AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം

Triprayar Ekadasi 2025: ഏകാദശി വ്രതം എടുക്കുന്നത് ജീവിതത്തിലെ എല്ലാ ദുരിതങ്ങളിലും നിന്നും മോക്ഷം നൽകുമെന്നാണ് വിശ്വാസം. കൂടാതെ ആന്തരികമായും ആത്മീയമായും...

Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Thripayara Ekadashi 2025Image Credit source: Facebook, Tv9 Network
ashli
Ashli C | Updated On: 09 Dec 2025 13:05 PM

കേരളത്തിൽ പ്രധാനമായും ആഘോഷിക്കപ്പെടുന്ന ഒരു ഏകാദശിയാണ് തൃപ്രയാർ ഏകാദശി. തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രമായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആചരിക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവം കൂടിയാണിത്. ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിനത്തിലാണ് തൃപ്രയാർ ഏകാദശി ആഘോഷിക്കുന്നത്. ശ്രീരാമൻ രാവണനെ വധിച്ചതിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഏകാദശി ആഘോഷിക്കുന്നത്.

ഈ വർഷത്തെ തൃപ്രയാർ ഏകാദശി ഡിസംബർ 15നാണ്. മലയാളമാസമായ വിഷ്കത്തിലെ പൂർണ്ണചന്ദ്രന് ശേഷമാണ് ഈ ഏകാദശി ആചരിക്കുന്നത്. പരമ്പരാഗതമായ ഹിന്ദു കലണ്ടർ പ്രകാരം രണ്ടാഴ്ചയിലെ പതിനൊന്നാം ദിവസം ഭഗവാൻ വിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ഒരു ശുഭകരമായ ദിവസമാണ് തൃപ്രയാർ ഏകദശി.

ഏകാദശിയുടെ തലേദിവസം, അതായത് ദശമിയിൽ, ശാസ്താവിന്റെ ഘോഷയാത്ര നടക്കുന്നതായിരിക്കും.ഏകാദശി ദിനത്തിൽ, ക്ഷേത്രത്തിൽ ആരാധിക്കുന്ന ശ്രീരാമന്റെ ഉത്സവ വിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ച് ഘോഷയാത്രയ്ക്കായി കൊണ്ടുപോകുകയും ഭഗവാനെ 21 ആനകൾ അകമ്പടി സേവിക്കുകയും ചെയ്യുന്നു. ഈ ദിവ്യ ഘോഷയാത്ര കാണാൻ ആയിരക്കണക്കിന് ആളുകൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

ഏകാദശി ദിനത്തിലും ഭക്തർ ഉപവസിക്കുകയും പിറ്റേന്ന് രാവിലെ ഉപവാസം അവസാനിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിൽ പ്രത്യേക വൈകുന്നേര പൂജകളും ആചാരങ്ങളും നടക്കുന്നതായിരിക്കും. കൂടാതെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പ്രധാന മൂർത്തി ഏകാദശി ദിനത്തിൽ തൃപ്രയാറിലേക്ക് എഴുന്നള്ളിയെത്തുന്നതായും വിശ്വസിക്കപ്പെടുന്നു.

ഈ ഏകാദശി വ്രതം എടുക്കുന്നത് ജീവിതത്തിലെ എല്ലാ ദുരിതങ്ങളിലും നിന്നും മോക്ഷം നൽകുമെന്നാണ് വിശ്വാസം. കൂടാതെ ആന്തരികമായും ആത്മീയമായും സമാധാനം ലഭിക്കും. ചെയ്തു പോയ പാപങ്ങളിൽ നിന്നും ജീവിതത്തിലെ ലക്ഷ്യം നിറവേറ്റുന്നതിനും ഏകാദശി അനുഷ്ടിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. അതിനാൽ അനുഷ്ടാനങ്ങളോടെ സാധിക്കുമെങ്കിൽ എല്ലാ വിശ്വാസികളും വ്രതം അനുഷ്ടിക്കുന്നത് നല്ലതാണ്.