു. സൗഭാഗ്യ പഞ്ചമി എന്നറിയപ്പെടുന്ന കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിനം കൂടിയാണ് ഇന്ന്. കൂടാതെ ചന്ദ്രൻ ധനു രാശിയിലേക്ക് സംക്രമിക്കുകയും, ചന്ദ്രനും വ്യാഴത്തിനും ഇടയിലായി അപൂർവ്വ രാശി മാറ്റം സൃഷ്ടിക്കുകയും ചെയ്യും. ഇന്ന് ചന്ദ്രനിൽ നിന്ന് എട്ടാം ഭാവത്തിലായി വ്യാഴം സ്ഥിതി ചെയ്യുന്നത് ശുഭകരമായ ചന്ദ്രാധിയോഗം സൃഷ്ടിക്കും. ഞായറാഴ്ച അനഫ യോഗവും രൂപം കൊള്ളും. കൂടാതെ ശുഭകരമായ മൂലം നക്ഷത്രത്തിന്റെ സംയോജനം സർവാർത്ത സിദ്ധി യോഗയുടെയും ശോഭന യോഗയുടെയും സംയോജനം സൃഷ്ടിക്കും. ഇവയെല്ലാം ഇന്ന് 5 രാശിക്കാർക്ക് വൻ നേട്ടങ്ങളാണ് കൊണ്ടുവരിക. ആ രാശിക്കാർ ഏതെല്ലാമെന്നും ശുഭഫലങ്ങൾ ഏതൊക്കെയെന്നും നോക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ഞായറാഴ്ച പുരോഗതിയുടെയും ലാഭത്തിന്റെയും ദിവസമായിരിക്കും. അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്നും സാമ്പത്തിക നേട്ടം. സുഹൃത്തുക്കളിൽ നിന്ന് അയൽക്കാരിൽ നിന്നും സഹായം ലഭിക്കും. പൂർത്തിയാക്കാത്ത ജോലികൾ ഇന്ന് ഭംഗിയായി പൂർത്തിയാക്കും. കുടുംബത്തിൽ സഹകരണ അന്തരീക്ഷം നിലനിൽക്കും. സാമൂഹിക മേഖലയിൽ നിന്നും ബഹുമാനം ലഭിക്കും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. ഞായറാഴ്ച മിഥുനം രാശിക്കാർ ഒരു ചെമ്പ് പാത്രത്തിൽ വെള്ളത്തിൽ കുങ്കുമം കലർത്തി സൂര്യദേവന് അർപ്പിക്കുക.
ചിങ്ങം രാശി
ചിങ്ങം രാശിക്കാർക്ക് ബഹുമാനവും ആദരവും ലഭിക്കും. സാമൂഹികമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. സുഹൃത്തിൽ നിന്നോ ബന്ധുവിൽ നിന്നോ സഹായം ലഭിക്കും. പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾ പൂർത്തിയാക്കും. പ്രണയ ജീവിതവും ദാമ്പത്യജീവിതവും മികച്ചത് ആയിരിക്കും. സ്വത്ത് വീട് നിർമ്മാണം എന്നീ ബിസിനസുകളിൽ ബന്ധപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം ഉണ്ടാകും. കുടുംബത്തോടൊപ്പം മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധ്യത. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത. ഞായറാഴ്ച ചിങ്ങം രാശിക്കാർ പശുവിന് ഭക്ഷണം കൊടുക്കുക സൂര്യഗായത്രി മന്ത്രം ജപിക്കുക.
വൃശ്ചിക രാശി
വൃശ്ചിക രാശിക്കാർക്ക് ഞായറാഴ്ച ശുഭകരവും ഗുണകരവും ആയ ദിവസമായിരിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ലാഭം ലഭിക്കും. വിദ്യാർത്ഥികൾക്കും മികച്ച ദിവസമാണ്. ആഭരണങ്ങൾ, ഫാഷൻ, വസ്ത്ര ബിസിനസുകളിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ കാണാൻ സാധിക്കും. യാത്രകൾ പോകുന്നത് സന്തോഷം കൊണ്ടുവരും. സുഹൃത്തുക്കളിൽ നിന്ന് പ്രയോജനം ലഭിക്കും. കുടുംബ ജീവിതം മികച്ചത് ആയിരിക്കും. മുതിർന്നവരിൽ നിന്നും പിന്തുണ ലഭിക്കും. ചില പുതിയ ആളുകളുമായി ബന്ധപ്പെടും അത് നിങ്ങൾക്ക് ഭാവിയിൽ നേട്ടങ്ങൾ നൽകിയേക്കാം. വൃശ്ചിക രാശിക്കാർ ഞായറാഴ്ചകളിൽ ശ്രീരാമ രക്ഷാ സ്തോത്രം ചൊല്ലുക. ശുഭകരമായ ജോലികൾ ആരംഭിക്കുന്നതിനു മുമ്പ് ശർക്കര കഴിക്കുന്നത് നല്ലതാണ്.
ധനു രാശി
ധനുരാശിക്കാർക്ക് ഞായറാഴ്ച പൊതുവേ നല്ല ദിവസമായിരിക്കും. കുടുംബവുമായി നല്ല സമയം ലഭിക്കും. സാമൂഹിക മേഖലയുമായി ബന്ധമുള്ള വ്യക്തിയിൽ നിന്നും പിന്തുണ ലഭിക്കും. മതപരവും സാമൂഹികപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നല്ലതായിരിക്കും. സുഹൃത്തിൽ നിന്നോ ബന്ധുക്കളിൽ നിന്നോ നേട്ടം ഉണ്ടാകും. ബിസിനസുകാർക്ക് മികച്ച ദിവസമാണ്. ധനുരാശിക്കാർ ഞായറാഴ്ച വിഷ്ണു ചാലിസ ചൊല്ലുക.
കുംഭം രാശി
കുംഭം രാശിക്കാർക്ക് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകും. ഇരുമ്പ്, പലചരക്ക് ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭമുണ്ടാകും. കുടുംബത്തിലെ മുതിർന്നവരിൽ നിന്നും പിന്തുണയ്ക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. കുടുംബ പരിപാടിയിൽ പങ്കെടുക്കുന്നത് നിങ്ങൾക്ക് ബഹുമാനം കൊണ്ടുവരാനുള്ള അവസരം ലഭിക്കും. രാഷ്ട്രീയ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നവർക് പൊതുജന പിന്തുണ ലഭിക്കും. മനസ്സിൽ പോസിറ്റീവ് എനർജി വരും. ഞായറാഴ്ച സൂര്യപുരാണം പാരായണം ചെയ്യുക. പശുവിന് ഭക്ഷണം നൽകുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് TV9 ഇവ സ്ഥിരീകരിക്കുന്നില്ല)