AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anti-ageing face serum: പ്രായം പിന്നോട്ടോടും, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ആന്റി എയ്ജിങ് സെറം

Simple anti-ageing face serum: വെറും നാല് ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ നൈറ്റ് സെറം ഉണ്ടാക്കാനും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. മിനിമൽ ഉത്പന്നങ്ങൾ മാത്രം ഇഷ്ടപ്പെടുന്നവർക്ക് ഇത് വളരെ അനുയോജ്യമാണ്.

Anti-ageing face serum: പ്രായം പിന്നോട്ടോടും, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ആന്റി എയ്ജിങ് സെറം
Anti Ageing SerumImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 12 Dec 2025 15:33 PM

ഡൽഹി: ചെറുപ്പമായിരിക്കാൻ ഇഷ്ടമില്ലാത്ത ആരാണുള്ളത്. സെറം ഇതിനു ഫലപ്രദമായ മാർ​ഗമാണ്. പതിവായി ഉപയോഗിക്കുന്ന ഒരു ലൈറ്റ് നൈറ്റ് സെറം വീട്ടിൽ തയ്യാറാക്കിയാലോ? ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്ന ഒരു ആന്റി ഏജിങ് സെറം വീട്ടിൽ തയ്യാറാക്കാം.
വെറും നാല് ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ നൈറ്റ് സെറം ഉണ്ടാക്കാനും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണ്. മിനിമൽ ഉത്പന്നങ്ങൾ മാത്രം ഇഷ്ടപ്പെടുന്നവർക്ക് ഇത് വളരെ അനുയോജ്യമാണ്.

 

വീട്ടിൽ എങ്ങനെ ആന്റി-ഏജിങ് ഫേസ് സെറം തയ്യാറാക്കാം?

 

  • ആവശ്യമുള്ള ചേരുവകൾ – അലോവേര ജെൽ, റോസ് വാട്ടർ, ഗ്രാമ്പൂ, വിറ്റാമിൻ ഇ ഓയിൽ

ഗ്രാമ്പൂ റോസ് വാട്ടറിൽ രാത്രി മുഴുവൻ കുതിർക്കുക. ഇത്, ഗ്രാമ്പൂവിന്റെ ഗുണങ്ങളും സുഗന്ധവും സൗന്ദര്യ സംരക്ഷണത്തിനായി റോസ് വാട്ടറിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കും. കുതിർത്ത ഗ്രാമ്പൂ മാറ്റി ആ റോസ് വാട്ടർ ഒരു വൃത്തിയുള്ള പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് അലോവേര ജെൽ ചേർത്ത് നന്നായി യോജിപ്പിക്കുക.

 

ALSO READ: വിദേശ സഞ്ചാരികളുടെ ഹൃദയം കവർന്ന ഇന്ത്യയിലെ സ്ഥലങ്ങളും നിമിഷങ്ങളും

 

ശേഷം വിറ്റാമിൻ ഇ ഓയിൽ ചേർത്ത് നന്നായി ഇളക്കുക. തയ്യാറാക്കിയ സെറം ഒരു വൃത്തിയുള്ള ഡ്രോപ്പർ ബോട്ടിലിലേക്ക് മാറ്റുക. ഫ്രിഡ്ജിൽ വെച്ചാൽ ഇതിന്റെ ഗുണമേന്മ നിലനിർത്താം.

 

എങ്ങനെ ഉപയോഗിക്കണം

 

  • ഉറങ്ങുന്നതിനു മുൻപ് വൃത്തിയാക്കിയ മുഖത്ത് 2-3 തുള്ളി സെറം ഉപയോഗിക്കുക.
  • ഇത് ചർമ്മത്തിൽ പൂർണ്ണമായി ആഗിരണം ചെയ്യുന്നത് വരെ മുകളിലേക്ക് മൃദുവായി മസാജ് ചെയ്യുക.
  • രാവിലെ മുഖം കഴുകി പതിവ് ദിനചര്യകൾ തുടരാം.

ഇത്തരത്തിലുള്ള ലളിതമായ ഒരു ശീലം ചർമ്മത്തിന് കൂടുതൽ ഈർപ്പവും മിനുസവും നൽകാൻ സഹായിക്കും. എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉപയോഗം ഉടൻ നിർത്തുകയും സ്ഥിരമായ പ്രശ്നങ്ങൾക്ക് ഒരു വിദഗ്ദ്ധനെ സമീപിക്കുകയും ചെയ്യുക.