AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം

Saphala Ekadashi 2025 Date: ഏകദശി വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ അതായത് ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരണം. ശേഷം വീടും പരിസരവും വൃത്തിയാക്കി കുളിച്ച്...

Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
saphala ekadashiImage Credit source: Facebook, Tv9 Network
ashli
Ashli C | Published: 09 Dec 2025 14:08 PM

വളരെ ശുഭകരവും പുണ്യകരവുമായി കണക്കാക്കപ്പെടുന്ന ഏകാദശിയാണ് സഫല ഏകാദശി. ഈ വ്രതം അനുഷ്ഠിക്കുന്ന ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും നീക്കം ചെയ്യാൻ സഹായിക്കും എന്നാണ് വിശ്വാസം. സഫല ഏകാദശിയിൽ ഉപവസിക്കുന്നതും ആചാരങ്ങൾ അനുഷ്ഠിക്കുന്നതും ഒരു വ്യക്തിയുടെ ജീവിതത്തിൽ പുണ്യങ്ങൾക്ക് കാരണമാകും. ഔഷമാസത്തിലെ കൃഷ്ണപക്ഷത്തിലാണ് ഈ ഏകാദശി വരുന്നത്.

ഈ വർഷത്തെ സഫല ഏകാദശി വരുന്നത് ഡിസംബർ 14 ഞായറാഴ്ചയാണ്. അടുത്ത ദിവസമായ ഡിസംബർ 15 ന് രാത്രി 9:21 ന് ആണ് ഏകാദശി അവസൈനിക്കുക. അതിനാൽ, ഉദയ തിഥിയുടെ നിയമങ്ങൾ അനുസരിച്ച്, ഡിസംബർ 15 തിങ്കളാഴ്ച സഫല ഏകാദശി വ്രതം ആചരിക്കും. ഈ ദിവസം, രാവിലെയും വൈകുന്നേരവും ശരിയായ ആചാരങ്ങളോടെ വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കണം.

ഏകദശി വ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ അതായത് ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരണം. ശേഷം വീടും പരിസരവും വൃത്തിയാക്കി കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ശേഷം പൂജാമുറിയിലെത്തി ഭഗവാൻ വിഷ്ണുവിന് ആരാധിക്കുകയും മന്ത്രങ്ങൾ ജപിക്കുകയും ചെയ്യുക. ഇതിന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞ പട്ട് ഉപയോഗിച്ച് ഭഗവാനെ സമർപ്പിക്കാവുന്നതാണ്. വേദിയിൽ വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുക.. ശേഷം നെയ് വിളക്ക് കത്തിച്ച് ദേവന് പൂക്കൾ മാലകൾ തുളസി ഇലകൾ എന്നിവ സമർപ്പിക്കുക. തുടർന്ന് വിളക്കുകളും ആരതിയും നടത്തുക.

തുടർന്ന്, ധൂപവർഗ്ഗങ്ങളും വിളക്കുകളും ഉപയോഗിച്ച് ആരതി നടത്തുക, വിഷ്ണു സഹസ്രനാമവും കനക സ്തോത്രവും ചൊല്ലുക. വ്രതമനുഷ്യൻ ആ ദിവസത്തെ വ്രതകഥയും ചൊല്ലണം. പൂജയ്ക്ക് ശേഷം, ലക്ഷ്മി ദേവിക്കും ഭഗവാൻ വിഷ്ണുവിനും ഖീർ പോലുള്ള പാലുൽപ്പന്നങ്ങൾ മദുരപലഹാരങ്ങൾ എന്നിവ സമർപ്പിക്കുക. വ്രതമനുഷ്യൻ സഫല ഏകാദശി ദിനത്തിൽ വൈകുന്നേരം ആചാരങ്ങളും ആരതിയും നടത്തണം . തുടർന്ന്, തുളസിയെ ആരാധിക്കുകയും ആവശ്യക്കാർക്ക് അവരുടെ കഴിവനുസരിച്ച് ദാനം ചെയ്യുകയും വേണം.