Sankashti Chaturthi 2025: നാളെ സങ്കഷ്ടി ചതുർത്ഥി! വിഘ്നങ്ങളകറ്റാൻ ​ഗണപതി ഭ​ഗവാനെ ആരാധിക്കേണ്ട രീതി, നിയമം, ശുഭസമയം

ganadhipa sankashti chaturthi 2025: പൂർണ്ണചന്ദ്രന് ശേഷം വരുന്ന ചതുർത്ഥിയെ ഗണാധിപചതുർത്ഥി എന്നും അമാവാസിക്ക് ശേഷം വരുന്ന ചതുർത്ഥിയെ വിനായക ചതുർത്തി എന്നും വിളിക്കുന്നു. ഈ ദിവസം വ്രതം ആചരിക്കുന്നത് ഗണപതിയുടെ അനുഗ്രഹം നേടുകയും...

Sankashti Chaturthi 2025: നാളെ സങ്കഷ്ടി ചതുർത്ഥി! വിഘ്നങ്ങളകറ്റാൻ ​ഗണപതി ഭ​ഗവാനെ ആരാധിക്കേണ്ട രീതി, നിയമം, ശുഭസമയം

Sankashti Chathurthi 2025

Published: 

07 Nov 2025 | 09:59 AM

നാളെ നവംബർ 8 ഗണാധിപസങ്കഷ്ടിയാണ്(Sankashti Chaturthi 2025: ). കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർഥിയാണ് ഗണാധിപസങ്കഷ്ടിയായി ആഘോഷിക്കുന്നത്. ഈ ദിവസം ഗണപതി ഭഗവാനെ ആരാധിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം. പൂർണ്ണചന്ദ്രന് ശേഷം വരുന്ന ചതുർത്ഥിയെ ഗണാധിപചതുർത്ഥി എന്നും അമാവാസിക്ക് ശേഷം വരുന്ന ചതുർത്ഥിയെ വിനായക ചതുർത്തി എന്നും വിളിക്കുന്നു.

ഈ ദിവസം വ്രതം ആചരിക്കുന്നത് ഗണപതിയുടെ അനുഗ്രഹം നേടുകയും ജീവിതത്തിലെ എല്ലാ കഷ്ടപ്പാടുകളും ദുഃഖങ്ങളും ഇല്ലാതാക്കുകയും ചെയ്യും എന്നാണ് വിശ്വാസം. ഈ വർഷത്തെ ഗണാധിപസങ്കഷ്ടി നവംബർ 8 ശനിയാഴ്ചയാണ്.

സങ്കഷ്ടി ചതുർത്ഥിയുടെ പ്രാധാന്യം

സങ്കഷ്ടി ചതുർത്ഥി ദിനത്തിൽ ഗണപതിയെ ആരാധിക്കുന്നത് വീട്ടിൽ നിന്നും നെഗറ്റീവ് എനർജി നീക്കം ചെയ്യുകയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. ഈ ദി വസം ഗണപതി ഭ​ഗവാൻ നമ്മുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കി തന്റെ ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു.

ALSO READ: മിഥുനം, തുലാം… 5 രാശിക്കാർക്ക് ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും! മാളവ്യാ രാജയോഗത്തിന്റെ ശുഭ സംയോജനം കൊണ്ടുവരും സൗഭാഗ്യങ്ങൾ

ഈ ഗണാധിപ സങ്കഷ്ടി വ്രതം സൂര്യോദയത്തോടെ ആരംഭിച്ച ചന്ദ്രനെ കണ്ടതിനുശേഷം അവസാനിക്കുന്നു. ചതുർത്ഥി ദിനത്തിൽ ചന്ദ്രദർശനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ചന്ദ്രനെ കണ്ടതിനു ശേഷം മാത്രമേ ഈ വ്രതം പൂർണമാകൂ എന്നും കണക്കാക്കപ്പെടുന്നു.

സങ്കഷ്ടി ചതുർഥി ദിനത്തിൽ രാവിലെ സൂര്യോദയത്തിന് മുമ്പ് കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. ഈ ദിവസം ചുവപ്പുനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഗണപതി ഭഗവാനെ ഇഷ്ടമുള്ള കാര്യങ്ങൾ സമർപ്പിക്കുക പൂക്കളും വെള്ളവും സമർപ്പിക്കുക. എള്ള് ലഡു മോദകവും സമർപ്പിക്കുന്നത് ഉത്തമം. ശേഷം ധൂപ വർഗ്ഗങ്ങളും വിളക്കുകളും കത്തിച്ചു ദൈവത്തെ ആരാധിക്കുക. രാത്രിയിൽ ചന്ദ്രനെ കണ്ടതിനുശേഷം വ്രതം അവസാനിപ്പിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. Tv9 ഇവ സ്ഥിരീകരിക്കുന്നില്ല)

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ