Sani Astro Tips: ഭാഗ്യത്തിന്റെ പിന്തുണ എന്നും ലഭിക്കും! ശനിയെ പ്രീതിപ്പെടുത്താൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ കാര്യങ്ങൾ
Sani Astro Tips:ശനിയുടെ അനുഗ്രഹം ലഭിക്കുന്നതിനായി ഭഗവാൻ ശനിയെയും ഹനുമാൻ ദേവനെയും ആരാധിക്കുന്ന നല്ലതാണ്. ശനിയുടെ അപഹാരം കുറയ്ക്കുന്നതിനായി...

Shani Transit Updates
ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞ് ജീവിതത്തിൽ സന്തോഷം വരുവാൻ ശനി ഭഗവാനെ ആരാധിക്കേണ്ടത് വളരെ പ്രധാനമാണ്. ഹിന്ദുമത വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവനോ ദേവതയ്ക്കുമായി മാറ്റപ്പെട്ടിരിക്കുന്നു. അത്തരത്തിൽ ശനിയാഴ്ച ഭഗവാൻ ശനിയെയും ഹനുമാൻ ദേവനെയും ആരാധിക്കുന്നതിനാണ് കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തിൽ ശനി മോശം സ്ഥാനത്താണെങ്കിൽ ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകും.
ശനിയുടെ അനുഗ്രഹം ലഭിക്കുന്നതിനായി ഭഗവാൻ ശനിയെയും ഹനുമാൻ ദേവനെയും ആരാധിക്കുന്ന നല്ലതാണ്. ശനിയുടെ അപഹാരം കുറയ്ക്കുന്നതിനായി ഹനുമാൻ ആരാധിക്കുന്നത് നല്ലതായി കണക്കാക്കുന്നു. അതുപോലെ ശനിയാഴ്ചകളിൽ ചില പ്രത്യേക കർമ്മങ്ങൾ ചെയ്യുന്നതും ശനിയുടെ പ്രീതി ലഭിക്കുവാൻ സഹായിക്കും. അവ എന്തൊക്കെ എന്ന് നോക്കാം.
ശനിയാഴ്ച ചെയ്യേണ്ട കാര്യങ്ങൾ…
ശനിയാഴ്ച പൂർണ്ണ ആചാരങ്ങളോടെ ഹനുമാൻ ദേവനെ ആരാധിക്കുക. കൂടാതെ ശനിയാഴ്ചകളിൽ ഹനുമാൻ ചാലിസ 7 തവണ അല്ലെങ്കിൽ സുന്ദരകാണ്ഡം ചൊല്ലുക.
ശനിയാഴ്ച ദിവസം ശനി ഭഗവാനെ ആരാധിക്കുന്നതും നല്ലതാണ്. അതിനാൽ, ഇന്ന് ഒരു ശനി ക്ഷേത്രത്തിൽ പോയി കടുക് എണ്ണ അർപ്പിക്കുക, കടുക് എണ്ണ വിളക്ക് കത്തിക്കുക.
വാസ്തു പ്രകാരം, ശനിയാഴ്ചകളിൽ വീട്ടിൽ കുന്തിരിക്കവും ധൂപവും കത്തിക്കുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ശനിയാഴ്ച ചായപ്പൊടി, ഉഴുന്ന്, കറുത്ത വസ്ത്രങ്ങൾ, കറുത്ത ഷൂസ് തുടങ്ങിയ കറുത്ത വസ്തുക്കൾ ദാനം ചെയ്യണം.
ശനിയാഴ്ച, അടുക്കളയിൽ ആദ്യം ഉണ്ടാക്കുന്ന ചപ്പാത്തി അല്ലെങ്കിൽ അപ്പങ്ങൾ ഒരു കറുത്ത പശുവിന് കൊടുക്കുക അല്ലെങ്കിൽ എണ്ണയിൽ മുക്കിയ റൊട്ടി ഒരു കറുത്ത നായയ്ക്ക് കൊടുക്കുക. അങ്ങനെ ചെയ്യുന്നത് ശനി ഗ്രഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകും.
ശനിയാഴ്ച ആൽ മരത്തെ ആരാധിക്കുന്നത് വളരെ പുണ്യകരമായി കണക്കാക്കപ്പെടുന്നു. രാവിലെ കുളിച്ച് ധ്യാനിച്ച ശേഷം, ആൽ മരത്തിൽ വെള്ളം അർപ്പിച്ച്, എണ്ണ വിളക്ക് കത്തിച്ച്, അതിനെ പ്രദക്ഷിണം വയ്ക്കുക.