Virtual Q Booking Sabarimala 2026: 5 സ്റ്റെപ്പ്, എങ്ങനെ വെർച്വൽ ക്യൂ ബുക്ക് ചെയ്യാം, ശബരിമലക്ക് പോകുന്നവർ അറിയാൻ

Sabarimala Virtual Q Booking : തീർത്ഥാടകർക്ക് ദർശനം വളരെ അധികം തിരക്കില്ലാതെ പൂർത്തിയാക്കാൻ സാധിക്കും. വീട്ടിലിരുന്ന് തന്നെ വെർച്വൽ ക്യൂ ബുക്കിംഗ് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. വെറും അഞ്ചേ അഞ്ച് സ്റ്റെപ്പാണ് ഇതിന് ആവശ്യം. വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിച്ച ശേഷം നിങ്ങൾക്ക് സൈറ്റിൽ നൽകിയവ സബ്മിറ്റ് ചെയ്യാവുന്നതാണ്. ഇതോടെ പ്രധാന ഘട്ടങ്ങൾ എല്ലാം തന്നെ പൂർത്തിയാകും. ഇത്തരത്തിൽ നിങ്ങൾക്ക് എങ്ങനെ ക്യൂ ബുക്ക് ചെയ്യാം എന്ന് നോക്കാം.

Virtual Q Booking Sabarimala 2026: 5 സ്റ്റെപ്പ്, എങ്ങനെ വെർച്വൽ ക്യൂ ബുക്ക് ചെയ്യാം, ശബരിമലക്ക് പോകുന്നവർ  അറിയാൻ

Sabarimala Virtual Q Booking 2026

Published: 

17 Nov 2026 | 01:03 PM

ഇത്തവണ മണ്ഡല-മകരവിളക്ക് തീർത്ഥാനടങ്ങളുടെ ഭാഗമായി ശബരിമലയിലേക്കെത്തുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് വെർച്വൽ ക്യൂ ബുക്കിംഗാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തെന്നും തീർത്ഥാടകർക്ക് ദർശനം വളരെ അധികം തിരക്കില്ലാതെ പൂർത്തിയാക്കാൻ സാധിക്കും. വീട്ടിലിരുന്ന് തന്നെ വെർച്വൽ ക്യൂ ബുക്കിംഗ് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. വെറും അഞ്ചേ അഞ്ച് സ്റ്റെപ്പാണ് ഇതിന് ആവശ്യം.

ആദ്യം ചെയ്യേണ്ടത്

1. അദ്യഘട്ടത്തിൽ sabarimalaonline.org എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക പോർട്ടലിൽ സന്ദർശിച്ച് നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. പാസ്വേർഡ് നിങ്ങൾ തന്നെ സെലക്ട് ചെയ്യണം.

2. രണ്ടാം ഘട്ടത്തിൽ വെബ്സൈറ്റിൽ കാണിക്കുന്ന വെർച്വൽ-ക്യു വിഭാഗം തുറന്ന് നിങ്ങളുടെ ദർശന തീയതിയും സ്ലോട്ടും തിരഞ്ഞെടുക്കുക. അന്ന് ബുക്കിംഗ് ഫുൾ അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള തീയ്യതി തന്നെ ലഭിക്കാം.

ALSO READ:  Sabarimala Mandala Kalam 2026: വ്രതശുദ്ധിയുടെ പുണ്യകാലത്തിന് തുടക്കം! മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു

3. മൂന്നാം ഘട്ടത്തിൽ ദർശനത്തിനായി പോകുന്ന ഓരോ തീർത്ഥാടകൻ്റെയും പേര്, വിലാസം, വാലിഡായ ഒരു സർക്കാർ ഐഡി വിവരങ്ങൾ (ആധാർ, വോട്ടർ ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട്) എന്നിവ നൽകുക. ഒരു ബുക്കിംഗിൽ പരമാവധി അഞ്ച് തീർത്ഥാടകരെ വരെ നിങ്ങൾക്ക് ബുക്ക് ചെയ്യാൻ സാധിക്കും.

4. നാലാമതായി വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിച്ച ശേഷം നിങ്ങൾക്ക് സൈറ്റിൽ നൽകിയവ സബ്മിറ്റ് ചെയ്യാവുന്നതാണ്. ഇതോടെ പ്രധാന ഘട്ടങ്ങൾ എല്ലാം തന്നെ പൂർത്തിയാകും

5. അഞ്ചാം ഘട്ടത്തിൽ വെബ്സൈറ്റിൽ വെർച്വൽ ക്യൂ വിജയകരമായി ബുക്ക് ചെയ്തെന്ന് സന്ദേശം ലഭിക്കും, ബുക്കിംഗ് വിവരങ്ങളുടെ പ്രിൻ്റ് എടുത്ത് സൂക്ഷിക്കണം

ശബരിമലയിലെ പ്രധാന തീയ്യതികൾ

മണ്ഡല പൂജ- 2026 ഡിസംബർ 27

മകരവിളക്ക് ഉത്സവത്തിനായി നട വീണ്ടും തുറക്കുന്നു- 2026, ഡിസംബർ 30

മകരവിളക്ക് / മകര ജ്യോതി- 2027, ജനുവരി 14

അറിഞ്ഞിരിക്കാം

രാവിലെ 3 മണിക്ക് തുറക്കുന്ന ശബരിമല നട അടക്കുന്നത് 1 മണിക്കാണ്. പിന്നീട് 3 മണിക്ക് നട വീണ്ടും തുറക്കും. പിന്നീട് നട അടക്കുന്നത് രാത്രി 11 മണിക്കാണ്. ഇടയിൽ പൂജകൾ, ദീപാരാധ എന്നിവക്കായി നട കുറച്ചു സമയം അടക്കും.

English Summary

Sabarimala Virtual Q Booking 2026 How devotee can easily get the slot in Virtual Q  through just five steps. Read full step by step Guide for booking.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?